Tuesday, April 20, 2010

കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും


കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും
വാഷിങ്ടണ്‍: മദ്യം കഴിക്കുന്ന കൌമാരക്കാരികള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം.
വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്‍, ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ്, ആഴ്ചയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മദ്യം സേവിക്കുന്ന കൌമാരക്കാരികളില്‍ അര്‍ബുദ സാധ്യത കണ്ടെത്തിയിരിക്കുന്നത്.


അടുത്തകാലത്തായി മദ്യം ഉപയോഗിക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി മേല്‍ പഠനം പുറത്തുവിട്ട 'പീഡിയാട്രിക്സ്' ജേണല്‍ പറയുന്നു.


ഒമ്പതിന്റെയും 15ന്റെയും ഇടയില്‍ പ്രായമുള്ള 6,899 പെണ്‍കുട്ടികളെ പഠനത്തിനായി ഗവേഷകര്‍ ആശ്രയിച്ചതായി നേതൃത്വം കൊടുത്ത കാതറിന്‍ എസ്. ബര്‍കെ പറഞ്ഞു. അവരില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുവത്രെ

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

"കൌമാരക്കാരികളുടെ മദ്യപാനം കാന്‍സറിനു കാരണമാകും"ഇതു സ്ത്രീകളുടെ കാര്യം.ഇനി പുരുഷന്‍മാരുടെതോ?
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ മദ്യത്തിന്റെ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഏറ്റവും അടുത്ത കാലത്തായി നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയില്‍ 15 നും 49 നും ഇടയ്ക്കുള്ള പുരുഷന്മാരില്‍ 45 ശതമാനവും മദ്യം ഉപയോഗിക്കുന്നതായാണ് കണ്ടത്. ഇതും ആശങ്കാജനകമാണ്!.