Monday, December 28, 2009

മദ്യപാനം വനിതകള്‍ രംഗത്തിറങ്ങണം -രാഷ്ട്രപതി

Tuesday, December 29, 2009
കൊച്ചി: സമൂഹത്തെ മാരകമായി ഗ്രസിച്ച തിന്മകള്‍ക്കെതിരെ വനിതകള്‍ രംഗത്തിറങ്ങണമെന്ന് രാഷ്ട്രപതി പ്രതിഭാ ദേവിസിങ് പാട്ടീല്‍.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി ഏറ്റവുമധികം ദുരിതത്തിലാക്കുന്നത് സ്ത്രീകളെയാണ്. ഈ സാഹചര്യത്തില്‍ ഇതിനെതിരെ സ്ത്രീകളാണ് രംഗത്തിറണ്ടേത്. കൊച്ചിയില്‍ വനിതാ അഭിഭാഷക ഫെഡറേഷന്റെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്പ്രതി.
മദ്യപാനം മാത്രമല്ല, ശൈശവ വിവാഹം, പെണ്‍ ഭ്രൂണഹത്യ, ശിശുഹത്യ, സ്ത്രീധനം, മയക്കുമരുന്ന് തുടങ്ങിയ തിന്മകളെല്ലാം സമൂഹ പുരോഗതിയെ പിന്നോട്ട് വലിക്കുന്നവയാണ്. സ്ത്രീ സമൂഹവും യുവാക്കളുമാണ് ഇവക്കെതിരെ രംഗത്തിറങ്ങേണ്ടത്. എങ്കിലേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകൂ. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം പുരുഷന്മാര്‍ക്ക് എതിരായി മാറരുതെന്നും രാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. ആദ്യ ഹൈ കോടതി വനിതാ ജഡ്ജി അന്നാ ചാണ്ടിയും ആദ്യ സുപ്രീംകോടതി വനിതാ ജഡ്ജി ഫാത്തിമാ ബീവിയും കേരളത്തില്‍ നിന്നായിരുന്നു എന്നത് യാദൃച്ഛികമല്ല. കേരളത്തിലെ ജനസംഖ്യയില്‍ 51 ശതമാനവും വനിതകളാണ്. കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്ക് 88 ശതമാനമാണ്. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതുകൊണ്ടുതന്നെ മാറ്റത്തിന് ചുക്കാന്‍പിടിക്കാനും കേരള വനിതകള്‍ക്കാവും. സ്ത്രീകളുടെയിടയില്‍ നിയമ സാക്ഷരത വര്‍ധിപ്പിക്കാന്‍ വനിതാ അഭിഭാഷകര്‍ രംഗത്തിറങ്ങണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമവ്യവസ്ഥ കൂടുതല്‍ ലളിതവും സുതാര്യവും ഫലപ്രദവുമാക്കാന്‍ ഇനിയും ശ്രമങ്ങള്‍ ആവശ്യമാണ്. ചില നിയമങ്ങളെങ്കിലും കാലഹരണപ്പെട്ടവയാണ്. അവ പരിഷ്കരിക്കേണ്ടതുണ്ട്. നീതി ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കണം. വിവര സാങ്കേതിക വിദ്യാ രംഗത്തെ കുതിച്ചുചാട്ടം നീതി എളുപ്പം ലഭ്യമാക്കുന്നതിന് ഉപയോഗപ്പെടുത്തണം.

നിയമ വ്യവസ്ഥയിലെ ചെലവ് വര്‍ധന സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാവരുത്.കോടതി ഫീസും വക്കീല്‍ ഫീസുമെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാകണം. സൌജന്യ നിയമസഹായം നല്‍കുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. ഇതുമായി സഹകരിക്കുന്നതിന് വനിതാ അഭിഭാഷകര്‍ സമയം കണ്ടെത്തണം. വനിതകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച സുവനീര്‍ രാഷ്ട്രപതിക്ക് നല്‍കി ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് പ്രകാശനം ചെയ്തു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാഷ്ട്ര പുരോഗതിയെത്തന്നെ തടയുന്നതാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി . ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചമാണെങ്കിലും തൊഴില്‍ സ്ഥലങ്ങളിലെയും മറ്റും അവകാശ ലംഘനങ്ങള്‍ തടയുന്നതിന് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശൈശവത്തിലും യൌവനത്തിലും വാര്‍ധക്യത്തിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ഇന്ത്യന്‍ സംസ്കാരമെങ്കിലും അവസ്ഥ മാറിവരികയാണെന്ന് ഹൈ കോടതി ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍ മഠ് അഭിപ്രായപ്പെട്ടു.
വനിതാ അഭിഭാഷക ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സീമന്തിനി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. ശ്രീമതി, ജോസ് തെറ്റയില്‍, റിട്ട. ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യര്‍,ഫാത്തിമ ബീവി, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ഹൈ കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
ഫെഡറേഷന്‍ കേരള പ്രസിഡന്റ് സുമതി ദണ്ഡപാണി സ്വാഗതവും അഖിലേന്ത്യാ സെക്രട്ടറി കെ. ശാന്തകുമാരി നന്ദിയുംപറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇറ്റലി, ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

Thursday, October 22, 2009

മദ്യപിച്ച ഡ്രൈവര്‍മാരെ പിടിക്കാന്‍ ഇനി കാറും



ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ എന്‍ജിന്റെ പ്രവര്‍ത്തനം സ്വയം നിലക്കുന്ന ഉപകരണം പണിപ്പുരയില്‍ ജപ്പാനിലെ ടൊയോട്ട മോട്ടോഴ്‌സാണ് കുടിയന്‍മാരുടെ കൈക്കുപിടിക്കുന്ന ഉപകരണം വികസിപ്പിക്കുന്നത്.

ഉയര്‍ന്ന അളവില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം സ്റ്റാര്‍ട്ടാവാന്‍ മടിക്കും. കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ വാഹനത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും. കുടിച്ച് പൂസായിരിക്കുന്ന ടാക്‌സി ഡ്രൈവറുടെ ചിത്രമെടുത്ത് വാഹനം ഉടമക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

വാഹനത്തില്‍ സൂക്ഷിക്കുന്ന ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചാണ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നത്. ബ്രീത്ത് അനലൈസറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഡ്രൈവറുടെ ചിത്രങ്ങളും എടുക്കും. വന്‍തോതില്‍ ഡ്രൈവര്‍മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വാഹനം കുറേനേരത്തേക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും.

ട്രക്ക് നിര്‍മ്മാതാക്കളായ ഹീനോ മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ടൊയോട്ട ‘ആന്റി ഡ്രങ്ക് ഡ്രൈവിങ് എക്യുപ്‌മെന്റ് വികസിപ്പിക്കുന്നത്. ടൊയോട്ട കാറുകളില്‍ യന്ത്രം ഘടിപ്പിച്ചാല്‍ കാര്‍ വില്‍പ്പന കുറയുമെന്ന ആശങ്ക ടൊയോട്ടക്കുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വാഹനങ്ങളില്‍ വിജയകരമായി യന്ത്രം ഘടിപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്.

സ്വന്തം വാഹനത്തില്‍ യന്ത്രം ഫിറ്റ് ചെയ്യാന്‍ കുടിയന്‍മാര്‍ തയ്യാറായിക്കൊള്ളണമെന്നില്ല. എന്നാല്‍ നിരവധി വാഹനങ്ങളുള്ള സ്വകാര്യ സ്ഥാപന ഉടമകള്‍ക്കും സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ക്കും തങ്ങളുടെ വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ മദ്യലഹരിയില്‍ ഓടിക്കുന്നുവോയെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും. പി്ന്നീട് സര്‍ക്കാര്‍ യന്ത്രം ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കിക്കൂടെന്നുമില്ല.

Friday, October 16, 2009

മദ്യപിച്ച് കാറോടിച്ച നടി സംഗീതയ്ക്ക് പിഴ


തിരുവനന്തപുരം: മദ്യലഹരിയില്‍ നഗരത്തിലൂടെ അതിവേഗതയില്‍ വാഹനമോടിച്ച സീരിയല്‍ നടി സംഗീതാമോഹന്‌ 2750 രൂപ പിഴശിക്ഷ.

2008 സപ്‌തംബര്‍ 29ന് പുലര്‍ച്ചെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിക്കവെ കിഴക്കേകോട്ടയില്‍വെച്ച്‌ നടിയെ ഫോര്‍ട്ട്‌ പോലീസ്‌ കസ്റ്റഡിയിലെടുത്ത കേസിലാണ്‌ ഉത്തരവ്‌. മദ്യപിച്ച സംഗീത കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറ്റിയിരുന്നു

മദ്യപിച്ച്‌ വാഹനമോടിച്ചെന്ന്‌ സംഗീതാമോഹന്‍, അഭിഭാഷക മുഖേന തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ എ.എം. ബഷീര്‍ മുമ്പാകെ സമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ പിഴയൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്‌

Wednesday, September 9, 2009

മദ്യാസക്തി


മദ്യാസക്തി

ഒരു തമാശയ്ക്കാണ് പലരും അത് തുടങ്ങുന്നത്. ആദ്യം ഒരു രസത്തിനൊന്ന് രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്ച്ച്, ചവര്‍പ്പ് നിറച്ച് എരിഞ്ഞ് കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത് കൈ കൊണ്ട് തൊടില്ലെന്ന് അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്. എപ്പോള്‍ ഉറങ്ങിയെന്ന് പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു ഹാങ്ഓവര്‍. വേണ്ടായിരുന്നെന്ന് തോന്നും. പിന്നെ എേപ്പാഴെങ്കിലും
ആരെങ്കിലും വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ ആ പഴയ അപ്പൂപ്പന്‍ താടി ഓര്‍മ്മ വരും. പിന്നെപ്പിന്നെക്കരുതും കുടിച്ചാലെന്താ തനിക്കിതെപ്പോഴും നിറുത്താനാവുമല്ലോ എന്ന്. നിറുത്താനാവില്ലെങ്കിലും ആ കരുതലൊരു ധൈര്യം തരും, എന്നും അപ്പൂപ്പന്‍ താടിയാകാന്‍. പക്ഷേ പാമ്പായിത്തുടങ്ങിയാലും ആത്മവിശ്വാസത്തിന് തൊണ്ണൂറ് കാരറ്റ് മാറ്റായിരിക്കും. പക്ഷേ അപ്പോഴേക്കും രസം രോഗമായി മാറിയിരിക്കും.

മദ്യാസക്തി വെറും ദുശ്ശീലമല്ല. രോഗമാണ്. ചികില്‍സിച്ചു മാറ്റേണ്ട രോഗം. വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെയും കുടുംബ, സാമുഹിക ബന്ധങ്ങളെയും ജോലിയുടെ ഉത്തരവാദിത്തങ്ങളെയും ബാധിച്ചു തുടങ്ങുമ്പേഴാണ് കുടി വെറും കുടിയല്ലാതായി മാറുന്നത്. അത് മദ്യാസക്തിയെന്ന രോഗമാണ്.
ലക്ഷണങ്ങള്‍

മദ്യപാനം കേന്ദ്രനാഡീ വ്യവസ്ഥയെ തളര്‍ത്തുന്നു. ഇത് പ്രവര്‍ത്തനോല്‍സുകത, ഉത്കണ്ഠ, വൈകാരിക പ്രതികരണം, മാനസിക പിരിമുറുക്കം എന്നിവ കുറയാന്‍ കാരണമാകുന്നു.

വളരെ കുറച്ച് കുടിച്ചാല്‍ പോലും അത് സ്വഭാവ മാറ്റത്തിനും ചലന കഴിവുകളും ചിന്താശേഷിയും കുറയാനും കാരണമാകുന്നു.

ഏകാഗ്രതയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും തകരാറിലാക്കുന്നു.

കുടിയുടെ അളവ് കൂടുമ്പോള്‍ മത്ത് പിടിച്ച അവസ്ഥ (പാമ്പാകല്‍)

മറ്റു ലക്ഷണങ്ങള്‍
വയറു വേദന
ആശയക്കുഴപ്പം
ഒറ്റക്കിരുന്നുള്ള കുടി
കുടിച്ച ശേഷം അക്രമാസക്തനാകല്‍
കുടിയെ ഏതിര്‍ത്താല്‍ പകയോടെ പെരുമാറല്‍
കുടിയിലെ നിയന്ത്രണമില്ലായ്മ(കുറയ്ക്കാനോ നിറുത്താനോ കഴിയാതാവുക)
കുടിക്കാനായി ഒഴിവു കഴിവുകള്‍ പറയുക
ഓക്കാനം, ചര്‍ദ്ദി
കുടിക്കാതെ
ഒന്നും ചെയ്യാനാവാത്ത അവസ്ഥ
ഭക്ഷണത്തോട് വിരക്തി
വേഷത്തില്‍ തീരെ ശ്രദ്ധയില്ലാതിരിക്കുക
മരവിപ്പും വിറയലും
കുടി മറച്ചുവെക്കാനുള്ള ശ്രമം
പ്രഭാതത്തില്‍ വിറയല്‍

ഇത്തരക്കാര്‍ കുടി നിര്‍ത്താന്‍ ശ്രമിച്ചാല്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.മദ്യാസക്തിയുമായി തലച്ചോര്‍ പൊരുത്തപ്പെട്ടുകയും കുടിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്തതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നത്. പ്രധാന പിന്മാറ്റ ലക്ഷണങ്ങള്‍ ഇവയാണ്.

ഉത്കണ്ഠ
മതിഭ്രമം
ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാം
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
വിശപ്പില്ലായ്മ, ഓക്കാനം, ചര്‍ദ്ദി.
മാനസിക രോഗം(സൈക്കോസിസ്)
ഉയര്‍ന്ന ശരീര താപനില
ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്
അസ്വസ്ഥത
വിറ
ബോധക്ഷയം
രോഗനിര്‍ണയം

ആഴ്ചയില്‍ 15 ഡ്രിങ്‌സ് കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ് കഴിക്കുന്ന സ്ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ് കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ് എന്നാല്‍ 12 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ അഞ്ച് ഔണ്‍സ് വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ് മദ്യം ആണ്.). ഡോക്ടര്‍ രോഗിയോട് മദ്യപാന ശീലത്തെക്കുറിച്ച് ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക് അതിന് കഴിയാതാവുകയോ ചെയ്താല്‍ ബന്ധുക്കളോട് ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.

മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:
. മദ്യപിച്ച് എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
. മുന്‍പ് കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
. കുടിയുടെ അളവ് കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ?
. കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
. നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്
കുടുംബത്തിലുള്ളവര്‍ക്ക് ആശങ്കയുണ്ടോ?

മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:
. രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
. സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് പരിശോധന(ഇആഇ)
. ഫോളേറ്റ് ടെസ്റ്റ്
. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
. സെറം മഗ്നീഷ്യം ടെസ്റ്റ്
. ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്
. യൂറിക് ആസിഡ് പരിശോധന
രോഗനിര്‍ണയം
രോഗപൂര്‍വനിരൂപണം(PROGNOSIS)
മദ്യാസക്തിയുള്ളവരില്‍ 15 ശതമാനം മാത്രമേ ചികില്‍സ തേടിയെത്തുന്നുള്ളൂ.ചികില്‍സക്ക് ശേഷം വീണ്ടും മദ്യപാനം തുടങ്ങുന്നതും സാധാരണമാണ്. അതുകൊണ്ടു തന്നെ മദ്യവിമുക്തി നേടിയവര്‍ വീണ്ടും മദ്യാസക്തിയിലേക്ക് വഴുതി വീഴാതിരിക്കാനായി നടത്തുന്ന തുടര്‍പരിശ്രമങ്ങല്‍ക്കും വൈകാരിക പിന്തുണയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ചികില്‍സാ പദ്ധതികളുടെ വിജയം പലപ്പോഴും വ്യത്യസ്തമായിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക് ചികില്‍സയിലൂടെ പൂര്‍ണ്ണ മദ്യവിമുക്തി നേടാന്‍ കഴിയുന്നുണ്ട്
കാരണങ്ങള്‍ മദ്യാസക്തി എന്നാല്‍ മദ്യത്തിന് അടിപ്പെടുന്ന അവസ്ഥയാണ്. മദ്യത്തോട് ശാരീരികവും മാനസികവുമായി ആശ്രിതത്വം പുലര്‍ത്തുന്ന അസ്ഥയിലായിരിക്കും ഇക്കൂട്ടര്‍. മദ്യാസക്തി രണ്ട് തരമുണ്ട്. ആശ്രിതത്വവും ദുരുപയോഗവും. മദ്യം ലഭ്യമാക്കാനം മദ്യപാനത്തിനുമായി ധാരാളം സമയവും ചെലവഴിക്കുന്നവരായിരിക്കും മദ്യത്തോട് ആശ്രിതത്വം പുലര്‍ത്തുന്നവര്‍.

ശാരീരിക ആശ്രിതത്വത്തിന്റെ ലക്ഷണങ്ങള്‍
. മദ്യപാനത്തിലൂടെ ഉദ്ദേശിച്ച ഫലം കിട്ടുന്നതിന് കൂടുതല്‍ അളവ് മദ്യപിക്കേണ്ടി വരുന്നു( ആല്‍ക്കഹോള്‍ ടോളറന്‍സ് കൂടുന്നു)
. മദ്യപാനം മൂലമുള്ള അസൂഖങ്ങള്‍
. മദ്യപിച്ച ശേഷം പറഞ്ഞതോ ചെയ്തതോ ഓര്‍മ്മയില്ലാത്ത അവസ്ഥ(ബ്ലാക്കൗട്ട് എന്നാണിതിന് പറയുക).
. കുടിക്കാതിരിക്കുമ്പോള്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.

ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തരത്തിലുള്ള ദീര്‍ഘവും അമിതവുമായ കുടി തീക്ഷ്‌നമായ മദ്യാസക്തിയുടെ സ്വഭാവമാണ്. കുടിച്ചുതുടങ്ങുന്നകാലത്ത് പലര്‍ക്കും കുടി നിയന്ത്രിക്കാനാവുമെങ്കിലും പിന്നീട് നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയാണ് പതിവ്. മദ്യാസക്തിയിലേക്ക് നയിക്കുന്ന അറിയപ്പെടുന്ന പൊതുവായ കാരണങ്ങളൊന്നുമില്ല. എന്നാല്‍ മദ്യാസക്തി ശക്തി പ്രാപിക്കുന്നതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മദ്യപാനികളായ കുടുംബങ്ങളിലുള്ളവര്‍ മദ്യപാനികളാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ കൂടുതലാണ്. ചില ജീനുകള്‍ മദ്യാസക്തിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആ ജീനുകളേതെന്നും അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്താനായിട്ടില്ല.

മദ്യാസക്തിയിലേക്ക് നയിക്കുന്ന മാനസിക ഘടകങ്ങള്‍
. ഉത്കണഠയില്‍ നിന്ന് മോചനം നേടാനുള്ള താല്‍പര്യം
. ബന്ധങ്ങളിലെ താളപ്പിഴകള്‍
. വിഷാദം
. ആത്മാഭിമാനക്കുറവ്

സാമൂഹിക ഘടകങ്ങള്‍
. എളുപ്പത്തിലുള്ള മദ്യ ലഭ്യത
. അടുത്ത സുഹൃത്തുക്കളുടെ സമ്മര്‍ദ്ധം(നിര്‍ബന്ധം)
. മ്ദ്യപാനത്തിന് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത
. മാനസികപിരിമുറുക്കം നിറഞ്ഞ ജീവിതശൈലി

മദ്യപിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.മലയാളി പതിമൂന്നാം വയസ്സില്‍ മദ്യം രുചിച്ചു തുടങ്ങുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ വെളിപ്പെടുകയുണ്ടായി. 2500 കോടി രൂപയുടെ മദ്യമാണ് പ്രതിവര്‍ഷം നാം കുടിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നത്.റോഡപകടങ്ങളും കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും കേരളത്തില്‍ പെരുകുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.
രോഗനിര്‍ണയം

ആഴ്ചയില്‍ 15 ഡ്രിങ്‌സ് കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ് കഴിക്കുന്ന സ്ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ് കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ് എന്നാല്‍ 12 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ അഞ്ച് ഔണ്‍സ് വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ് മദ്യം ആണ്.). ഡോക്ടര്‍ രോഗിയോട് മദ്യപാന ശീലത്തെക്കുറിച്ച് ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക് അതിന് കഴിയാതാവുകയോ ചെയ്താല്‍ ബന്ധുക്കളോട് ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.

മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:
. മദ്യപിച്ച് എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
. മുന്‍പ് കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
. കുടിയുടെ അളവ് കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ?
. കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
. നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്
കുടുംബത്തിലുള്ളവര്‍ക്ക് ആശങ്കയുണ്ടോ?

മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:
. രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
. സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് പരിശോധന(ഇആഇ)
. ഫോളേറ്റ് ടെസ്റ്റ്
. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
. സെറം മഗ്നീഷ്യം ടെസ്റ്റ്
. ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്
. യൂറിക് ആസിഡ് പരിശോധന

രോഗപൂര്‍വനിരൂപണം(PROGNOSIS)
മദ്യാസക്തിയുള്ളവരില്‍ 15 ശതമാനം മാത്രമേ ചികില്‍സ തേടിയെത്തുന്നുള്ളൂ.ചികില്‍സക്ക് ശേഷം വീണ്ടും മദ്യപാനം തുടങ്ങുന്നതും സാധാരണമാണ്. അതുകൊണ്ടു തന്നെ മദ്യവിമുക്തി നേടിയവര്‍ വീണ്ടും മദ്യാസക്തിയിലേക്ക് വഴുതി വീഴാതിരിക്കാനായി നടത്തുന്ന തുടര്‍പരിശ്രമങ്ങല്‍ക്കും വൈകാരിക പിന്തുണയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ചികില്‍സാ പദ്ധതികളുടെ വിജയം പലപ്പോഴും വ്യത്യസ്തമായിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക് ചികില്‍സയിലൂടെ പൂര്‍ണ്ണ മദ്യവിമുക്തി നേടാന്‍ കഴിയുന്നുണ്ട്.
രോഗനിര്‍ണയം

ആഴ്ചയില്‍ 15 ഡ്രിങ്‌സ് കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ് കഴിക്കുന്ന സ്ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ് കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ് എന്നാല്‍ 12 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ അഞ്ച് ഔണ്‍സ് വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ് മദ്യം ആണ്.). ഡോക്ടര്‍ രോഗിയോട് മദ്യപാന ശീലത്തെക്കുറിച്ച് ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക് അതിന് കഴിയാതാവുകയോ ചെയ്താല്‍ ബന്ധുക്കളോട് ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.

മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:
. മദ്യപിച്ച് എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
. മുന്‍പ് കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
. കുടിയുടെ അളവ് കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ?
. കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
. നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്
കുടുംബത്തിലുള്ളവര്‍ക്ക് ആശങ്കയുണ്ടോ?

മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:
. രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
. സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് പരിശോധന(ഇആഇ)
. ഫോളേറ്റ് ടെസ്റ്റ്
. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
. സെറം മഗ്നീഷ്യം ടെസ്റ്റ്
. ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്
. യൂറിക് ആസിഡ് പരിശോധന

ചികില്‍സ

താന്‍ നിയന്ത്രണമില്ലാതെ കുടിക്കുന്നയാളാണെന്ന് ഒരു മദ്യപാനിയും ഒരിക്കലും സമ്മതിക്കില്ല. തനിക്ക് എപ്പോള്‍ വേണമെങ്കിലും കുടി നിറുത്താനാവുമെന്ന് വീമ്പിളക്കുകയും ചെയ്യും. കുടിയുടെ എണ്ണവും അളവും കുറച്ചുകൊണ്ടുവന്ന് ഒരു വിഭാഗം കുഴപ്പക്കാരായ കുടിയന്മാരെ രക്ഷപ്പെടുത്താന്‍ കഴിയും. എന്നാല്‍ മദ്യാസക്തരുടെ കാര്യത്തില്‍ പൂര്‍ണ്ണ മദ്യ വിമുക്തി തന്നെയാണ് വേണ്ടത്. മദ്യവിമുക്തി ചികില്‍സയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്.

. ഇടപെടല്‍
. ഡീടോക്‌സ്ഫിക്കേഷന്‍(വിഷമിറക്കല്‍)
. പുനരധിവസിപ്പിക്കല്‍

ഇടപെടല്‍
കുടി കൈവിട്ടു പോകുന്നത് പലപ്പോഴും കുടിയന്മാര്‍ അറിയാറില്ല. മദ്യപാനത്തിന്റെ പ്രത്യഘാതങ്ങള്‍ ബോധ്യപ്പെടുത്തുകൊണ്ടാണ് മദ്യാസക്തരെ നേരിടേണ്ടതെന്നാണ് മുന്‍കാലത്ത് ചികില്‍സകര്‍ ധരിച്ചിരുന്നത്. എന്നാല്‍ അനുകമ്പയും അനുതാപവും കൊണ്ടാണ് ചികില്‍സതുടങ്ങേണ്ടതെന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. അതായിരിക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്.മദ്യാസക്തിയില്‍ നിന്ന് വിമുക്തരാക്കാന്‍ കുടുംബാംഗങ്ങളും തൊഴിലുടമയുമൊക്കെ കൂടുതല്‍ ആത്മാര്‍ഥതയും സഹായ മനസ്സുമൊക്കെ കാണിക്കുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മദ്യപാനികള്‍ ചികില്‍സക്കെത്തുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ഡീടോക്‌സിഫിക്കേഷന്‍
കൃത്യമായ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും കീഴിലായിരിക്കണം മദ്യവിമുക്തിക്കുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. മരുന്നുകള്‍ ഉപയോഗിച്ച് പിന്മാറ്റ ലക്ഷണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ഡീടോക്‌സിഫിക്കേഷന്‍ പ്രക്രിയ നാല് മുതല്‍ ഏഴ് ദിവസം വരെ നീളും.സാധാരണ കാണപ്പെടുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിശോധനകളും ഇതോടൊപ്പം നടത്തണം. ഉദാഹരണത്തിന് കരള്‍ പരിശോധന, രക്തം കട്ടപിടിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന പോലുള്ളവ.കൂടാതെ സമീകൃതാഹാരവും വൈറ്റമിന്‍ സപ്ലിമെന്റുകളും നല്‍കണം.മദ്യപാനം നിറുത്തുമ്പോള്‍
ശ്രദ്ധയും ബോധവുമൊക്ക നഷ്ടപ്പെടുന്ന കടുത്ത മയക്കം പോലുള്ള സങ്കീര്‍ണ്ണമായ മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാം.വിഷാദം, മാനസിക ഭാവങ്ങള്‍ക്കുണ്ടാവുന്ന മറ്റു തകരാറുകള്‍ തുടങ്ങിയവയുണ്ടെങ്കില്‍ കൃത്യമായി കണ്ടെത്തുകയും ചികില്‍സിക്കുകയും വേണം.

പുനരധിവസിപ്പിക്കല്‍
ഡീടോക്‌സിഫിക്കേഷനു ശേഷമുള്ള സൗഖ്യമാക്കല്‍ പുനരധിവസിപ്പിക്കല്‍ പദ്ധതികള്‍ മദ്യത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സഹായിക്കും.കൗണ്‍സലിംഗ്, മാനസിക പിന്തുണ നല്‍കല്‍, പരിചരണം, ആരോഗ്യ പരിപാലനം തുടങ്ങിയവടങ്ങിയതാണിത്. മദ്യാസക്തിയുടെ പ്രത്യഘാതങ്ങളെക്കുറിച്ച് ബോധവത്കരണവും നല്‍കണം. അധിക മദ്യ വിമുക്തി കേന്ദ്രങ്ങളിലും ജീവനക്കാരും റോള്‍ മോഡലുകളായും പ്രവര്‍ത്തിക്കുന്നത് മദ്യാസക്തിയില്‍ നിന്നും വിമുക്തി നേടിക്കെണ്ടിരിക്കുന്നവരാണ്. പുനരധിവാസ പദ്ധതികള്‍ രോഗികളെ ഒരു കേന്ദ്രത്തില്‍ താമസിപ്പിച്ചുകൊണ്ടും അല്ലാതെയും നടത്താം.മദ്യവിമുക്തി പ്രക്രിയക്കിടെ വീണ്ടും പഴയ മദ്യപാനശീലത്തിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ റിലാപ്‌സ് എന്നാണ് വിളിക്കുന്നത്. റിലാപ്‌സിനെ പ്രതിരോധിക്കാനായി നല്‍കുന്ന മരുന്നുകള്‍ ഇവയാണ്.

അക്കാംപ്രോസേറ്റ്: മദ്യാസക്തിയില്‍ നിന്ന് വിമുക്തി നേടുന്നവരില്‍ റിലാപ്‌സ് ലക്ഷണങ്ങള്‍ കുറയ്ക്കാനായി നല്‍കുന്ന പുതിയ മരുന്നാണിത്.

ഡൈസള്‍ഫിറാം: ഈ മരുന്ന് കഴിച്ച ശേഷം രണ്ടാഴ്ചക്കുള്ളില്‍ വളരെ കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ പോലും അസുഖകരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവും.

നാള്‍ട്‌റെക്‌സോണ്‍(വിവിട്രോള്‍): ഈ മരുന്ന് മദ്യത്തിനുള്ള കൊതികുറയ്ക്കും. ഇന്‍ജക്ഷന്‍ രൂപത്തിലും ലഭ്യമാണ്.
ഗര്‍ഭിണികളും പ്രത്യേക രോഗങ്ങളും ഉള്ളവര്‍ ഈ മരുന്നുകള്‍ കഴിക്കരുത്. പൂര്‍ണ്ണ മദ്യാസക്തി വിമുക്തിക്ക് കൗണ്‍സലിംങ് അടക്കമുള്ള ദീര്‍ഘ കാല ചികില്‍സ ആവശ്യമാണ്.മരുന്നുകളുടെയും കൗണ്‍സലിംങ്ങിന്റെയും പ്രയോജനക്ഷമത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
പ്രതിരോധം

മദ്യപാനത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണ പരിപാടികള്‍ക്കും വൈദ്യോപദേശങ്ങള്‍ക്കും ഒരു പരിധിവരെ മദ്യപാനം തടയാന്‍ കഴിയും. മദ്യാസക്തിയെ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. പുരുഷന്മാര്‍ രണ്ട് ഡ്രിങ്കില്‍ കൂടുതലും സ്ത്രീകള്‍ ഒരു ഡ്രിങ്കില്‍ കൂടുതലും ഒരു ദിവസം കുടിക്കാന്‍ പാടില്ലെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ അബ്യൂസ് ആന്റ് ആല്‍ക്കഹോളിസം നിര്‍ദ്ദേശിക്കുന്നത്.

സങ്കീര്‍ണ്ണതകള്‍
. മസ്തിഷ്‌ക ക്ഷയം
. ശ്വാസ നാളം, അന്നനാളം, കരള്‍, വന്‍കുടല്‍ എന്നിവക്കുണ്ടാകുന്ന കാന്‍സര്‍
. കരള്‍ വീക്കം(സീറോസിസ്)
. ഡെലീറിയം ട്രെമെന്‍സ്(അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങള്‍ കണിക്കുന്ന ഒരു രോഗാവസ്ഥയാണിത്).
. വിഷാദം
. അന്നനാളത്തിലുണ്ടാകുന്ന ബ്ലീഡിംഗ്
. ഹൃദയ പേശികള്‍ക്കുണ്ടാകുന്ന തകരാറ്
. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
. ഉറക്കമില്ലായ്മ
. കരള്‍ രോഗങ്ങള്‍(മദ്യം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്)
. ഓക്കാനം, ഛര്‍ദ്ദി
. നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍
. പാന്‍ക്രിയാറ്റൈറ്റിസ്
. ജീവകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിയാത്തത് മൂലമുണ്ടാകുന്ന പോഷകക്കുറവ്
. പുരുഷന്മാര്‍ക്കുണ്ടാകുന്ന
ഉദ്ദാരണപ്രശ്‌നങ്ങള്‍
. ഓര്‍മ്മ നശിക്കല്‍
. സ്ത്രീകളില്‍ ആര്‍ത്തവ വിരാമം
. ആത്മഹത്യ
. വെര്‍ണിക്ക്-കേര്‍സാക്കോഫ് സിന്‍ഡ്രോം

ഗര്‍ഭകാലത്തെ മദ്യപാനം ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടാകാന്‍ കാരണമാകും. ഇതിലേറ്റവും ഗുരുതരമായത് പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും ബുദ്ധി മാന്ദ്യത്തിനും കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോമാണ്. ജീവിത കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ അഫക്ട്‌സ എന്ന അവസ്ഥ ഇതിന്റെ മറ്റൊരു രൂപമാണ്.എന്നാല്‍ മദ്യാസക്തിക്ക് അടിപ്പെട്ടവര്‍ അതിന്റെ ശാരീരിക, മാനസിക പ്രത്യാഘാതങ്ങള്‍ പരിഗണിക്കാറില്ല എന്നതാണ് ദുഖകരം. ആരോഗ്യ പ്രശ്‌നങ്ങള്‍ അധികരിച്ചു വരുന്നതിനൊപ്പം ഇത്തരക്കാരില്‍ കൂടുതല്‍ കുടിക്കാനുള്ള ആഗ്രഹവും വര്‍ദ്ധിച്ചുവരും.മദ്യാസക്തി ഇന്ന് ഏറ്റവും വലിയ സാമൂഹിക, സാമ്പത്തിക, പൊതുജനാരോഗ്യ പ്രശിനമായി മാറിയിരിക്കുകയാണ്. വാഹനാപകട മരണങ്ങളിലും മറ്റു അപകട മരണങ്ങളിലും പകുതിയിലധികവും മദ്യം മൂലമുണ്ടാകുന്നതാണ്. ആത്മഹത്യാ നിരക്കിലെ വര്‍ദ്ധനയുടെ കാരണവും മറ്റൊന്നല്ല. ഗാര്‍ഹിക അതിക്രമങ്ങളിലേക്കും ജോലി നഷ്ടപ്പെടുന്നതിലേക്കും മറ്റനവധി നിയമ ലംഘനങ്ങളിലേക്കും ജനങ്ങളെ നയിക്കുന്നതും ഈ മദ്യപാന ശീലമാണ്

Wednesday, July 8, 2009

ഗുജറാത്ത്‌ വിഷമദ്യദുരന്തം: മരണസംഖ്യ 45 ആയി


അഹമ്മദാബാദ്‌: അഹമ്മദാബാദ്‌ ജില്ലയിലെ മജുര്‍ഗാം മേഖലയില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 45 ആയി. ചൊവ്വാഴ്‌ച രാവിലെയാണ്‌ ഇവിടെ ദുരന്തമുണ്ടായത്‌. ഒദ്ധവ്‌ ഫയര്‍‌സ്റ്റേഷന്‍, രബ്രറി ചാല്‍, അമരയ്‌വാഡി, ചബാന്‍പുര എന്നിവിടങ്ങളില്‍നിന്നുള്ള കൂലിപ്പണിക്കാരാണ്‌ മരിച്ചവരില്‍ ഭൂരിഭാഗവും.

അതിഗുരുതരാവസ്ഥയില്‍ അഹമ്മദാബാദിലെ ആസ്‌പത്രികളില്‍ ഏറെപ്പേര്‍ ചികിത്സയിലാണ്‌. വ്യാജമദ്യവില്‌പന നടത്തിയവരെ ഇതുവരെ പോലീസ്‌ പിടികൂടിയിട്ടില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി അമിത്‌ഷാ നിയമസഭയില്‍ പ്രഖ്യാപിച്ചു. സഭയില്‍ ഈ വിഷയത്തില്‍ ബഹളമുണ്ടാക്കിയ 10 കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരെ സ്‌പീക്കര്‍ അശോക്‌ഭട്ട്‌ സഭയില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ്‌ സഭയില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്‌.

മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച്‌ സഗ്രാപിത ബെഹ്‌രാപുര മേഖലയില്‍ ജനങ്ങള്‍ ബുധനാഴ്‌ചയും സംഘടിച്ച്‌ റോഡിലിറങ്ങി. വാഹനങ്ങള്‍ക്ക്‌ നേരെയും സ്ഥാപനങ്ങള്‍ക്ക്‌ നേരെയും ഇവര്‍ കല്ലേറ്‌ നടത്തി. സംഭവത്തിന്റെ പേരില്‍ രണ്ട്‌ പോലീസ്‌ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജില്ലാ പോലീസ്‌ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും ഡി.ജി.പി. ഉത്തരവിട്ടു. 1960 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ആദ്യമായാണ്‌ ഇത്രയും വലിയ മദ്യദുരന്തമുണ്ടാകുന്നത്‌.

Friday, May 29, 2009

ലഹരിയുടെ കാണാപ്പുറം

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് മദ്യപാനാശീലം. മദ്യം കൊണ്ടുണ്ടായ ദൂരന്തള്‍ങ്ങള്‍ യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കുതൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് തഴ്‌കലികകൂത്തൊഴുക്കില്‍. യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കൂത്തൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് താള്‍കാലിക സന്തോഷത്തിന്റെ സുഖത്തിന്റെയും സുഖത്തിന്റെയും മരഗ്ഗത്തിലേക്ക് യുവാകളെ എത്തിക്കുന്നത്‌ ലഹരി ഉപയോകത്തിലെകാണു. മദ്യം ഉപയോഗിക്കുന്ന എല്ലാവരും മദ്യാസക്തരാല്ലെങ്കിലും 20% ആളുകളും മദ്യതതിനതീമപ്പെടുന്നു. എലെപനി, ചിക്കുംകൂണിയ, ഐഡ്സ് തുടങ്ങിയ രോഗങ്ങളെകുറിച്ച്‌ കേള്‍കുമ്പോള്‍ ഞ്ചെട്ടുന്ന നമുക്ക്‌ നമ്മുടെ കൊച്ച് കേരളത്തില്‍ ലഹരിയില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന സത്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ മനസ്സില്‍, മാസ്തിശ്കത്തില്‍, ഹൃദയത്തില്‍ എന്‍ഹെങ്കിലും ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടോ

ലഹരി ഉപയോകികൂന്ന യുവക്കളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു എന്ന ദുഖസാത്യം നമുക്ക്‌ മറന്നു കാലയാവുന്ന യഥാര്‍ത്യമല്ല. കഴിഞ്ഞ കാലങ്ങളില്‍ ലഹരി ഉപയോഗിക്കൂനത്തിനു ഇന്നതതെപ്പോലെ സമൂഹത്തില്‍ മന്യത ഇല്ലാതിരുന്നതുകൊണ്ട്‌ മദ്യം ഉപയോഗികുന്നത്‌ രഹസ്യമായിട്ടായിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ലഹരി പതാര്‍ഥങ്ങളുടെ ഉപയോഗം പ്രത്യേകിച്ചും മദ്യപാനം സംസ്കാരത്തിന്റെ ചിഹ്നാമായിമാറിയാതുപോലെ തോണുന്നു. ദൃശ്യ മദ്യമങ്ങള്‍ക്ക് അതിപ്രസാരമുള്ള ഈ കാലഘട്ടത്തില്‍ സിനിമയിലും സീരിയലിലും മദ്യപിച്ചുകാണുന്ന താങ്ങളുടെ ആരാധാനപാത്രങ്ങളെ അനുകരിക്കന്‍ കഥയറിയാതെ കൌമാറക്കാരും യുവക്കളും ആഗ്രഹികുന്നു. ഇങ്ങനെ മദ്യമാ സംസ്കാരത്തിന്റെ നടുവില്‍ വളരുന്ന യുവക്കാള്‍ ലഹരി ഉപയോകിക്കുന്നു. ക്രമേണ ലഹറിക്ക് അടിമകലാകുന്നു എന്ന സത്യം മുതിര്‍ന്ന തലമുറ വിസ്മാരികുന്നതുപോലെ തോണുന്നു.

ആഗോളവള്‍കരണത്തിന്റെയും ഉദാരകാരണത്തിന്റെയും ഫലമായി കേരളീയരുടെ ജീവിത ശൈലിയിലുണ്ടായ മാറ്റം വലുതാണു വിദേശ രാജ്യങ്ങള്‍ ലഹരി വസ്തുക്കള്‍ വിറ്റഴീക്കുവാന്‍ ഏറ്റവും കൂടുതല്‍ വിപനന സാധ്യതകളുള്ള ഒരു കംപോളമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്‌. അതിനാല്‍ നമ്മുടെ നാടിലേക്‌ ലഹരി സുലഭമായിട്ടേതതുന്നു.മാത്രമല്ല ലഹരി ഉപയോഗിക്കുവാനുള്ള സാഹചര്യം ഇവര്‍ ഒരുക്കുന്നു.

കുട്ടിക്കാലം മുതല്‍കേ അല്‍പാല്‍പമായി പുകവലി, മദ്യം മുതലായ ലഹരി പധാര്‍ത്ഥങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്കും മറ്റും നല്‍കി കാലക്രമേണ മറ്റു ലഹരികള്‍ ഉപയോകിച്ച്‌ ലഹരിയുടെ നീറാലിപിടിത്ത്തില്‍ ജീവിതം നശിപ്പിക്കുന്ന യുവാക്കളുടെ എണ്ണം നമ്മുടെ നാറില്‍ വിരളമല്ല. പാന്‍പാരാകില്‍ തുടങ്ങി, ബ്രൌന്‍ശുഖറിലെത്തി ആത്മഹത്യ ചെയ്ത യുവാക്കാള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്ന നഗ്ന സത്യം നമുക്ക്‌ മറച്ചുവക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ മദ്യപാനികളുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനമോ സ്ഥാനമോ കേരളത്തീന് ഉള്ളതുപോലെ ഏറ്റവും കൂടുതല്‍ പാന്‍പാരാക് വീത്തൊഴിക്കുന്ന ജില്ല കോഴിക്കോടാണ്. ഏറ്റവും കൂടുതല്‍ ബ്രൌന്‍ശുകാര്‍ ഉപയോഗിക്കുന്നവരും കോഴിക്കോട് ജില്ലയിലാണ്‌ എന്ന ദുഖ സത്യം നമ്മെ നമ്മുടെ യുവാക്കളുടെ ഭാവിയുടെ സുരക്ഷിതത്തെ പറ്റി ചിന്തിക്കുവാന്‍ പ്രാപ്തറാക്കിയാല്‍ നന്നായിരുന്ന.

കലാളയങ്ങളുടെ സമീപത്ത്‌ രഹസ്യമായും പരസ്യമായും പാന്മസാലയും മറ്റു ലഹരി വസ്തുക്കളും വിറ്റഴിക്കുമ്പോള്‍ നമ്മുടെ കൌമാറ പ്രായക്കാര്‍ക്കും യുവാകള്‍ക്കും ഒന്നു പരീക്ഷിക്കാന്‍ തോന്നുന്നതില്‍ അല്‍ഭുതപ്പെടാണൊന്നുമില്ല. ഇതെല്ലാം കണ്ടില്ലെന്ന് സമൂഹം നമ്മുടെ യുവതാലമുറയില്‍ എന്തു പ്രതീക്ഷകളാണ് വെച്ചിരിക്കുന്നത്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പാന്മസാലാകൊണ്ട്‌ മാത്രം തൃപ്തിയാകത്ത സ്കൂളിലും കോളേജുകളിലും കണ്ടെത്തുന്നു. മദ്യപിച്ച ലഹരിയില്‍ അധ്യാപകരെ അധിക്ഷേപിക്കുന്ന സംഭവങ്ങളും കണ്ടു തുടങ്ങി. ഇതെല്ലാം യുവാകള്‍ക്ക് മധ്യത്തോടും മറ്റു ലഹരി വസ്തുക്കളോടുമുള്ള മമത കൂടുന്നു എന്നതിന്റെ തെളിവുകളാണ്.

ലഹരി ആസക്തി വഎെക്തികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുകൂടാതെ ലഹരി സംബധ്യത്തിനുള്ള പണം കിട്ടുവാന്‍ അമ്മയെ പോലും കൊല്ളുവാന്‍ മടിക്കാത്ത യുവാക്കളെയും നാം കണ്ടിട്ടുണ്ട്‌. എന്തും ചെയ്യാന്‍ മടിക്കാത്തവരും കൊള്ലക്കാരും ആക്രമീകളുമായിതതീര്‍ന്ന യുവാകള്‍ നമ്മുടെ ഇടയിലുണ്ട്‌. ഇതിന്റെ പിന്നിലെ പ്രചോതക വസ്ത് ലഹരിയാണ് ലഹരി മൂലം തകരുന്ന കുട്ടികളുടെയും യുവാചനങ്ങളുടെയും ഭാവി ഇരുലതാഞ്ഞതാണെന്ന് ചിന്തിക്കുന്നു.

നമ്മുടെ നാടിന്റെ ഭാവി രൂപപ്പെടുന്നത്‌ ഇന്നത്തെ ക്ലാസ്സ്മുരികളിലാണ്‌ ലഹരി വിമുക്തവും ഐശര്യപൂര്‍ണവുമായ ഒരു രാജിയം സോപനം കാണുന്നു എങ്കില്‍ ലഹരി വിരുദ്ധ ബോധവാള്‍കരണ പരിപാടികള്‍ വിധ്യലയങ്ങളില്‍ കുട്ടികള്‍ക് നല്കാണം. വളരുന്ന തലമുറയേ തകര്‍ച്ചയിലേക്ക് നയിക്കുന്ന ലഹരി ആശ്രയഥതം തടയേന്ടത്‌ ആവശ്യമാണ്‌. പരീക്ഷണങ്ങളുടെയും അനുകരാണത്തിന്റെയും സന്‍കര്‍ഷത്തിന്റെയും കാലഘട്ടത്തില്‍ കൌമാരം. ഈ കാലഘട്ടത്തില്‍ സ്നേഹത്തിന്റെ ഭാവത്തില്‍ അവരെ നന്മയിലേക്‌ വളര്‍ത്തുവാന്‍ മുതിര്‍ന്ന തലമുറ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ലഹരിയിലേക്കും അടിമത്ത്തിലേകുമുള്ള പ്രയാനം ക്രമേനയാണ്‌. പലതരം ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്‌ മധ്യമാണ്‌ മധ്യപാനാസക്തി രോഗമാണെന്ന് 1956 ല്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ പ്രകയാപിച്ചിട്ടുണ്ട്‌. ഒരാളുടെ ആരോഗ്യം, കുടുംബം, തൊഴില്‍, സാമ്പത്തികം, സമൂഹം എന്നീ അഞ്ചു മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ മധ്യപാനം കൊണ്ട്‌ പ്രശ്നമുണ്ടെങ്കില്‍ അയാള്‍ മധ്യപാണരോഗിയാണ് ഏതു ംധ്യം കഴിക്കുന്നു എന്നോ എതാലവില്‍ കഴിക്കുന്നു എന്ണതോ അല്ല പ്രധാനം. ആംതമായി ലഹരി ഉപയോഗിക്കാനുള്ള പ്രവണത ഉപയോഗിക്കുന്ന ലഹരി കിട്ടിയില്ലെങ്കില്‍ ഉണ്ടാവുന്ന ശാരീരിക, മാനസിക അസ്വാസ്ധ്യങ്ങള്‍ ഉപയോഗിക്കുന്ന ലഹരിയുടെ അളവു കൂട്ടാനുള്ള പ്രവണത, പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ലഹരിയില്‍ നിന്ന് പിന്മാറാന്‍ കഴിയാതെ വരിക, ഈ അവസ്ഥയിലേത്തുന്നവരെ ലഹരി ആസക്തരായി കാണാം. ഇവര്‍ക്ക് ജീവിതത്തിലെ ഉത്തരവാധിതങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്നു കാളാള്‍രമേണ മാനസിക വിഭ്രാന്തി, വിശാതരോഗം, സംശയരോഗം, ആത്മഹത്യ പ്രവണതായിയലേക്കും വ്യക്തിയെ എത്തിക്കുന്നു. ലക്ഷ്യ ബോധം നഷ്ടപ്പെട്ട്‌ സമൂഹത്തില്‍ നിന്നും ഉത്തവറില്‍ നിന്നും ഓറ്റപ്പെട്ടു ജീവിക്കുന്നു. ചിലര്‍ മോഷണം സ്ഥിരം തൊഴിലാക്കുന്നു. ജയില്‍വാസവും അനന്തരഫലമായിരുന്നു.

ലഹരിക്കതിമപ്പെട്ടവര്‍ കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിച്ച്‌ എഇഡ്സ് റോകവും അവരെ കീഴ്പെടുത്തി എന്നുംവരാം.

ലഹരിക്കടിമപ്പെട്ടവര്ക്കായുള്ള ചികിള്‍സാ കേന്ദ്രങ്ങളില്‍ കിടത്തി ചികിള്‍സികേണ്ടതും അവര്‍ക്‌ സമഗ്രമായ മാതം വരുത്തി സമൂഹത്തിന്റെ മുക്യാ ദാരയിലേക്‌ കൊണ്ട്‌ വരേണ്ടത്‌ കുടുംബത്ത്ിന്റെയും സമൂഹത്തിന്റെയും കടമയാണ്‌. സമൂഹം നിഷേധാത്ത്‌മകമായ കാഴ്ചപാദിലൂടെ ലഹരി ആസക്തരേ വീക്ഷിക്കാതെ സ്നേഹവും അംഗീകാരവും നല്‍കി ലഹരി വിമുക്തമായ ജീവിതം തുടാരാണ്‌ സഹായിക്കേണ്ടതാണു മധ്യാസക്തി(ലഹരി ആസക്തി) സ്ഥിരമായ രോഗമായതിനാല്‍ പുന:പതനം ഉണ്താതതിരിക്കന്‍ രോകിയും കുടുംബവും സമൂഹവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മദ്യപാനവും കുടുംബവും

മദ്യപാനവും കുടുംബവും
സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമായ കുടുംബത്തിലാണു മനുഷ്യജീവിതം ആരംഭിക്കുന്നതും വളരുന്നതും പൂര്ണ്ണത പ്രാപിക്കുന്നതും. പരിവര്ത്തന വിധേയമായികൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണു കുടുംബം. കുടുംബജീവിതത്തിന്റെ ഘടനയിലും സാമൂഹ്യ ജീവിതത്തിലും അനുദിനം മാറ്റം സം ഭവിച്ചുകൊണ്ടിരിക്കുകയാണ്. വൈവാഹിക ബന്ധങ്ങളിലും, കുടുംബബന്ധങ്ങളിലും മാറ്റത്തിന്റെ അലയടികള് കണ്ടു തുടങ്ങിയിരിക്കുന്നു. പഴയ കൂട്ടുകുടുംബങ്ങള് ഇന്നു അണുകുടുംബങ്ങള്ക്കു വഴിമാറി കൊടുത്തിരിക്കുന്നു കുടുംബജീവിതത്തില് ഇന്നു നാം കാണുന്ന വിള്ളലുകളുടെ ഒരു കാരണം കൂട്ടുകുടുംബ സംവിധനത്തിന്റെതിരോധാനമാണ്. അണുകുടുംബങ്ങളില്കൂട്ടുകുടുംബങ്ങളെ അപേക്ഷിച്ച് സ്വാര്ത്ഥതയുടെ കരിനിഴല് കൂടുതലാണ്. ആശയവിനിമയവും ജീവിതം പങ്കുവക്കലും കുറഞ്ഞു വരുന്ന ഇത്തരം കുടുംബങ്ങളില് ഏകാന്തത തളം കെട്ടുന്നു. പണ്ടു മനുഷ്യന് ചെറിയ വീടുകളില് വലിയ മനസ്സുമായി ജീവിച്ചിരുന്നെങ്കില് ഇന്നവര് വലിയ വീടുകളില് ചെറിയ മനസ്സുമായി ജീവിക്കുന്നു.


മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങി. ടി. വി ശൃഖലകള് കുടുംബാംഗങ്ങള് തമ്മിലുള്ള ആശയവിനിമയം നാമമാത്രമാക്കുന്നു. ഒരു കൂരയ്ക്കു കീഴില് അന്യരെ പോലെ അവര് ജീവിക്കുന്നു.


ആഗോളവല്കരണവും കമ്പോളസംസ്കാരവുമെല്ലാം മനുഷ്യ ജീവിതത്തില് പിരിമുറക്കങ്ങലും സംഘര്ഷങ്ങളും വര്ദ്ധിപ്പിക്കുന്നു. ചിലര് പ്രശ്നങ്ങള് ധൈര്യമായി നേരിടുമ്പോള് മറ്റു ചിലര് വിഷാദ രോഗികളായി ആത്മഹത്യയില് പ്രശ്ന പരിഹാരം കണ്ടെത്തുന്നു. വേറെ ചിലര് ലഹരി ഉപയോഗം കൊണ്ട് പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താന് ശ്രമിക്കുന്നു.


ഇന്ന് നമ്മുടെ കുടുംബങ്ങളില് മദ്യ സമ്സ്കാരം വളര്ന്നുവരികയാണ്. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും പിടിയില്പെട്ട് തകരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും ദുരന്തങ്ങള് അനുദിനം കേള്ക്കുന്നു. ലക്ഷോപലക്ഷം കുടുംബങ്ങളെ തോരാത്ത കണ്ണീരിലേക്കും, നിത്യദാരിദ്ര്യ ത്തിലേക്കും, നരകജീവിതത്തിലേക്കും മദ്യപാനം തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തില് മദ്യം ഇന്നൊരു Status Symbol ആയി മാറിയിരിക്കുകയാണ്. ആഘോഷങ്ങള്ക്ക് കൊഴുപ്പു കൂട്ടുവാന് മദ്യം വിളമ്പേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. മരണത്തിന്റെയും വേര്പാടിന്റെയും വേദനയടക്കാനും മദ്യം വേണമത്രെ . മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മദ്യം സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

മദ്യപാനം ഒരു രോഗമായി പ്രക്യാപിച്ചത് 1956 ല് അമേരിക്കന് മെഡിക്കല് അസോസിയേഷനാണ്. മദ്യം ഉപയോഗിക്കുന്ന എല്ലാവരും രോഗികലായി തീരുന്നില്ല. ചിലര് സാമൂഹിക കുടിയന്മാരായി തുടരുന്നു.


മദ്യപാനം ഒരു വ്യക്തിയുടെ മാത്രം രോഗമല്ല ഒരു കുടുംബത്തിന്റെ രോഗമാണ്. മദ്യപാനിയുടെ ഭാര്യക്ക് ശാരീരികമായും മാനസികമായും പീഡനങ്ങള് അനുഭവിക്കേണ്ടിവരുന്നു. മദ്യപാനത്തിന്റെ ആദ്യത്തെ ഘട്ടത്തില് ഭാര്യ തന്റെ ഭര്ത്താവിന്റെ മദ്യപാനം കാര്യമായി കണക്കാക്കുന്നില്ല എന്നു മാത്രമല്ല ഇങ്ങനെ ഒരു പ്രശ്നം കുടുംബത്തില് ഉണ്ടെന്നുള്ള വസ്തുത നിഷേധിക്കുന്നു. ഇത് ഭര്ത്താവിന്റെ മദ്യപാനം തുടരുവാനുള്ള പരോക്ഷമായ പ്രോത്സാഹനമാണു.
ഭര്ത്താവിന്റെ മദ്യപാനം മുന്നേറുന്നതോടു കൂടി ഭാര്യയുടെ പെരുമാറ്റങ്ങള്ക്കും മാറ്റങ്ങല് വന്നു തുടങ്ങുന്നു. കുടുംബനാഥന്റെ ഉത്തരവാദിത്വവും അവര് ഏറ്റുവാങ്ങേണ്ടി വരുന്നു. ആദ്യ ഘട്ടത്തില് ഭര്ത്തവിന്റെ കുടിയെ നിഷേധിച്ചു പറയുകയും നീതീകരിക്കുകയും ലഘൂകരിച്ചു പറയുകയും ചെയ്ത ഭാര്യ തന്റെ ഭര്ത്താവിനെ എതിര്ക്കാന് തുടങ്ങുന്നു. കുടുംബത്തില് പൊട്ടിത്തെറികളും കോളിളക്കങ്ങളും ഉണ്ടാകുന്നു. ഭര്ത്താവ് മദ്യപിച്ച് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ഭാര്യ മദ്യപിക്കാതെ അപമാനഭാരവും വിദ്ദ്വേഷവും വെറുപ്പും സഹിക്കാനാവാതെ ഭര്ത്താവും കുട്ടികളുമായി നിഷേധാത്മകമയി പെരുമാറുന്നു. ചിലര് ഭര്ത്താവിനെ ഉപേക്ഷിച്ച്കുട്ടികലുമായി സ്വന്തം കുടുംബത്തില് അഭയം തേടുന്നു. മറ്റു ചിലര് വിഷാദരോഗികളായി തീരുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

മദ്യപാനിയുടെ കുട്ടികളും അച്ചന്റെ മദ്യപാനത്തിന്റെ ദുരന്തങ്ങള് അനുഭവിക്കേണ്ടി വരുന്നു. മാതാപിതാക്കളുടെ മദ്യപാന ശീലം കുട്ടികളുടെ വ്യക്തി വികാസത്തെ കാര്യമായി ബാധിക്കുന്നു. ശൈശവത്തിലെയോ ബാല്യകാലത്തിലെയോ സന്തോഷങ്ങള് അവര്ക്ക് അനുഭവിക്കാന് സാധിക്കാതെ വരുന്നു. വികലമായ് വ്യക്തിത്വമുള്ളവര്ക്കും ഭാവിയില് ലഹരിശീലത്തിന് അടിമയാകാം എന്നു ഗവേശണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മദ്യപാനം ഒരു പാരമ്പര്യ രോഗമാണ്. കുട്ടികള്ക്ക് ശരിയായ റോള് മോഡല് മദ്യപാനിയായ അഛന്മാരില്നിന്നു ലഭിക്കുന്നില്ല. മദ്യപാനിയുടെ കുടുംബത്തില് ഭാര്യയെ പോലെ തന്നെ മക്കളും മാനഹാനിയും മനഃക്ലേശവും അനുഭവിക്കേണ്ടി വരുന്നു. കാരണം അവര് തമ്മിലുള്ള ബന്ധങ്ങള്ക്ക് ഉലച്ചില് തട്ടിയിട്ടുണ്ടവാം. തമ്മില് അടുക്കാത്തവിധം അവര് അകന്നിട്ടുണ്ടാവം ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവാം. കുട്ടികളുടെ പഠനം അവസാനിപ്പിച്ച് അവര് കൂലിവേലക്ക് പോയി തുടങ്ങിയിട്ടുണ്ടാവാം. മാത്രമല്ല മദ്യപരുടെ കുട്ടികള്ക്ക് സ്നേഹവും വത്സല്യവും കിട്ടാതെ വൈകാരിക മുരടിപ്പ് അനുഭവപ്പെടാം. ആരെയും സ്നേഹിക്കുവാനോ വിശ്വസിക്കുവാനോ അവര്ക്ക് കഴിയുന്നില്ല. മതാപിതാക്കളോടും അധികാരികളോടും പകയും പ്രതികാര മനോഭാവവുമാണു ഇവരില് രൂപപ്പെടുക. കുട്ടികള് കുടുംബത്തില് സംരക്ഷണം പ്രതീക്ഷിക്കുന്നു. എന്നാല് മദ്യപാനിയുടെ കുട്ടികല് കുടുംബത്തില് സ്വരക്ഷക്കുവേണ്ടി ചില ധര്മങ്ങള് അല്ലെങ്കില് Roles സ്വയം ഏറ്റെടുക്കുന്നു. ചില കുട്ടികള് ഉത്തരവാദിത്വമുള്ള കുട്ടിയുടെ (Responsible Child) റോള് ഏറ്റെടുക്കുന്നു. മാതാപിതാക്കള് ഉത്തരവാദിത്വത്തോടെ പെരുമാറി കാണുന്നില്ല. അതുകോണ്ടു തന്നെ കുട്ടി കുടുംബത്തിലെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യുന്നു. അങ്ങനെ അവന്റെ കുട്ടികാലത്തെ കുട്ടികളും കൂട്ടുകാരും അവനു നഷ്ടമാകുന്നു. എങ്കിലും കുടുംബത്തിലെ ഒരു ഹീരോ ആകാന് അവന് പരിശ്രമിക്കുന്നു.


മറ്റൊരു റോള് പൊരുത്തക്കാരന്റെ (Adjusting Child) താണ്. കുടുംബത്തില് പ്രശ്നങ്ങള് ഉണ്ടാകാതിരിക്കുവാന് മനസ്സില്ലാ മനസോടെ എല്ലാ സാഹചര്യങ്ങളോടും ഒത്തിണങ്ങി പോകാന് അവന് പരിശ്രമിക്കുന്നു.


ഇനിയും ഒരു കൂട്ടര് കുടുംബത്തില് പ്രസാദകരുടെ (Placating Child) റോള് അഭിനയിക്കുന്നു. സ്വയം വേദന സഹിച്ചു കൊണ്ടും കാര്യമാക്കാതെയും കുടുംബത്തിലെ മറ്റംഗങ്ങളെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും നടക്കും. കുടിയനായ അച്ചനെ പ്രീണിപ്പിച്ചും ഇത്തരം കുട്ടികള് കാര്യം കാണാന് ശ്രമിക്കും. ഉള്ളില് അവനു അഛനോടു ദേഷ്യമാണെങ്കിലും പുറമെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കും.


അപകടകരമായ മറ്റൊരു ധര്മ്മം ഏറ്റെടുക്കുന്നവരാണ് ധിക്കരി(Rebellious Child) മനസ്സിലുള്ള വെറുപ്പും പ്രതികാരവും പ്രകടിപ്പിച്ച് വീട്ടില് പ്രശ്നങ്ങള് ഉണ്ടാക്കും. അങ്ങനെ നിഷേധാത്മകമായ വിധത്തില് കുടുംബംഗങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റും. ഇക്കൂട്ടര് ഭാവിയില് കുറ്റവാളികളും സ്കൂളില് പ്രഷ്നമുണ്ടാക്കി വിദ്യഭ്യാസം പൂര്ത്തിയാക്കാന് കഴിയാത്തവരും അച്ചനെ പോലെ ലഹരിശീലത്തിനടിമപ്പെടുന്നവരുമാകാം. മദ്യപാനിയുടെ കുടുംബത്തിലെ ആര്കും ആരെയും വിശ്വാസമില്ല. ആര്ക്കും മിണ്ടാന് പാടില്ല, സ്നേഹം പ്രകടിപ്പിക്കാന് പാടില്ല എന്നീ തലയിലെഴുത്തുകള് കുടുംബബന്ധങ്ങളെ തകര്ക്കും.


ഇങ്ങനെ കുടുംബാന്തരീക്ഷം വിരസമാകുമ്പോഴാണ് മൂകസാക്ഷികളായ കുട്ടികള് റോളുകള് അഭിനയിച്ചു തുടങ്ങുന്നത്. ജീവിതം മുഴുവന് അഭിനയമയാല് മക്കളുടെ വ്യക്തിത്വം മുരടിക്കും.


കുടുംബ ത്തെ മുഴുവന് ബാധിക്കുന്ന മദ്യപാനരോഗത്തിന് ചികിത്സയുണ്ട്. പൂര്ണ്ണമായ സൌഖ്യം സാധ്യമല്ലെങ്കിലും ഇത് തടഞ്ഞുവക്കുന്ന രോഗമാണ്. മാറ്റം വരുത്തുവാനുള്ള തീരുമാനവും തെരഞ്ഞെടുപ്പും ഉണ്ടെങ്കില് മാത്രമേ ഒരു മദ്യപാനിയെ ചികിത്സിച്ച് രക്ഷപ്പെടുത്തുവാന് സാധിക്കുകയുള്ളു. സകുടുംബ് ചികിത്സയിലൂടെ മത്രമേ മദ്യപനു മൊചനം ലഭിക്കുകയുള്ളു. അതുപോലെ തന്നെ ഭാര്യയും മക്കളും കൌണ്സിലിങ്ങില് കിട്ടുന്ന ഉള്കാഴിച്ചകളിലൂടെ ജീവിതം ക്രമീകരിക്കുവാന്, വികലമായ പെരുമാറ്റ രീതികള് മാറ്റിയെടുക്കുവാനും പഠിക്കുന്നു. മദ്യപാനത്തില് നിന്നും മദ്യപനു ലഭിച്ച താല്കാലിക മാനസികലാഭം ലഹരിയില് നിന്നല്ലാതെ കുടുംബത്തില് നിന്നും സമൂഹത്തില് നിന്നും നേടിയെടുത്ത് ജീവിതം സന്തോഷപ്രധമാക്കി തീര്ക്കാന് മദ്യപന് ശ്രമിക്കണം. ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ലഹരിയുടെ ഉപയോഗം നിര്ത്തുക മാത്രമല്ല ചൈതന്യധന്യമായ പുതിയ ജീവിതശൈലിയിലേക്ക്. സമഗ്രമായ ജീവിത ദര്ശനത്തിലേക്ക് വ്യക്തിയേയും കുടുംബത്തെയും കൊണ്ടു വരിക എന്നുള്ളതാണ്. ഇതിന് മരുന്നും മാനസിക ചികിത്സയും ആദ്ധ്യാത്മക പരിവര്ത്തനവും അനുപേക്ഷീയമാ. ചികിത്സ കഴിഞ്ഞാലും വ്യക്തി ഒരു പുത്തന് ജീവിതശൈലി ഉണ്ടാകിയെടുത്ത് ജീവിതം കരുപിടിപ്പിച്ചില്ലെങ്കില്, അവന് മദ്യാപാനത്തിലേക്ക് വീണ്ടും തിരിച്ചു പോകും. പുനഃപതനം തടയാന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായം കൂടി മദ്യപന് ലഭിച്ചേ തീരൂ.


നമ്മുടെ സമൂഹം മദ്യമുക്തമാകണമെങ്കില് കുടുംബത്തില് നിന്ന് ജീവിതം പ്രശ്നങ്ങള് നേരിടാമെന്നും, കുടുംബ ജീവിതം വളരാനും വളര് ത്തുവനും ഉള്ളതാണെന്നും ജീവിതം വിലപ്പെട്ടതാണെന്നും ഉള്ള ഉയര്ന്ന ചിന്തകളും മൂല്യങ്ങളും മതാപിതാക്കളുടെ ജീവിത മാതൃകയിലൂടെ മക്കള്ക്ക് പിഠിപ്പിച്ച് കൊടുത്താല് ഭാവി തലമുറയെ ലഹരിയുടെ നീരാളിപിടിത്തത്തില് നിന്നും രക്ഷപ്പെടുത്തി സമൂഹത്തില് സന്തുഷ്ട കുടുംബങ്ങള്ക്ക് രൂപം കൊടുക്കുവാന് സാധിക്കും.


സി. മൌറില്ല

Wednesday, April 22, 2009

മദ്യം വിഷയമയം

മാറി വരുന്ന സമൂഹത്തിന്റെ മുഖമുദ്രയായി ഇന്നു നമുക്കു മദ്യ പാനത്തെ എടുത്തു കാട്ടാവുന്നതാണ്. മദ്യം ഒഴിവാക്കാത്ത ഒരു ചടങ്ങു പോലും ഇന്ന് മനുഷ്യരുടെ ഇടയില്‍ ഇല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം മദ്യപാനം ഭൂമുഖത്തു വര്‍ദ്ധിച്ചു വരുന്ന ഏറ്റവും വലിയ വിപത്തായി വിലയിരുത്തുകയുണ്ടായി. എന്തിനും ഏതിനും ഒരു കൂട്ടാളിയായി മദ്യം മാറിയിരിക്കുന്നു.

മദ്യാസക്തി നമ്മുടെ നാട്ടില്‍ ഒരു സാമൂഹിക വിപത്തു കൂടിയാണ്. മദ്യപാനം മൂലം തകര്‍ന്നടിയുന്ന കുടുംബങ്ങളുടെ കഥ നമ്മുടെയിടയില്‍ നിത്യ സംഭവമാണ് അമിതമായി മദ്യപിക്കുന്നവരാണ്.നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷവും മനസ്സിന്റെ കുരുക്കഴിക്കാന്‍, ഒരുവേള മദോന്മത്തനാവാന്‍ വേണ്ടിയൊക്കെ മദ്യം ഉപയോഗിക്കുമ്പോള്‍ മാരക രോഗങ്ങളുടെ ഒരുശ്രേണി നമ്മുക്കു പിറകില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നുവെന്ന കാര്യം ആരും ഓര്‍മ്മിക്കുന്നില്ല. ക്ഷണികമായ സുഖാനുഭൂതിയും വിസ്മൃതിയും നല്‍ക്കുന്ന മദ്യാസക്തി മനുഷ്യ ശരീരത്തെയും അതിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളെയും ബലഹീനവും അചേതനവുമാകുന്നു.

സ്ഥിരമായ മദ്യപാനമുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ഏറെയാണ്. വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, മസ്തിഷ്കാഘാതം, ഹൃദ്രോഗം പെട്ടെന്നുള്ള മരണം ഇങ്ങനെ മാരക രോഗങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. മറ്റു ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ നിര്‍ബന്ധത്തിനു വഴങ്ങുന്നവര്‍ പിന്നീടിതിന് അടിമപ്പെട്ടു. ഒരുവന്‍
മദ്യത്തിനടിമപ്പെട്ടാല്‍ അവന്‍ കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല ഭൂമിക്കുതന്നെ ഒരു ഭാരമാണ്. മദ്യപാനം തന്നെ നശിപ്പിക്കുമെന്ന് ഒരു നേരമെങ്കിലും ഓര്‍ക്കുന്ന വ്യക്തിക്കു മദ്യത്തോടുണ്ടാവുക വെറുപ്പും വിദ്വേഷവും മാത്രമായിരിക്കും. ചഞ്ചലമായ മനുഷ്യ മനസ്സിനെ പിടിച്ചു നിര്‍ത്തുവാന്‍ അവനവനു സാധ്യമാവേണം. എന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള മാരക വിഷത്തിനടിമപ്പെട്ടാല്‍ കര്‍ത്തവ്യ നിര്‍വഹണം അസാധ്യം പിന്നെ ആ ജീവന്‍ എന്തിന്? ഈ ചോദ്യം മാത്രം അവശേഷിക്കും.

Tuesday, March 24, 2009

വ്യാജമദ്യ നിര്‍മാണം പൂര്‍ണമായി തടയണം

കേരളത്തില്‍ വിഷക്കള്ളും വ്യാജമദ്യവും വ്യാപകമാവുന്നുവെന്ന വ്യക്തമായ സൂചനകളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നത്‌. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ അനധികൃതമായി സ്‌പിരിറ്റ്‌ കടത്താന്‍ ആഡംബര കാറുകളുടെ ഉപയോഗം ഉള്‍പ്പെടെ നവീന മാര്‍ഗങ്ങളാണ്‌ ഈയിടെയായി വ്യാജ മദ്യലോബി സ്വീകരിക്കുന്നത്‌. ഇനി വരുന്നത്‌ തിരഞ്ഞെടുപ്പ്‌ കാലമാണ്‌. പൊതുവെ മദ്യത്തിന്റെ ഉപയോഗം കൂടുന്ന സമയമാണിത്‌. വ്യാജമദ്യം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ വന്‍ ദുരന്തം വരെ സംഭവിച്ചേക്കാമെന്നാണ്‌ അടുത്തിടെ മധ്യ കേരളത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ വഴി ദിവസവും ചെലവാകുന്ന കള്ളിന്റെ ചെറിയ ശതമാനം പോലും വരില്ല ഇവിടത്തെ യഥാര്‍ഥ കള്ളിന്റെ ഉത്‌പാദനം. സ്‌പിരിറ്റ്‌ കലര്‍ത്തിയുള്ള വ്യാജക്കള്ള്‌ വ്യാപകമാണെന്നറിയാന്‍ ഇതില്‍ കൂടുതല്‍ തെളിവൊന്നും ആവശ്യമില്ല. ടാങ്കര്‍ ലോറികളില്‍ പ്രത്യേക അറ ഉണ്ടാക്കിയും സിമന്റിന്റെയും പച്ചക്കറിയുടെയും മറ്റും മറവില്‍ സാധാരണ ചരക്കു ലോറികളിലും സ്‌പിരിറ്റ്‌ കടത്തല്‍ പതിവാണ്‌. ഇവയെക്കാള്‍ എളുപ്പവും പരിശോധിക്കാനും പിടിക്കപ്പെടാനുമുള്ള സാധ്യത കുറഞ്ഞതുമായ രീതി എന്ന നിലയിലാണ്‌ ഇപ്പോള്‍ ആഡംബര കാറുകളില്‍ കന്നാസുകളില്‍ സ്‌പിരിറ്റ്‌ കടത്തുന്നത്‌. ആലുവയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ആഡംബര കാറില്‍ നിന്ന്‌ 1000 ലിറ്റര്‍ സ്‌പിരിറ്റ്‌ നാട്ടുകാര്‍ പിടികൂടിയതോടെയാണ്‌ ഏറ്റവുമൊടുവില്‍ സ്‌പിരിറ്റ്‌ കടത്തലിന്റെ ഈ പുതിയ മുഖം നാം കണ്ടത്‌. സ്‌പിരിറ്റുമായെത്തിയ കാര്‍ അപകടത്തില്‍ പെട്ടപ്പോഴായിരുന്നു ഇത്‌. പിന്നീട്‌ എറണാകുളത്തു നിന്ന്‌ ഇത്തരത്തില്‍ രണ്ട്‌ കാറുകളില്‍ നിന്ന്‌ സ്‌പിരിറ്റ്‌ പിടികൂടി. ഈ പ്രദേശത്ത്‌ ഒരു സ്‌പിരിറ്റ്‌ ഗോഡൗണില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ 10,000 ലിറ്ററിന്റെ ടാങ്ക്‌ കണ്ടെത്തിയിരുന്നു. ഇത്തരം കേസുകളില്‍ വ്യാജക്കള്ളിന്റെ ഉടമകള്‍ക്കു പകരം ജീവനക്കാര്‍ മാത്രമാണ്‌ മിക്കപ്പോഴും പിടിയിലാവുന്നത്‌. സ്‌പിരിറ്റിന്റെയും കള്ളിന്റെയും മണം പുറത്തു വരാതിരിക്കാന്‍ കക്കൂസ്‌ മാലിന്യം വരെ ഗോഡൗണിനരികില്‍ ഇടുന്ന പതിവുമുണ്ട്‌. വളരെ വൃത്തിഹീനമായ ചുറ്റുപാടിലാണ്‌ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ചുരുക്കം. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന സ്‌പിരിറ്റില്‍ മരണത്തിനോ, കാഴ്‌ച നഷ്‌ടമാവാനോ കാരണമാകുന്ന വ്യാവസായിക സ്‌പിരിറ്റ്‌ കലരാനുള്ള സാധ്യതയും ഏറെയാണ്‌. വിഷക്കള്ള്‌ പിടികൂടിയതിനെത്തുടര്‍ന്ന്‌ ഈ പ്രദേശത്തെ ചില കള്ളുഷാപ്പുകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവയില്‍ നിന്ന്‌ അനധികൃതമായി കള്ള്‌ വില്‌പന നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. വ്യാജക്കള്ള്‌ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടു വരുന്നുവെന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. ഒട്ടേറെ മദ്യ ദുരന്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച നമ്മുടെ നാട്ടില്‍ ജനം ഇനിയും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നില്ലെന്നത്‌ ഖേദകരമാണ്‌. വ്യാജമദ്യത്തിനെതിരെ എല്ലാ തലത്തിലും അതിയായ ജാഗ്രത ആവശ്യമാണ്‌. ചില ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക്‌ മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ സ്‌പിരിറ്റൊഴുക്ക്‌ നിര്‍ബാധം തുടരാന്‍ കാരണമാവുന്നതെന്ന്‌ പരാതിയുണ്ട്‌. പരിശോധനകള്‍ വ്യാപകമാക്കുകയും സ്‌പിരിറ്റിന്റെ അനധികൃത ഒഴുക്ക്‌ തടയുകയും വേണം. മധ്യകേരളത്തിലെ മൂന്ന്‌ ജില്ലകളില്‍ മാത്രമായി വിഷക്കള്ള്‌ നിര്‍മിക്കുന്ന ഇരുപതോളം ഗോഡൗണുകളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇത്തരം ഗോഡൗണുകളില്‍ പരിശോധന നടത്തുകയും വ്യാജക്കള്ളിന്റെ നിര്‍മാണം ബോധ്യപ്പെട്ടാല്‍ അവയുടെ ഉടമകള്‍ക്കെതിരെ കര്‍ക്കശ ശിക്ഷാ നടപടി എടുക്കുകയും ചെയ്യേണ്ടതുണ്ട്‌. തിരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ ഇക്കാര്യങ്ങളില്‍ പതിവിലധികം ശുഷ്‌കാന്തി ഉണ്ടായേ മതിയാവൂ. സ്‌പിരിറ്റൊഴുക്ക്‌ തടയാന്‍ കഴിവും അര്‍പ്പണബോധവുമുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്‌ ഹൈക്കോടതി തന്നെ നേരത്തേ നിര്‍ദേശിച്ചിരുന്നതാണ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ സൗകര്യം നല്‍കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. പേരിന്‌ പ്രത്യേക സംഘവും ആയുധവും വാഹന സൗകര്യവും മാത്രം പോരാ. വ്യാജമദ്യവും വിഷക്കള്ളും തടയാന്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഇച്ഛാശക്തി പ്രകടമാക്കുക തന്നെ വേണം

കടപ്പാട് മാതൃഭൂമി

Thursday, March 12, 2009

മദ്യാസക്തി രോഗവും ചികിത്സയും

മദ്യാശ്രയത്വം ഒരു രോഗമാണെന്ന് 1956-ല്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു അതു 5 വര്‍ഷത്തെ നിരന്തരമായ പഠനങ്ങള്‍ക്ക് ശേഷം. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാ‍ന്‍ ഇതുവരെ മരുന്നുകള്‍ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു “സ്വയം കൃതനര്‍ത്ഥ” രോഗം കൂടിയാണിത്. ഇത് ഒരു രോഗമല്ല രോഗങ്ങളുടെ ഒരു സമുഞ്ചയമാണ് അതുകൊണ്ട്‌ മദ്യാസക്തി രോഗത്തെ ആല്‍ക്കഹോള്‍ ഡിപ്പന്റന്റ് സിംഡ്രോം (ADS) എന്നാ ണു പറയുന്നത്.

ഇത് ഉപയോഗിക്കുന്ന വ്യക്തിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തെ തകര്‍ക്കുന്നു. മദ്യമുപയോഗിക്കുന്ന വ്യക്തി വിവിധ മനോജന്യരോഗങ്ങള്‍ക്ക് അടിമയായി മാറുന്നു.




മദ്യം മനുഷ്യന്‍ കഴിക്കുന്നു മദ്യം മദ്യത്തെ കഴിക്കുന്നു മദ്യം മനുഷ്യനെ കഴിക്കുന്നു



(ജപ്പാന്‍ പഴമൊഴി)



മദ്യോപയോഗം ഒരു പ്രാഥമികരോഗം
മദ്യത്തിന്റെ ഏതു രീതിയിലുള്ള ഉപയോഗവും രോഗാവസ്ഥയാണ് മറ്റൊരു രോഗത്തിന്റെ ലക്ഷണമല്ല. ഒരു രസത്തിനു വേണ്ടിയോ സൌഹൃദത്തിനു വേണ്ടിയോ തുടങ്ങി വെയ്ക്കുന്നു. നമുക്കു ചില മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞുവെന്നു തോന്നാം. എങ്കിലും വീണ്ടും അത് ആവര്‍ത്തിച്ചു ശീലമാക്കുന്നു.

മദ്യാസക്തി വളരുന്ന രോഗം
മദ്യപാനം ഒരു നിലയില്‍ തന്നെ നില്‍ക്കില്ല, അത് കൂടിക്കൂടി വരുന്നു ക്രമേണ ആസക്തിയിലേക്കും, ആശ്രിതത്വത്തിലേക്കും എത്തിച്ചേരുന്നു. ഈ അവസരത്തില്‍ വ്യക്തിയെ സാരമായി ബാധിച്ച് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിമാറിടുന്ന, നിത്യവും വളരുന്ന ഒരു രോഗമാണിത്.

മദ്യാസക്തി മാരകരോഗം
രോഗി അറിയാത്ത രോഗാവസ്ഥയാണിത്. അറിഞ്ഞാല്‍ തന്നെ സ്വയം മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. ജീവിതത്തിലെ സമസ്ത മെഖലയിലും ഇതിന്റെ സ്വാധീനം കടന്നു വരുന്നു. മനസ്സിന്റെ നിയന്ത്രണം, ശാരീരികാവസ്ഥ ഇവയൊക്കെ നിയന്ത്രിക്കാനാവാതെ പോകുന്നു.

മദ്യാസക്തി ആയുഷ്കാല രോഗം
ഒരിക്കല്‍ മദ്യാശ്രയത്വത്തിന്റെ പിടിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്നും മോചനം നേടിയാലും ആഗ്രഹമെന്നത് നിലനില്‍ക്കും. എങ്കിലും നിയന്ത്രിച്ചു നിര്‍ത്താം. കുടിയില്‍ നിന്നും വിട്ടുനില്‍ക്കാം. പക്ഷെ വഴുതി വീഴാനുള്ള സാധ്യത ഏറെയാണ് സൂക്ഷിക്കുക. ചികിത്സിച്ച്, നിയന്ത്രിച്ച് നിര്‍ത്താവുന്ന ഒരു രോഗമാണിത്.
മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ് മദ്യാസക്തനില്‍ ഉണ്ടാക്കിയിട്ട് മാത്രമേ ചികിത്സയിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കാവൂ. ഇത് ഒരു സ്ഥിരരോഗമാണെങ്കിലും ചികിത്സിച്ച് നിയന്ത്രിച്ചു നിര്‍ത്താം.
ഈ രോഗാവസ്ഥയുടെ വിവിധ വശങ്ങളെ പറ്റി പഠിക്കുമ്പോള്‍, നിരവധി വര്‍ഷത്തെ ലഹരി ഉപയോഗം (മദ്യമുപയോഗിക്കുമ്പോള്‍ സാധാരണ പുകയില ഉല്പന്നങ്ങളും മറ്റു ചിലപ്പോള്‍ ചില മരുന്നുകളും ഉപയോഗിക്കുന്നു) അവരെ ആറു തലങ്ങളില്‍ രോഗികളാക്കി മാറ്റുന്നു.

ശാരീരിക രോഗം
ഈഥൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തുവിന്റെ (വ്യാജനാണെങ്കില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം ഏതാണെന്ന തിരിച്ചറിവു കിട്ടുന്നില്ല) ഒരു മനുഷ്യന്റെ ശരീരത്തിലെ എല്ലാ മേഖലയിലും തകരാരുണ്ടാകുന്നു. ആന്തരികാവയവങ്ങളില്‍ പ്രത്യേകിച്ച് കരള്‍, വൃക്ക, ഹൃദയം, കുടല്‍, ലൈഗികാവയവങ്ങള്‍ എന്നിവയെ തകരാറിലാക്കുന്നു. ഭക്ഷണം കഴിക്കാന്‍ വയ്യാത്ത, വിറയല്‍ ഉണ്ടാകുന്നു, ശര്‍ദ്ദില്‍ ഉണ്ടാകുന്ന അവസ്ഥയിലെത്തിക്കുന്നു. ഓരോ വ്യക്തിയിലും വ്യത്യസ്ത പ്രശ്നങ്ങളാണുണ്ടകുന്നത്.

മനോജന്യ രോഗങ്ങാള്‍
മദ്യത്തിന്റെ ഉപയോഗം തെറ്റാണെന്നറിഞ്ഞുകൊണ്ടാണു പലരും മദ്യപാനം തുടങ്ങുന്നത് അത് കൊണ്ട് തന്നെ അല്പമനോജന്യരോഗിയാണു ലഹരിയുടെ പിടിയിലേക്ക് പോകുന്നത്. ഇതിന്റെ നിരന്തരമായ ഉപയോഗം വിവിധ മാനസിക രോഗങ്ങള്‍ക്കും, മനോവൈകല്യങ്ങള്‍ക്കും ഇടയാക്കുന്നു. ഏറ്റവും പ്രധാനം ഉറക്കമില്ലായ്മയാണ്, രണ്ടാമത് നിരന്തരമായ മദ്യോപയോഗത്തില്‍ നിന്നുണ്ടാകുന്ന കുറ്റബോധം, വിഷാദ രോഗത്തിലേക്കും, ആത്മഹത്യ ചിന്തയിലേക്കും എത്തിക്കൂന്നു.
മൂന്നാമത് സംശയരോഗം, ജീവിത പങ്കാളിയേയും മറ്റുള്ളവരേയും സംശയിക്കുന്നു.മറ്റൊന്ന് ഹലൂസിനേഷന്‍സ് കാണാത്ത കാര്യങ്ങള്‍ കാണുക കേള്‍ക്കാത്ത കാര്യങ്ങള്‍ കേള്‍ക്കുക എന്ന തോന്നലില്‍ ഇടപെടുന്നത്. നാലാമത് പരിസരബോധമില്ലാതെ ഇടപെടുക, മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ മറന്നു പോവുക, “Blackout” തുടങ്ങിയ പ്രശ്നങ്ങള്‍.

മദ്യാസക്തി ഒരു കുടുംബരോഗം
മദ്യാസക്തി രോഗത്തിന്റെ അവസ്ഥ കുടുംബബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നു. പിതാവിന്റെ മദ്യപാനം കുട്ടികളുടെ വ്യക്തി രൂപീകരണത്തിനു തടസ്സമാകുന്നു മാതാവ് പിതാവിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ട് അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാനാവാതെ കുഴങ്ങുന്നു. പരസ്പര സ്നേഹത്തിന്റേയോ, അഭാവത്തില്‍ കുടുംബവും രോഗത്തിന്റെ പിടിയിലാകുന്നു.

മദ്യാസക്തി ഒരു സാമൂഹികരോഗം
മദ്യാസക്തവ്യക്തി ഉള്‍പ്പെട്ടിരിക്കുന്ന സമൂഹം, അവന്റെ ജോലി, സുഹൃത്തുക്കള്‍, അവന്റെ കുടുംബം എന്നിവടങ്ങളില്‍ അവനു ലഭിക്കേണ്ടുന്ന കരുതല്‍, സ്ഥാനം ഇവയൊക്കെ നഷ്ടമാകുന്നു. ജോലിസ്ഥലങ്ങളിലെ അപകടങ്ങള്‍ അതിക്രമങ്ങള്‍ക്ക് ഇടയാകുന്നു. ലഹരി ഉപഭോക്താവിന്റെ സഹവാസം സമൂഹത്തിന്റെ തന്നെ തകര്‍ച്ചക്ക് കാരണമാകുന്നു.

മദ്യാസക്തി ഒരു ആത്മീയ രോഗം
അര്‍ത്ഥവത്തായ ജീവിത ക്രമവും, ജീവിത ശൈലിയുമാണു ആത്മീയത, ലഹരി ആസക്തന് ഇതൊരിക്കലും സാധ്യമാകുന്നില്ല. ആയതിനാല്‍ ആത്മീയ മേഖലയിലും മദ്യാസക്തന്‍ രോഗിയാണു.

മദ്യാസക്തരെ മൂന്നു ഗണമായി തിരിക്കാവുന്നതാണ്

SAD ALCOHOLICS (വിഷാദ മദ്യപര്‍)
വിഷാദം മാറ്റുവാന്‍ മദ്യം മരുന്നായി ഉപയോഗിക്കുന്നവര്‍. ഇവര്‍ മദ്യമയക്കുമരുന്നുപയോഗം നിര്‍ത്തിയാല്‍ വിഷാദത്തിലേക്കു വീഴും അതിനാല്‍ ഇവര്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ ആവശ്യമാണ്.

BAD ALCOHOLICS
ചികിത്സിച്ചു ഭേദമാക്കാന്‍‍ പ്രയാസകരമായ രീതിയില്‍ വ്യക്തിത്വ വൈകല്യം സംഭവിച്ചവരാണിവര്‍. ഇവരില്‍ ചിലര്‍ക്ക് ജന്മനാതന്നെ മയക്കുമരുന്നുകളോട് ആസക്തിയുള്ളവരായിരിക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ലഭിക്കേണ്ടുന്ന സ്നേഹമോ പരിഗണനയോ ലഭ്യമാകാതെ സാമൂഹ്യവിരുദ്ധവ്യക്തിത്വം ഈ വ്യക്തികളില്‍ രൂപപ്പെടുന്നു.

MAD ALCOHOLICS (മനോരോഗമദ്യപര്‍)
മനോരോഗത്തിനു പ്രതിവിധിയായി മദ്യമുപയോഗിക്കുന്നവര്‍, പ്രത്യേകിച്ച് ഉന്മാദ-വിഷാദരോഗ ശമനത്തിനു വേണ്ടി മദ്യമുപയോഗിക്കുന്നവര്‍. അതിനായി മദ്യമുപയോഗിക്കുകയല്ല മനോരോഗത്തിനുള്ള മരുന്നു കഴിക്കുകയാണു വേണ്ടത്.

ചികിത്സ എങ്ങിനെ?
മദ്യാസക്തനുമായുള്ള ബന്ധത്തില്‍ കുടുംബത്തിലെ എല്ലാവരും മാനസിക ശാരീരിക രോഗങ്ങളില്‍ ചെന്നുപെടുന്നു. ഇതൊരു കുടുംബരോഗവും സാമൂഹിക പ്രശ്നവുമാണ്, ചികിത്സ ഒഴിവാക്കാനാവില്ല.

ശാരീരിക ചികിത്സ
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയാണ് ആദ്യപടി (Detoxification) അതോടെ പിന്മാറ്റ പ്രശ്നങ്ങള്‍ (Withdrawal Symptoms) വിറയല്‍, സ്വസ്ഥതക്കുറവ്, ഉറക്കമില്ലായ്മ, ആശയക്കുഴപ്പം ഇവ ആരംഭിക്കുന്നു. മരുന്നുകൊണ്ട് വേഗത്തില്‍ ഇത് സുഖപ്പെടുത്താം.

മനശാസ്ത്ര ചികിത്സ
ലക്ഷ്യബോധം, ചിന്താശക്തി, ചുമതലാബോധം മുതലായവ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നു വ്യക്തിയെ വീണ്ടെടുക്കാന്‍ മനഃശാസ്ത്ര ചികിത്സ (Psychotherapy) ഉപയോഗിക്കുന്നു. ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നുള്ള മോചനം ആവശ്യമാണെന്ന് രോഗിയെ ബോദ്ധ്യപ്പെടുത്തണം.

പുനരധിവാസം (Rehabilitation)
മദ്യപാനിയുടെ ജീവിതക്രമങ്ങളെ അവലോകനം ചെയ്ത് പുനസംവിധാനം ചെയ്യുന്നതിലൂടെ രോഗം വീണ്ടും ബാധിക്കുന്നത് തടയാം. മദ്യത്തില്‍ നിന്നും വിട്ടുനില്ക്കുന്നതില്‍ ആത്മീയമായ പരിവര്‍ത്തനവും അത്യന്താപേക്ഷിതമാണ്.

അനുധാവനം (Follow Up)
മദ്യപാനം ഒരു ആയുഷ്ക്കാലരോഗമാണ്. ചികിത്സ നേടിയവര്‍ വീണ്ടും ഒരു നിശ്ചിത ഇടവേളകളില്‍ ചികിത്സകനെ സന്ദര്‍ശിക്കണം.കൃത്യമായി കേന്ദ്രത്തിലെത്താത്തവരെ കത്തു മുഖേനയും ഭവന സന്ദര്‍ശനത്തിലൂടെയും ബന്ധപ്പെടുന്നു

മദ്യത്തില്‍ നിന്നു അകന്നുനില്‍ക്കാനുള്ള ചില വഴികള്‍
മദ്യപാനം ഒരു രോഗമാണെന്നും ഞാനതിനു അടിമയാണെന്നും സ്വയം മനസ്സിലാക്കുക.
ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മദ്യം ഉപയോഗിക്കുകയില്ല എന്നു സത്യം ചെയ്യരുത്.
ഇന്ന് ഈ ഒരു ദിവസം മദ്യം കഴിക്കുകയില്ല എന്നു തീരുമാനിക്കുക, നാളെ ആ തീരുമാനം പുതുക്കുക.
ജീവിതത്തില്‍ ഊര്‍ജ്ജസ്വലനാവുക പ്രാര്‍ത്ഥനക്കായി സമയം മാറ്റി വയ്ക്കുക.
ജീവിതചര്യകള്‍ ക്രമീകരിക്കുക- ഒരു ടൈം ടേബിള്‍ ഉണ്ടാക്കി അതനുസരിച്ച് ജീവിക്കുക.
മാനസിക പ്രശ്നങ്ങള്‍ ചികിത്സകനുമായി പങ്കുവയ്ക്കുക.
മദ്യം ഉപയോഗിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുക.

ആല്‍ക്കഹോലിക്‌സ് അനോനിമസ് (ALCOHOLICS ANONIMUOS)
മദ്യത്തില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരുടെ ആഗോളസംഘടനയാണു A.A. ഇവര്‍ യോഗം ചേര്‍ന്നു സ്വന്തം അനുഭവങ്ങളും ദുഃഖങ്ങളും മറ നീക്കി പങ്കുവയ്ക്കുന്നു. ഇത് തങ്ങളുടെ നിലനില്‍പ്പിനും മറ്റുള്ളവരുടെ രക്ഷയ്ക്കും അങ്ങേയറ്റം സഹായകരമാണ്. മദ്യത്തില്‍ നിന്നും മോചനം നേടണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണു ഈ സംഘടനയില്‍ ചേരാനുള്ള യോഗ്യത, കേരളത്തില്‍ ഇത്തരം അനേകം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
കടപ്പാട് CAPA

Sunday, January 18, 2009

സ്ത്രീകള്‍ക്ക് ഒരു മാതൃക




സ്ത്രീകള്‍ക്ക് ഒരു മാതൃക