Wednesday, July 8, 2009

ഗുജറാത്ത്‌ വിഷമദ്യദുരന്തം: മരണസംഖ്യ 45 ആയി

അഹമ്മദാബാദ്‌: അഹമ്മദാബാദ്‌ ജില്ലയിലെ മജുര്‍ഗാം മേഖലയില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 45 ആയി. ചൊവ്വാഴ്‌ച രാവിലെയാണ്‌ ഇവിടെ ദുരന്തമുണ്ടായത്‌. ഒദ്ധവ്‌ ഫയര്‍‌സ്റ്റേഷന്‍, രബ്രറി ചാല്‍, അമരയ്‌വാഡി, ചബാന്‍പുര എന്നിവിടങ്ങളില്‍നിന്നുള്ള കൂലിപ്പണിക്കാരാണ്‌ മരിച്ചവരില്‍ ഭൂരിഭാഗവും.

അതിഗുരുതരാവസ്ഥയില്‍ അഹമ്മദാബാദിലെ ആസ്‌പത്രികളില്‍ ഏറെപ്പേര്‍ ചികിത്സയിലാണ്‌. വ്യാജമദ്യവില്‌പന നടത്തിയവരെ ഇതുവരെ പോലീസ്‌ പിടികൂടിയിട്ടില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി അമിത്‌ഷാ നിയമസഭയില്‍ പ്രഖ്യാപിച്ചു. സഭയില്‍ ഈ വിഷയത്തില്‍ ബഹളമുണ്ടാക്കിയ 10 കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരെ സ്‌പീക്കര്‍ അശോക്‌ഭട്ട്‌ സഭയില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ്‌ സഭയില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്‌.

മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച്‌ സഗ്രാപിത ബെഹ്‌രാപുര മേഖലയില്‍ ജനങ്ങള്‍ ബുധനാഴ്‌ചയും സംഘടിച്ച്‌ റോഡിലിറങ്ങി. വാഹനങ്ങള്‍ക്ക്‌ നേരെയും സ്ഥാപനങ്ങള്‍ക്ക്‌ നേരെയും ഇവര്‍ കല്ലേറ്‌ നടത്തി. സംഭവത്തിന്റെ പേരില്‍ രണ്ട്‌ പോലീസ്‌ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജില്ലാ പോലീസ്‌ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും ഡി.ജി.പി. ഉത്തരവിട്ടു. 1960 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ആദ്യമായാണ്‌ ഇത്രയും വലിയ മദ്യദുരന്തമുണ്ടാകുന്നത്‌.

Friday, May 29, 2009

ലഹരിയുടെ കാണാപ്പുറം

മനുഷ്യ സംസ്കാരത്തോളം പഴക്കമുള്ളതാണ് മദ്യപാനാശീലം. മദ്യം കൊണ്ടുണ്ടായ ദൂരന്തള്‍ങ്ങള്‍ യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കുതൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് തഴ്‌കലികകൂത്തൊഴുക്കില്‍. യുഗങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യവിരുദ്ധ പോരാട്ടങ്ള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ മദ്യാസക്തി വളര്‍ന്നുവരികയാണ്‌. കാലത്തിന്റെ കൂത്തൊഴുക്കില്‍ കുടുംബത്തിലും സമൂഹത്തിലുമുണ്ടായ മൂല്യചോര്‍ച് താള്‍കാലിക സന്തോഷത്തിന്റെ സുഖത്തിന്റെയും സുഖത്തിന്റെയും മരഗ്ഗത്തിലേക്ക് യുവാകളെ എത്തിക്കുന്നത്‌ ലഹരി ഉപയോകത്തിലെകാണു. മദ്യം ഉപയോഗിക്കുന്ന എല്ലാവരും മദ്യാസക്തരാല്ലെങ്കിലും 20% ആളുകളും മദ്യതതിനതീമപ്പെടുന്നു. എലെപനി, ചിക്കുംകൂണിയ, ഐഡ്സ് തുടങ്ങിയ രോഗങ്ങളെകുറിച്ച്‌ കേള്‍കുമ്പോള്‍ ഞ്ചെട്ടുന്ന നമുക്ക്‌ നമ്മുടെ കൊച്ച് കേരളത്തില്‍ ലഹരിയില്‍ മുങ്ങി മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന സത്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ മനസ്സില്‍, മാസ്തിശ്കത്തില്‍, ഹൃദയത്തില്‍ എന്‍ഹെങ്കിലും ചലനങ്ങള്‍ ഉണ്ടാകുന്നുണ്ടോ

ലഹരി ഉപയോകികൂന്ന യുവക്കളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു എന്ന ദുഖസാത്യം നമുക്ക്‌ മറന്നു കാലയാവുന്ന യഥാര്‍ത്യമല്ല. കഴിഞ്ഞ കാലങ്ങളില്‍ ലഹരി ഉപയോഗിക്കൂനത്തിനു ഇന്നതതെപ്പോലെ സമൂഹത്തില്‍ മന്യത ഇല്ലാതിരുന്നതുകൊണ്ട്‌ മദ്യം ഉപയോഗികുന്നത്‌ രഹസ്യമായിട്ടായിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ലഹരി പതാര്‍ഥങ്ങളുടെ ഉപയോഗം പ്രത്യേകിച്ചും മദ്യപാനം സംസ്കാരത്തിന്റെ ചിഹ്നാമായിമാറിയാതുപോലെ തോണുന്നു. ദൃശ്യ മദ്യമങ്ങള്‍ക്ക് അതിപ്രസാരമുള്ള ഈ കാലഘട്ടത്തില്‍ സിനിമയിലും സീരിയലിലും മദ്യപിച്ചുകാണുന്ന താങ്ങളുടെ ആരാധാനപാത്രങ്ങളെ അനുകരിക്കന്‍ കഥയറിയാതെ കൌമാറക്കാരും യുവക്കളും ആഗ്രഹികുന്നു. ഇങ്ങനെ മദ്യമാ സംസ്കാരത്തിന്റെ നടുവില്‍ വളരുന്ന യുവക്കാള്‍ ലഹരി ഉപയോകിക്കുന്നു. ക്രമേണ ലഹറിക്ക് അടിമകലാകുന്നു എന്ന സത്യം മുതിര്‍ന്ന തലമുറ വിസ്മാരികുന്നതുപോലെ തോണുന്നു.

ആഗോളവള്‍കരണത്തിന്റെയും ഉദാരകാരണത്തിന്റെയും ഫലമായി കേരളീയരുടെ ജീവിത ശൈലിയിലുണ്ടായ മാറ്റം വലുതാണു വിദേശ രാജ്യങ്ങള്‍ ലഹരി വസ്തുക്കള്‍ വിറ്റഴീക്കുവാന്‍ ഏറ്റവും കൂടുതല്‍ വിപനന സാധ്യതകളുള്ള ഒരു കംപോളമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്‌. അതിനാല്‍ നമ്മുടെ നാടിലേക്‌ ലഹരി സുലഭമായിട്ടേതതുന്നു.മാത്രമല്ല ലഹരി ഉപയോഗിക്കുവാനുള്ള സാഹചര്യം ഇവര്‍ ഒരുക്കുന്നു.

