Thursday, October 22, 2009

മദ്യപിച്ച ഡ്രൈവര്‍മാരെ പിടിക്കാന്‍ ഇനി കാറും



ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ എന്‍ജിന്റെ പ്രവര്‍ത്തനം സ്വയം നിലക്കുന്ന ഉപകരണം പണിപ്പുരയില്‍ ജപ്പാനിലെ ടൊയോട്ട മോട്ടോഴ്‌സാണ് കുടിയന്‍മാരുടെ കൈക്കുപിടിക്കുന്ന ഉപകരണം വികസിപ്പിക്കുന്നത്.

ഉയര്‍ന്ന അളവില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം സ്റ്റാര്‍ട്ടാവാന്‍ മടിക്കും. കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ വാഹനത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും. കുടിച്ച് പൂസായിരിക്കുന്ന ടാക്‌സി ഡ്രൈവറുടെ ചിത്രമെടുത്ത് വാഹനം ഉടമക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

വാഹനത്തില്‍ സൂക്ഷിക്കുന്ന ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചാണ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നത്. ബ്രീത്ത് അനലൈസറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഡ്രൈവറുടെ ചിത്രങ്ങളും എടുക്കും. വന്‍തോതില്‍ ഡ്രൈവര്‍മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വാഹനം കുറേനേരത്തേക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും.

ട്രക്ക് നിര്‍മ്മാതാക്കളായ ഹീനോ മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ടൊയോട്ട ‘ആന്റി ഡ്രങ്ക് ഡ്രൈവിങ് എക്യുപ്‌മെന്റ് വികസിപ്പിക്കുന്നത്. ടൊയോട്ട കാറുകളില്‍ യന്ത്രം ഘടിപ്പിച്ചാല്‍ കാര്‍ വില്‍പ്പന കുറയുമെന്ന ആശങ്ക ടൊയോട്ടക്കുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വാഹനങ്ങളില്‍ വിജയകരമായി യന്ത്രം ഘടിപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്.

സ്വന്തം വാഹനത്തില്‍ യന്ത്രം ഫിറ്റ് ചെയ്യാന്‍ കുടിയന്‍മാര്‍ തയ്യാറായിക്കൊള്ളണമെന്നില്ല. എന്നാല്‍ നിരവധി വാഹനങ്ങളുള്ള സ്വകാര്യ സ്ഥാപന ഉടമകള്‍ക്കും സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ക്കും തങ്ങളുടെ വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ മദ്യലഹരിയില്‍ ഓടിക്കുന്നുവോയെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും. പി്ന്നീട് സര്‍ക്കാര്‍ യന്ത്രം ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കിക്കൂടെന്നുമില്ല.

Friday, October 16, 2009

മദ്യപിച്ച് കാറോടിച്ച നടി സംഗീതയ്ക്ക് പിഴ


തിരുവനന്തപുരം: മദ്യലഹരിയില്‍ നഗരത്തിലൂടെ അതിവേഗതയില്‍ വാഹനമോടിച്ച സീരിയല്‍ നടി സംഗീതാമോഹന്‌ 2750 രൂപ പിഴശിക്ഷ.

2008 സപ്‌തംബര്‍ 29ന് പുലര്‍ച്ചെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിക്കവെ കിഴക്കേകോട്ടയില്‍വെച്ച്‌ നടിയെ ഫോര്‍ട്ട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്ത കേസിലാണ്‌ ഉത്തരവ്‌. മദ്യപിച്ച സംഗീത കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറ്റിയിരുന്നു

മദ്യപിച്ച്‌ വാഹനമോടിച്ചെന്ന്‌ സംഗീതാമോഹന്‍, അഭിഭാഷക മുഖേന തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ എ.എം. ബഷീര്‍ മുമ്പാകെ സമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ പിഴയൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്‌