Wednesday, April 22, 2009

മദ്യം വിഷയമയം

മാറി വരുന്ന സമൂഹത്തിന്റെ മുഖമുദ്രയായി ഇന്നു നമുക്കു മദ്യ പാനത്തെ എടുത്തു കാട്ടാവുന്നതാണ്. മദ്യം ഒഴിവാക്കാത്ത ഒരു ചടങ്ങു പോലും ഇന്ന് മനുഷ്യരുടെ ഇടയില്‍ ഇല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം മദ്യപാനം ഭൂമുഖത്തു വര്‍ദ്ധിച്ചു വരുന്ന ഏറ്റവും വലിയ വിപത്തായി വിലയിരുത്തുകയുണ്ടായി. എന്തിനും ഏതിനും ഒരു കൂട്ടാളിയായി മദ്യം മാറിയിരിക്കുന്നു.

മദ്യാസക്തി നമ്മുടെ നാട്ടില്‍ ഒരു സാമൂഹിക വിപത്തു കൂടിയാണ്. മദ്യപാനം മൂലം തകര്‍ന്നടിയുന്ന കുടുംബങ്ങളുടെ കഥ നമ്മുടെയിടയില്‍ നിത്യ സംഭവമാണ് അമിതമായി മദ്യപിക്കുന്നവരാണ്.നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷവും മനസ്സിന്റെ കുരുക്കഴിക്കാന്‍, ഒരുവേള മദോന്മത്തനാവാന്‍ വേണ്ടിയൊക്കെ മദ്യം ഉപയോഗിക്കുമ്പോള്‍ മാരക രോഗങ്ങളുടെ ഒരുശ്രേണി നമ്മുക്കു പിറകില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നുവെന്ന കാര്യം ആരും ഓര്‍മ്മിക്കുന്നില്ല. ക്ഷണികമായ സുഖാനുഭൂതിയും വിസ്മൃതിയും നല്‍ക്കുന്ന മദ്യാസക്തി മനുഷ്യ ശരീരത്തെയും അതിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളെയും ബലഹീനവും അചേതനവുമാകുന്നു.

സ്ഥിരമായ മദ്യപാനമുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ഏറെയാണ്. വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, മസ്തിഷ്കാഘാതം, ഹൃദ്രോഗം പെട്ടെന്നുള്ള മരണം ഇങ്ങനെ മാരക രോഗങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. മറ്റു ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ നിര്‍ബന്ധത്തിനു വഴങ്ങുന്നവര്‍ പിന്നീടിതിന് അടിമപ്പെട്ടു. ഒരുവന്‍
മദ്യത്തിനടിമപ്പെട്ടാല്‍ അവന്‍ കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല ഭൂമിക്കുതന്നെ ഒരു ഭാരമാണ്. മദ്യപാനം തന്നെ നശിപ്പിക്കുമെന്ന് ഒരു നേരമെങ്കിലും ഓര്‍ക്കുന്ന വ്യക്തിക്കു മദ്യത്തോടുണ്ടാവുക വെറുപ്പും വിദ്വേഷവും മാത്രമായിരിക്കും. ചഞ്ചലമായ മനുഷ്യ മനസ്സിനെ പിടിച്ചു നിര്‍ത്തുവാന്‍ അവനവനു സാധ്യമാവേണം. എന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള മാരക വിഷത്തിനടിമപ്പെട്ടാല്‍ കര്‍ത്തവ്യ നിര്‍വഹണം അസാധ്യം പിന്നെ ആ ജീവന്‍ എന്തിന്? ഈ ചോദ്യം മാത്രം അവശേഷിക്കും.