Sunday, March 28, 2010

ഉണരൂ പ്രതികരിക്കു ...ഇ അവസ്ഥ തുടച്ചുമാറ്റാന്‍





മയക്കുമരുന്നിന്റെ മസ്മരികവലയതില്പെട്ടുപോയ രണ്ടു യുവാക്കള്‍ കോഴിക്കോട്
നാവുണ്ടയിട്ടും വാക്കുകളിലുടെ പ്രതികരിക്കാനാവാതെ
കണ്ണുണ്ടായിട്ടും തന്റെ ചുറ്റുപാടുകളെ തിരിച്ചറിയാനാവാതെ
കാതുണ്ടയിട്ടും ചുറ്റുമുള്ള ദീനരോധനങ്ങള്‍ കേള്‍ക്കാനാവാതെ
സ്വതന്ത്രനെങ്ങിലും വിലങ്ങു വെയ്ക്കപ്പെട്ട ജനതയ്ക്ക്
ഇനി എങ്കിലും പ്രതികരിക്കനയെങ്ങില്‍ ........ഉണരൂ പ്രതികരിക്കു .....................
കാര്യം ഗ്രഹിക്കുന്ന മനുഷ്യാ ........ ഇനി എങ്കിലും നീ അറിയുക ഇവിടേയും അന്ധകരമാണ് .........
ഇവിടെ അവശ്യം നിന്റെ നശിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ അല്ല
മറിച്ച് നല്ല ഒരു മനസ്സ് , സ്നേഹം ,ആത്മാര്‍ത്ഥത ,അര്‍പ്പണമനോഭാവം ,സാമൂഹ്യബോധം ,
ഇരുലടഞ്ഞുകൊണ്ടിരിക്കുന്ന നാളെയിലേക്ക് ,
പൈതൃകങ്ങളുടെ ഇന്നലെകളിലെ 'ഒരിത്തിരി വെട്ടം ' നിനക്കതിനവുമെങ്ങില്‍ .................

Saturday, March 27, 2010

വരൂ, പഠിക്കാം, മദ്യപാനം



നമ്മുടെ സര്‍ക്കാര്‍ മദ്യപാനം പഠിപ്പിക്കുന്നു.മദ്യപാനം നടത്താത്തവരെ ‘വരൂ, പഠിക്കാം, മദ്യപാനം‘.അതിനായി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു മദ്യകോള!.

സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ലഭ്യമാകാന്‍ ഇനി താമസമുണ്ടാകില്ല എന്നാണ് കേള്‍ക്കുന്നത്.

ഇതിനായി രാജ്യത്തെ ഒരു പ്രമുഖ മദ്യവ്യവസായ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. നാല് ശതമാനത്തോളം ആള്‍ക്കഹോള്‍ കലര്‍ന്നതാകും ഈ ശീതളപാനീയം. എന്നാല്‍ അതിലും കൂടുതല്‍ ആള്‍ക്കഹോള്‍ ഇതിലുണ്ടാകുമെന്ന പ്രചാരണം മദ്യക്കമ്പനികള്‍ നടത്തുന്നത്.

ഇതിനെതിരെ ജനങ്ങളുടെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഈ വിഷയം പരിഗണനയിലുണ്ടെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള കോള സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമാണ് ആദ്യം വകുപ്പ് പ്രകടിപ്പിച്ചത്

മദ്യവ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യക്കോള വില്‍പന നടത്തുന്ന പശ്ചാത്തലത്തില്‍ ‘കേരളത്തിലും മദ്യം കലര്‍ന്ന ശീതളപാനീയം വില്‍പ്പന നടത്താം‘ എന്ന തീരുമാനത്തിലാണ് ഒടുവില്‍ സര്‍ക്കാര്‍ എത്തിനില്‍ക്കുന്നതെന്നറിയുന്നു.

ആദ്യം ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി ഈ കോളയുടെ വിപണനം നടത്താനാണ് ഉദ്ദേശ്യം. എന്നാല്‍ മദ്യക്കോളക്ക് നികുതി ഏത് രീതിയില്‍ ചുമത്തണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിദേശമദ്യത്തിനുള്ള നികുതി ചുമത്തണമെന്ന ആവശ്യം ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ ബിയറിന്റെ നികുതി ചുമത്തിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്.എന്തായാലും സംസ്ഥാനത്ത് നികുതി വരുമാനമുണ്ടാക്കുന്ന നിലയില്‍ മദ്യക്കോള നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇതുസംബന്ധിച്ച അത്യാവശ്യ ഭേദഗതികള്‍ അബ്കാരി ആക്ടില്‍ വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അക്കാര്യം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നുമാണറിയുന്നത്.
ഇത്തരത്തില്‍ ലഹരികോള നിരന്തരം ഉപയോഗിക്കുന്ന വ്യക്തി കാലക്രമേണ മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ഈ പാനീയം വിപണനം നടത്തുകയുള്ളൂയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശീതളപാനീയം വില്‍ക്കുന്ന കടകളിലും മദ്യക്കോള വില്‍ക്കുന്നുണ്ട്.അങ്ങിനെയെങ്കില്‍ സംസ്ഥാനം ഇതിനായി അനുമതി നല്‍കുകയാണെങ്കില്‍ പെട്ടിക്കടകള്‍ വഴിയും മദ്യക്കോള വിപണനം നടക്കാന്‍ സാധ്യത തള്ളിക്കളയാനാവില്ല.

വന്‍കിട മദ്യക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും മദ്യപാന്‍മാരാക്കുന്ന നിലയിലേക്കാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.കൂടാതെ സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുകയാകും ഈ മദ്യക്കോള വിപണിയിലിറക്കുന്നത് മൂലം സംഭവിക്കുക.ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കേണ്ടതുണ്ട്.അതിനായി നമ്മള്‍ സംഘടിക്കണം.


ഈ ലേഖനം നമ്മുടെ ഡിസൈനര്‍ എഡിറ്ററായുള്ള പാഥേയം ഓണ്‍ലൈന്‍ മാഗസിനില്‍ അദ്ദേഹം എഴുതിയ എഡിറ്റോറിയലാണ്

Thursday, March 25, 2010

കുടിപ്പിച്ച് കുടിപ്പിച്ച് മുടിക്കുന്ന നയം

കുടിപ്പിച്ച് കുടിപ്പിച്ച് മുടിക്കുന്ന നയം

മദ്യ വില്‍പനയിലൂടെ നമ്മുടെ രാജ്യം നേടുന്ന വരുമാനം 21,600 കോടി രൂപയും മദ്യപാനം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനുമുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയുമാണെന്ന് ലോകാരോഗ്യ സംഘടനക്കു വേണ്ടി ഇന്ത്യയിലെ ഒരു സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രം വന്നതും വളര്‍ന്നതും ദ്രുതതാളത്തിലായിരുന്നു.
മദ്യവില്‍പനയില്‍ നിന്ന് ഈ വര്‍ഷം സര്‍ക്കാറിനുണ്ടാകുന്ന ലാഭം 3500 കോടി രൂപയോളമാകുമത്രെ.

കഴിഞ്ഞ വര്‍ഷം അത് 2,500 കോടിയോളമായിരുന്നു. മദ്യം കഴിച്ച് രോഗികളാകുന്നവരെ ചികിത്സിക്കാന്‍ മാത്രമായി ഒരു ആശുപത്രിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്.
എന്തൊരു വിരോധാഭാസം!

Thursday, March 11, 2010

മദ്യക്കോള: സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല


തൃശൂര്‍: ബിയറിന് തുല്യമായി ലഹരി ചേര്‍ത്ത ശീതളപാനീയ വില്‍പനയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയില്ലെന്ന് വ്യക്തമാവുന്നു. ഇക്കൊല്ലം ഇത് വിപണിയിലിറക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുത്തെന്ന് മാത്രം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഫയല്‍ എക്സൈസ് വകുപ്പില്‍ ക്ലോസ് ചെയ്തിട്ടില്ല.

ബക്കാര്‍ഡി ^മാര്‍ട്ടിനി ഇന്ത്യ കമ്പനിയാണ് പുതിയ ഉല്‍പന്നം വിപണിയിലിറക്കാന്‍ അനുമതി തേടി 2007^ല്‍ സര്‍ക്കാറിനെ സമീപിച്ചത്. 10 ശതമാനത്തില്‍ താഴെ വരെ ആല്‍ക്കഹോള്‍ അടങ്ങിയതാണ് 'റെഡി ടു ഡ്രിങ്ക്' എന്ന ഉല്‍പന്നമെന്നും ബിയറിന് തുല്യമാണിതെന്നും കമ്പനി സര്‍ക്കാറിനെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വന്‍ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. ഒറ്റ നോട്ടത്തില്‍ ജ്യൂസാണെന്ന് തോന്നുന്ന 'റെഡി റ്റു ഡ്രിങ്ക്' പല നിറത്തിലും രുചിയിലും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

കമ്പനിയുടെ പദ്ധതിയെക്കുറിച്ച് എക്സൈസ് വകുപ്പ് വിശദമായി ചര്‍ച്ച നടത്തി. എന്നാല്‍, വകുപ്പിനകത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. ബിയറിന് തുല്യമായ ശീതളപാനീയം വിപണിയിലിറക്കാന്‍ അനുമതി നല്‍കിയാല്‍ അത് പെട്ടിക്കടകളില്‍ പോലും ലഭ്യമാകുമെന്നും കുട്ടികളും സ്ത്രീകളും ഭൂരിഭാഗം യുവാക്കളും മദ്യപാനികളായി മാറുമെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. മേഖലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് ബക്കാര്‍ഡിക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചു. 2008 അവസാനത്തോടെ ബന്ധപ്പെട്ട ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ ഫയല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീണ്ടും തുറക്കുകയായിരുന്നു. ബക്കാര്‍ഡിയുടെ ഉല്‍പന്നത്തിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതിയും വരുത്തി. മലബാറിലെ ഉന്നത സി.പി.എം നേതാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഫയല്‍ വീണ്ടും തുറന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യം പുറത്തായി ജനരോഷമുയര്‍ന്നു. എക്സൈസ് വകുപ്പിലെ എല്ലാ തലത്തില്‍നിന്നും വീണ്ടും ശക്തമായ എതിര്‍പ്പ് ഉണ്ടായി. ഇതോടെയാണ് ഇക്കൊല്ലം ഇത് വിപണിയിലിറക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍, മദ്യശീതള പാനീയം വിപണിയിലെത്തിക്കില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ചെന്ന് മാത്രം. ക്ലോസ് ചെയ്ത ഫയല്‍ തുറന്ന സര്‍ക്കാറിന് അടുത്ത വര്‍ഷത്തോടെ ഇത് വിപണിയിലെത്തിക്കാവുന്നതേയുള്ളൂ