Tuesday, August 3, 2010

മദ്യഷാപ്പുകളുടെ ദൂരപരിധി: ചെന്നൈ ഹൈകോടതി വിധി മാഹിയില് നിര്ണായകമാവും

Sunday, August 1, 2010
മാഹി: മദ്യഷാപ്പുകള് പ്രവര്ത്തിക്കുന്ന ദൂരപരിധി സംബന്ധിച്ച കേസില് ചെന്നൈ ഹൈകോടതിയുടെ വിധി മാഹിയില് നിര്ണായകമാവുന്നു. ദൂരപരിധി കാര്യത്തില് മാഹിയിലെ മദ്യഷാപ്പുകളെക്കുറിച്ച് വിവeദം നിലനില്ക്കേയാണ് സുപ്രധാന വിധി പുറത്തുവന്നത്.
ചെന്നൈ കോര്പറേഷനില് കില്പോക്കിലെ ജനവാസകേന്ദ്രത്തില് പ്രവര്ത്തിക്കുന്ന തമിഴ്നാട് സ്റ്റേറ്റ് മാര്ക്കറ്റിങ് കോര്പറേഷന് മദ്യഷാപ്പ് ഓര്മിസ് റോഡില്നിന്ന് നീക്കണമെന്ന് ചെന്നൈ ഹൈകോടതിയിലെ ജസ്റ്റിസ് കെ. ചന്ദ്രു ജൂണ് എട്ടിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കോര്പറേഷന് മാനേജിങ് ഡയറക്ടര് നല്കിയ റിട്ട് അപ്പീല് തള്ളി ജസ്റ്റിസുമാരായ എലിപ് ധര്മറാവു, കെ.കെ. ശശിധരന് എന്നിവരാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ദൂരപരിധിയെന്നത് സര്ക്കാറും ലൈന്സിയും തമ്മിലുള്ള കരാറാണ്. സൈ്വരമായി ജീവിക്കുന്നതിനുള്ള തടസ്സം പൗരന്മാര്ക്ക് ഉണ്ടാവാന് ഭരണഘടനയിലെ 21ാം വകുപ്പ് പ്രകാരം മദ്യഷാപ്പിനെതിരെ ചോദ്യം ചെയ്യാന് പൗരന് അവകാശമുണ്ട്. നിയമം അനുശാസിക്കുന്ന ദൂരപരിധിക്കപ്പുറമായാലും പൊതുജനങ്ങള്ക്ക് ശല്യം ചെയ്യുന്നവിധം പ്രവര്ത്തിക്കുന്ന മദ്യഷാപ്പുകള് നീക്കം ചെയ്യപ്പെടാന് ഭരണഘടനതന്നെ പൗരന് അവകാശം നല്കുന്നുണ്ട്. 20ാം വകുപ്പ് പ്രകാരം ശല്യമില്ലാതെ ജീവിക്കാന് സര്ക്കാര് പൗരന് സൗകര്യം ഒരുക്കേണ്ടതാണെന്നും വിധിന്യായത്തില് വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില് മുനിസിപ്പല് പ്രദേശങ്ങളില് 100 മീറ്ററും കോര്പറേഷന് ഭാഗങ്ങളില് 50 മീറ്ററുമാണ് മദ്യഷാപ്പുകള് നടത്താനുള്ള അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്, ആരാധനാലയങ്ങള് എന്നിവക്കു മാത്രമാണ് ദൂരപരിധി. എന്നാല്, ഈ ദൂരപരിധിക്കപ്പുറത്ത് ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗംവരുന്ന രീതിയില് പ്രവര്ത്തിക്കാമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും ഡിവിഷന് ഞ്ചെഞ്ച് വിധിന്യായത്തില് വ്യക്തമാക്കി.
ഹൈകോടതി വിധി ഇതിനകം തമിഴ്നാട്ടില് ചലനം സൃഷ്ടിച്ചിട്ടുണ്ട്. പുതുച്ചേരിയിലും മാഹിയിലും ഇതിന്റെ അലയടിയുണ്ടാവും. മാഹിയിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തി സത്യഗ്രഹി സ്വാതന്ത്ര്യസമര പോരാളി കെ. മാധവക്കുറുപ്പ് ദൂരപരിധി സംബന്ധിച്ച് ചെന്നൈ ഹൈകോടതിയില് വര്ഷങ്ങള്ക്കു മുമ്പ് സമര്പ്പിച്ച ഹരജി കോടതിയുടെ പരിഗണനക്ക് വരാനിരിക്കുന്നതേയുള്ളൂ. ദേവാലയങ്ങളില്നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്നിന്നും ദൂരപരിധി പാലിക്കാതെയാണ് മാഹിയിലെ ചില മദ്യഷാപ്പുകള്.
ഒമ്പത് ച.കി.മീറ്റര് മാത്രം ചുറ്റളവുള്ള മാഹിയില് 35,000 ജനങ്ങളാണുള്ളത്. 68 മദ്യഷാപ്പുകളാണ് ഇവിടെയുള്ളത്. മദ്യത്തില് മയ്യഴി മുങ്ങുന്നതാണ് വിറ്റുവരവ് കണക്കുകള് സാക്ഷ്യപ്പെടുത്തുന്നത്. മാഹിയില് അതിര്ത്തികളില് പ്രവര്ത്തിക്കുന്ന മദ്യഷാപ്പുകളും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ഷാപ്പുകളും നിയമത്തിനെ വെല്ലുവിളിക്കുംവിധമാണ്. മാഹിയിലെ മദ്യനിരോധ പ്രവര്ത്തകര്ക്ക് ഹൈകോടതി വിധി ആവേശം പകര്ന്നിട്ടുണ്ട്.

No comments: