Tuesday, June 8, 2010

മദ്യപാനവും, പുകവലിയും കൗമാരക്കാരില്‍ മൈഗ്രെയിന് കാരണമാകുന്നു

വാഷിങ്ടണ്‍: മദ്യപാനവും, പുകവലിയും, ചായ, കാപ്പി തുടങ്ങിയവയുടെ അമിതോപയോഗവും കൗമാരക്കാരില്‍ മൈഗ്രേയിനു കാരണമാകുന്നുവെന്ന് വാഷിംഗ്ണിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ശാരീരികമായി അദ്ധാനമില്ലാതിരിക്കുന്നതും മൈഗ്രേയിനു കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്‌നം മൈേഗ്രയിനാണെന്ന് ഗവേഷണങ്ങളിലൂടെ െതളിഞ്ഞിട്ടുണ്ട്. അഞ്ചു മുതല്‍ 15 ശതമാനം വരെയുള്ള ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മൈഗേയിന്‍ അഥവാ ടെന്‍ഷന്‍ ടൈപ്പ് ഹെഡ്എയ്ക്ക്(ടി.ടി.എച്ച്) ഉണ്ട്. ഇതിനു കാരണം മദ്യപാനവും, പുകവലി, ചായ, കാപ്പി എന്നിവയുടെ അമിതോപയോഗവുമാണെന്നാണ് വിലയിരുത്തല്‍്. ലണ്ടനിലെ 1260 വിദ്യാര്‍ത്ഥികളില്‍ പരീക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് തലവേദന വരുന്ന തവണകളും, ഇവരുടെ ജീവിതശൈലിയുമാണ് പഠനവിധേയമാക്കിയത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 38.5 ശതമാനം പേര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവരാണ് ടെന്‍ഷന്‍ തലവേദനയും, മൈഗ്രേയിനും ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

No comments: