Tuesday, October 28, 2008

പുകവലി നിരോധനം


പുകവലി നിരോധനം ഏര്പ്പെടുത്തിയതിനു പിന്നാലെ രാജ്യവ്യാപകമായി മദ്യനിരോധനം ഏര്പ്പെടുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ആരോഗ്യമന്ത്രി അന്പുമണി രാംദോസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി മദ്യവില്പ്പനയ്ക്ക് നിയന്ത്രണം ഏര്പ്പെടുത്താന് സര്ക്കാര് ആലോചിക്കുന്നു. മദ്യ നിയന്ത്രണ നയത്തെ കുറിച്ച് ചെന്നൈയില് ഒരു സെമിനാറില് സംസാരിക്കവെയാണ് അന്പുമണി രാംദോസ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് നിയമം മൂലം മദ്യവില്പന നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലാണ്. മദ്യ വില്പന നിയന്ത്രിക്കുന്നതിന് ബോധവത്കരണം നടത്താനും ആലോചനയുണ്ട്. ഇതിന് പ്രചരണം നല്കുന്നതിനായി വിവിധ ഏജന്സികളുമായി ചര്ച്ചകള് ആരംഭിച്ചു. ഇന്നത്തെ യുവ തലമുറ മദ്യത്തിന് അടിമകളാകുന്നത് തടയുന്നതിന് ശക്തമായ നയം ഉണ്ടാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മദ്യപാനം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്ക്കു കാരണമാണ്. മദ്യം പൂര്ണമായി നിരോധിക്കണമെന്നാണ് അഭിപ്രായം - മന്ത്രി പറഞ്ഞു.പുകവലിക്കാരില് നിന്നും ഈടാക്കുന്ന പിഴ പുകവലി വിരുദ്ധ പ്രചാരണത്തിന്റെ ചെലവിനോ ട്രഷറിയിലേക്കോ എടുക്കാമെന്ന് നിര്ദേശം നല്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങളില് നിന്ന് പുകവലി നിരോധിച്ച നടപടിക്ക് അനൂകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

No comments: