Tuesday, October 28, 2008

പുകവലി നിരോധനം


പുകവലി നിരോധനം ഏര്പ്പെടുത്തിയതിനു പിന്നാലെ രാജ്യവ്യാപകമായി മദ്യനിരോധനം ഏര്പ്പെടുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ആരോഗ്യമന്ത്രി അന്പുമണി രാംദോസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി മദ്യവില്പ്പനയ്ക്ക് നിയന്ത്രണം ഏര്പ്പെടുത്താന് സര്ക്കാര് ആലോചിക്കുന്നു. മദ്യ നിയന്ത്രണ നയത്തെ കുറിച്ച് ചെന്നൈയില് ഒരു സെമിനാറില് സംസാരിക്കവെയാണ് അന്പുമണി രാംദോസ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് നിയമം മൂലം മദ്യവില്പന നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലാണ്. മദ്യ വില്പന നിയന്ത്രിക്കുന്നതിന് ബോധവത്കരണം നടത്താനും ആലോചനയുണ്ട്. ഇതിന് പ്രചരണം നല്കുന്നതിനായി വിവിധ ഏജന്സികളുമായി ചര്ച്ചകള് ആരംഭിച്ചു. ഇന്നത്തെ യുവ തലമുറ മദ്യത്തിന് അടിമകളാകുന്നത് തടയുന്നതിന് ശക്തമായ നയം ഉണ്ടാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മദ്യപാനം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്ക്കു കാരണമാണ്. മദ്യം പൂര്ണമായി നിരോധിക്കണമെന്നാണ് അഭിപ്രായം - മന്ത്രി പറഞ്ഞു.പുകവലിക്കാരില് നിന്നും ഈടാക്കുന്ന പിഴ പുകവലി വിരുദ്ധ പ്രചാരണത്തിന്റെ ചെലവിനോ ട്രഷറിയിലേക്കോ എടുക്കാമെന്ന് നിര്ദേശം നല്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങളില് നിന്ന് പുകവലി നിരോധിച്ച നടപടിക്ക് അനൂകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

മദ്യാസക്തി രോഗവും ചികിത്സയും

മദ്യാസക്തി രോഗവും ചികിത്സയും

-Mr. അലക്സാണ്ടര്‍ ജേക്കബ്
മദ്യാശ്രയത്വം ഒരു രോഗമാണെന്ന് 1956-ല്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു അതു 5 വര്‍ഷത്തെ നിരന്തരമായ പഠനങ്ങള്‍ക്ക് ശേഷം. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാ‍ന്‍ ഇതുവരെ മരുന്നുകള്‍ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു “സ്വയം കൃതനര്‍ത്ഥ” രോഗം കൂടിയാണിത്. ഇത് ഒരു രോഗമല്ല രോഗങ്ങളുടെ ഒരു സമുഞ്ചയമാണ് അതുകൊണ്ട്‌ മദ്യാസക്തി രോഗത്തെ ആല്‍ക്കഹോള്‍ ഡിപ്പന്റന്റ് സിംഡ്രോം (ADS) എന്നാ ണു പറയുന്നത്.

ഇത് ഉപയോഗിക്കുന്ന വ്യക്തിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തെ തകര്‍ക്കുന്നു. മദ്യമുപയോഗിക്കുന്ന വ്യക്തി വിവിധ മനോജന്യരോഗങ്ങള്‍ക്ക് അടിമയായി മാറുന്നു.




മദ്യം മനുഷ്യന്‍ കഴിക്കുന്നു മദ്യം മദ്യത്തെ കഴിക്കുന്നു മദ്യം മനുഷ്യനെ കഴിക്കുന്നു



(ജപ്പാന്‍ പഴമൊഴി)



മദ്യോപയോഗം ഒരു പ്രാഥമികരോഗം
മദ്യത്തിന്റെ ഏതു രീതിയിലുള്ള ഉപയോഗവും രോഗാവസ്ഥയാണ് മറ്റൊരു രോഗത്തിന്റെ ലക്ഷണമല്ല. ഒരു രസത്തിനു വേണ്ടിയോ സൌഹൃദത്തിനു വേണ്ടിയോ തുടങ്ങി വെയ്ക്കുന്നു. നമുക്കു ചില മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞുവെന്നു തോന്നാം. എങ്കിലും വീണ്ടും അത് ആവര്‍ത്തിച്ചു ശീലമാക്കുന്നു.


മദ്യാസക്തി വളരുന്ന രോഗം
മദ്യപാനം ഒരു നിലയില്‍ തന്നെ നില്‍ക്കില്ല, അത് കൂടിക്കൂടി വരുന്നു ക്രമേണ ആസക്തിയിലേക്കും, ആശ്രിതത്വത്തിലേക്കും എത്തിച്ചേരുന്നു. ഈ അവസരത്തില്‍ വ്യക്തിയെ സാരമായി ബാധിച്ച് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിമാറിടുന്ന, നിത്യവും വളരുന്ന ഒരു രോഗമാണിത്.

മദ്യാസക്തി മാരകരോഗം
രോഗി അറിയാത്ത രോഗാവസ്ഥയാണിത്. അറിഞ്ഞാല്‍ തന്നെ സ്വയം മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. ജീവിതത്തിലെ സമസ്ത മെഖലയിലും ഇതിന്റെ സ്വാധീനം കടന്നു വരുന്നു. മനസ്സിന്റെ നിയന്ത്രണം, ശാരീരികാവസ്ഥ ഇവയൊക്കെ നിയന്ത്രിക്കാനാവാതെ പോകുന്നു.

മദ്യാസക്തി ആയുഷ്കാല രോഗം
ഒരിക്കല്‍ മദ്യാശ്രയത്വത്തിന്റെ പിടിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്നും മോചനം നേടിയാലും ആഗ്രഹമെന്നത് നിലനില്‍ക്കും. എങ്കിലും നിയന്ത്രിച്ചു നിര്‍ത്താം. കുടിയില്‍ നിന്നും വിട്ടുനില്‍ക്കാം. പക്ഷെ വഴുതി വീഴാനുള്ള സാധ്യത ഏറെയാണ് സൂക്ഷിക്കുക. ചികിത്സിച്ച്, നിയന്ത്രിച്ച് നിര്‍ത്താവുന്ന ഒരു രോഗമാണിത്.
മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ് മദ്യാസക്തനില്‍ ഉണ്ടാക്കിയിട്ട് മാത്രമേ ചികിത്സയിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കാവൂ. ഇത് ഒരു സ്ഥിരരോഗമാണെങ്കിലും ചികിത്സിച്ച് നിയന്ത്രിച്ചു നിര്‍ത്താം.
ഈ രോഗാവസ്ഥയുടെ വിവിധ വശങ്ങളെ പറ്റി പഠിക്കുമ്പോള്‍, നിരവധി വര്‍ഷത്തെ ലഹരി ഉപയോഗം (മദ്യമുപയോഗിക്കുമ്പോള്‍ സാധാരണ പുകയില ഉല്പന്നങ്ങളും മറ്റു ചിലപ്പോള്‍ ചില മരുന്നുകളും ഉപയോഗിക്കുന്നു) അവരെ ആറു തലങ്ങളില്‍ രോഗികളാക്കി മാറ്റുന്നു.

ശാരീരിക രോഗം
ഈഥൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തുവിന്റെ (വ്യാജനാണെങ്കില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം ഏതാണെന്ന തിരിച്ചറിവു കിട്ടുന്നില്ല) ഒരു മനുഷ്യന്റെ ശരീരത്തിലെ എല്ലാ മേഖലയിലും തകരാരുണ്ടാകുന്നു. ആന്തരികാവയവങ്ങളില്‍ പ്രത്യേകിച്ച് കരള്‍, വൃക്ക, ഹൃദയം, കുടല്‍, ലൈഗികാവയവങ്ങള്‍ എന്നിവയെ തകരാറിലാക്കുന്നു. ഭക്ഷണം കഴിക്കാന്‍ വയ്യാത്ത, വിറയല്‍ ഉണ്ടാകുന്നു, ശര്‍ദ്ദില്‍ ഉണ്ടാകുന്ന അവസ്ഥയിലെത്തിക്കുന്നു. ഓരോ വ്യക്തിയിലും വ്യത്യസ്ത പ്രശ്നങ്ങളാണുണ്ടകുന്നത്.

മനോജന്യ രോഗങ്ങാള്‍
മദ്യത്തിന്റെ ഉപയോഗം തെറ്റാണെന്നറിഞ്ഞുകൊണ്ടാണു പലരും മദ്യപാനം തുടങ്ങുന്നത് അത് കൊണ്ട് തന്നെ അല്പമനോജന്യരോഗിയാണു ലഹരിയുടെ പിടിയിലേക്ക് പോകുന്നത്. ഇതിന്റെ നിരന്തരമായ ഉപയോഗം വിവിധ മാനസിക രോഗങ്ങള്‍ക്കും, മനോവൈകല്യങ്ങള്‍ക്കും ഇടയാക്കുന്നു. ഏറ്റവും പ്രധാനം ഉറക്കമില്ലായ്മയാണ്, രണ്ടാമത് നിരന്തരമായ മദ്യോപയോഗത്തില്‍ നിന്നുണ്ടാകുന്ന കുറ്റബോധം, വിഷാദ രോഗത്തിലേക്കും, ആത്മഹത്യ ചിന്തയിലേക്കും എത്തിക്കൂന്നു.
മൂന്നാമത് സംശയരോഗം, ജീവിത പങ്കാളിയേയും മറ്റുള്ളവരേയും സംശയിക്കുന്നു.മറ്റൊന്ന് ഹലൂസിനേഷന്‍സ് കാണാത്ത കാര്യങ്ങള്‍ കാണുക കേള്‍ക്കാത്ത കാര്യങ്ങള്‍ കേള്‍ക്കുക എന്ന തോന്നലില്‍ ഇടപെടുന്നത്. നാലാമത് പരിസരബോധമില്ലാതെ ഇടപെടുക, മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ മറന്നു പോവുക, “Blackout” തുടങ്ങിയ പ്രശ്നങ്ങള്‍.

മദ്യാസക്തി ഒരു കുടുംബരോഗം
മദ്യാസക്തി രോഗത്തിന്റെ അവസ്ഥ കുടുംബബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നു. പിതാവിന്റെ മദ്യപാനം കുട്ടികളുടെ വ്യക്തി രൂപീകരണത്തിനു തടസ്സമാകുന്നു മാതാവ് പിതാവിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ട് അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാനാവാതെ കുഴങ്ങുന്നു. പരസ്പര സ്നേഹത്തിന്റേയോ, അഭാവത്തില്‍ കുടുംബവും രോഗത്തിന്റെ പിടിയിലാകുന്നു.

മദ്യാസക്തി ഒരു സാമൂഹികരോഗം
മദ്യാസക്തവ്യക്തി ഉള്‍പ്പെട്ടിരിക്കുന്ന സമൂഹം, അവന്റെ ജോലി, സുഹൃത്തുക്കള്‍, അവന്റെ കുടുംബം എന്നിവടങ്ങളില്‍ അവനു ലഭിക്കേണ്ടുന്ന കരുതല്‍, സ്ഥാനം ഇവയൊക്കെ നഷ്ടമാകുന്നു. ജോലിസ്ഥലങ്ങളിലെ അപകടങ്ങള്‍ അതിക്രമങ്ങള്‍ക്ക് ഇടയാകുന്നു. ലഹരി ഉപഭോക്താവിന്റെ സഹവാസം സമൂഹത്തിന്റെ തന്നെ തകര്‍ച്ചക്ക് കാരണമാകുന്നു.

മദ്യാസക്തി ഒരു ആത്മീയ രോഗം
അര്‍ത്ഥവത്തായ ജീവിത ക്രമവും, ജീവിത ശൈലിയുമാണു ആത്മീയത, ലഹരി ആസക്തന് ഇതൊരിക്കലും സാധ്യമാകുന്നില്ല. ആയതിനാല്‍ ആത്മീയ മേഖലയിലും മദ്യാസക്തന്‍ രോഗിയാണു.

മദ്യാസക്തരെ മൂന്നു ഗണമായി തിരിക്കാവുന്നതാണ്

SAD ALCOHOLICS (വിഷാദ മദ്യപര്‍)
വിഷാദം മാറ്റുവാന്‍ മദ്യം മരുന്നായി ഉപയോഗിക്കുന്നവര്‍. ഇവര്‍ മദ്യമയക്കുമരുന്നുപയോഗം നിര്‍ത്തിയാല്‍ വിഷാദത്തിലേക്കു വീഴും അതിനാല്‍ ഇവര്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ ആവശ്യമാണ്.

BAD ALCOHOLICS
ചികിത്സിച്ചു ഭേദമാക്കാന്‍‍ പ്രയാസകരമായ രീതിയില്‍ വ്യക്തിത്വ വൈകല്യം സംഭവിച്ചവരാണിവര്‍. ഇവരില്‍ ചിലര്‍ക്ക് ജന്മനാതന്നെ മയക്കുമരുന്നുകളോട് ആസക്തിയുള്ളവരായിരിക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ലഭിക്കേണ്ടുന്ന സ്നേഹമോ പരിഗണനയോ ലഭ്യമാകാതെ സാമൂഹ്യവിരുദ്ധവ്യക്തിത്വം ഈ വ്യക്തികളില്‍ രൂപപ്പെടുന്നു.

MAD ALCOHOLICS (മനോരോഗമദ്യപര്‍)
മനോരോഗത്തിനു പ്രതിവിധിയായി മദ്യമുപയോഗിക്കുന്നവര്‍, പ്രത്യേകിച്ച് ഉന്മാദ-വിഷാദരോഗ ശമനത്തിനു വേണ്ടി മദ്യമുപയോഗിക്കുന്നവര്‍. അതിനായി മദ്യമുപയോഗിക്കുകയല്ല മനോരോഗത്തിനുള്ള മരുന്നു കഴിക്കുകയാണു വേണ്ടത്.

ചികിത്സ എങ്ങിനെ?
മദ്യാസക്തനുമായുള്ള ബന്ധത്തില്‍ കുടുംബത്തിലെ എല്ലാവരും മാനസിക ശാരീരിക രോഗങ്ങളില്‍ ചെന്നുപെടുന്നു. ഇതൊരു കുടുംബരോഗവും സാമൂഹിക പ്രശ്നവുമാണ്, ചികിത്സ ഒഴിവാക്കാനാവില്ല.

ശാരീരിക ചികിത്സ
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയാണ് ആദ്യപടി (Detoxification) അതോടെ പിന്മാറ്റ പ്രശ്നങ്ങള്‍ (Withdrawal Symptoms) വിറയല്‍, സ്വസ്ഥതക്കുറവ്, ഉറക്കമില്ലായ്മ, ആശയക്കുഴപ്പം ഇവ ആരംഭിക്കുന്നു. മരുന്നുകൊണ്ട് വേഗത്തില്‍ ഇത് സുഖപ്പെടുത്താം.

മനശാസ്ത്ര ചികിത്സ
ലക്ഷ്യബോധം, ചിന്താശക്തി, ചുമതലാബോധം മുതലായവ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നു വ്യക്തിയെ വീണ്ടെടുക്കാന്‍ മനഃശാസ്ത്ര ചികിത്സ (Psychotherapy) ഉപയോഗിക്കുന്നു. ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നുള്ള മോചനം ആവശ്യമാണെന്ന് രോഗിയെ ബോദ്ധ്യപ്പെടുത്തണം.

പുനരധിവാസം (Rehabilitation)
മദ്യപാനിയുടെ ജീവിതക്രമങ്ങളെ അവലോകനം ചെയ്ത് പുനസംവിധാനം ചെയ്യുന്നതിലൂടെ രോഗം വീണ്ടും ബാധിക്കുന്നത് തടയാം. മദ്യത്തില്‍ നിന്നും വിട്ടുനില്ക്കുന്നതില്‍ ആത്മീയമായ പരിവര്‍ത്തനവും അത്യന്താപേക്ഷിതമാണ്.

അനുധാവനം (Follow Up)
മദ്യപാനം ഒരു ആയുഷ്ക്കാലരോഗമാണ്. ചികിത്സ നേടിയവര്‍ വീണ്ടും ഒരു നിശ്ചിത ഇടവേളകളില്‍ ചികിത്സകനെ സന്ദര്‍ശിക്കണം.കൃത്യമായി കേന്ദ്രത്തിലെത്താത്തവരെ കത്തു മുഖേനയും ഭവന സന്ദര്‍ശനത്തിലൂടെയും ബന്ധപ്പെടുന്നു

മദ്യത്തില്‍ നിന്നു അകന്നുനില്‍ക്കാനുള്ള ചില വഴികള്‍
മദ്യപാനം ഒരു രോഗമാണെന്നും ഞാനതിനു അടിമയാണെന്നും സ്വയം മനസ്സിലാക്കുക.
ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മദ്യം ഉപയോഗിക്കുകയില്ല എന്നു സത്യം ചെയ്യരുത്.
ഇന്ന് ഈ ഒരു ദിവസം മദ്യം കഴിക്കുകയില്ല എന്നു തീരുമാനിക്കുക, നാളെ ആ തീരുമാനം പുതുക്കുക.
ജീവിതത്തില്‍ ഊര്‍ജ്ജസ്വലനാവുക പ്രാര്‍ത്ഥനക്കായി സമയം മാറ്റി വയ്ക്കുക.
ജീവിതചര്യകള്‍ ക്രമീകരിക്കുക- ഒരു ടൈം ടേബിള്‍ ഉണ്ടാക്കി അതനുസരിച്ച് ജീവിക്കുക.
മാനസിക പ്രശ്നങ്ങള്‍ ചികിത്സകനുമായി പങ്കുവയ്ക്കുക.
മദ്യം ഉപയോഗിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുക.

ആല്‍ക്കഹോലിക്‌സ് അനോനിമസ് (ALCOHOLICS ANONIMUOS)
മദ്യത്തില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരുടെ ആഗോളസംഘടനയാണു A.A. ഇവര്‍ യോഗം ചേര്‍ന്നു സ്വന്തം അനുഭവങ്ങളും ദുഃഖങ്ങളും മറ നീക്കി പങ്കുവയ്ക്കുന്നു. ഇത് തങ്ങളുടെ നിലനില്‍പ്പിനും മറ്റുള്ളവരുടെ രക്ഷയ്ക്കും അങ്ങേയറ്റം സഹായകരമാണ്. മദ്യത്തില്‍ നിന്നും മോചനം നേടണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണു ഈ സംഘടനയില്‍ ചേരാനുള്ള യോഗ്യത, കേരളത്തില്‍ ഇത്തരം അനേകം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.