കുട്ടിക്കാലം മുതല്‍കേ അല്‍പാല്‍പമായി പുകവലി, മദ്യം മുതലായ ലഹരി പധാര്‍ത്ഥങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്കും മറ്റും നല്‍കി കാലക്രമേണ മറ്റു ലഹരികള്‍ ഉപയോകിച്ച്‌ ലഹരിയുടെ നീറാലിപിടിത്ത്തില്‍ ജീവിതം നശിപ്പിക്കുന്ന യുവാക്കളുടെ എണ്ണം നമ്മുടെ നാറില്‍ വിരളമല്ല. പാന്‍പാരാകില്‍ തുടങ്ങി, ബ്രൌന്‍ശുഖറിലെത്തി ആത്മഹത്യ ചെയ്ത യുവാക്കാള്‍ നമ്മുടെ കേരളത്തില്‍ ഉണ്ടെന്ന നഗ്ന സത്യം നമുക്ക്‌ മറച്ചുവക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ മദ്യപാനികളുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനമോ സ്ഥാനമോ കേരളത്തീന് ഉള്ളതുപോലെ ഏറ്റവും കൂടുതല്‍ പാന്‍പാരാക് വീത്തൊഴിക്കുന്ന ജില്ല കോഴിക്കോടാണ്. ഏറ്റവും കൂടുതല്‍ ബ്രൌന്‍ശുകാര്‍ ഉപയോഗിക്കുന്നവരും കോഴിക്കോട് ജില്ലയിലാണ്‌ എന്ന ദുഖ സത്യം നമ്മെ നമ്മുടെ യുവാക്കളുടെ ഭാവിയുടെ സുരക്ഷിതത്തെ പറ്റി ചിന്തിക്കുവാന്‍ പ്രാപ്തറാക്കിയാല്‍ നന്നായിരുന്ന.

കലാളയങ്ങളുടെ സമീപത്ത്‌ രഹസ്യമായും പരസ്യമായും പാന്മസാലയും മറ്റു ലഹരി വസ്തുക്കളും വിറ്റഴിക്കുമ്പോള്‍ നമ്മുടെ കൌമാറ പ്രായക്കാര്‍ക്കും യുവാകള്‍ക്കും ഒന്നു പരീക്ഷിക്കാന്‍ തോന്നുന്നതില്‍ അല്‍ഭുതപ്പെടാണൊന്നുമില്ല. ഇതെല്ലാം കണ്ടില്ലെന്ന് സമൂഹം നമ്മുടെ യുവതാലമുറയില്‍ എന്തു പ്രതീക്ഷകളാണ് വെച്ചിരിക്കുന്നത്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പാന്മസാലാകൊണ്ട്‌ മാത്രം തൃപ്തിയാകത്ത സ്കൂളിലും കോളേജുകളിലും കണ്ടെത്തുന്നു. മദ്യപിച്ച ലഹരിയില്‍ അധ്യാപകരെ അധിക്ഷേപിക്കുന്ന സംഭവങ്ങളും കണ്ടു തുടങ്ങി. ഇതെല്ലാം യുവാകള്‍ക്ക് മധ്യത്തോടും മറ്റു ലഹരി വസ്തുക്കളോടുമുള്ള മമത കൂടുന്നു എന്നതിന്റെ തെളിവുകളാണ്.

ലഹരി ആസക്തി വഎെക്തികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുകൂടാതെ ലഹരി സംബധ്യത്തിനുള്ള പണം കിട്ടുവാന്‍ അമ്മയെ പോലും കൊല്ളുവാന്‍ മടിക്കാത്ത യുവാക്കളെയും നാം കണ്ടിട്ടുണ്ട്‌. എന്തും ചെയ്യാന്‍ മടിക്കാത്തവരും കൊള്ലക്കാരും ആക്രമീകളുമായിതതീര്‍ന്ന യുവാകള്‍ നമ്മുടെ ഇടയിലുണ്ട്‌. ഇതിന്റെ പിന്നിലെ പ്രചോതക വസ്ത് ലഹരിയാണ് ലഹരി മൂലം തകരുന്ന കുട്ടികളുടെയും യുവാചനങ്ങളുടെയും ഭാവി ഇരുലതാഞ്ഞതാണെന്ന് ചിന്തിക്കുന്നു.

നമ്മുടെ നാടിന്റെ ഭാവി രൂപപ്പെടുന്നത്‌ ഇന്നത്തെ ക്ലാസ്സ്മുരികളിലാണ്‌ ലഹരി വിമുക്തവും ഐശര്യപൂര്‍ണവുമായ ഒരു രാജിയം സോപനം കാണുന്നു എങ്കില്‍ ലഹരി വിരുദ്ധ ബോധവാള്‍കരണ പരിപാടികള്‍ വിധ്യലയങ്ങളില്‍ കുട്ടികള്‍ക് നല്കാണം. വളരുന്ന തലമുറയേ തകര്‍ച്ചയിലേക്ക് നയിക്കുന്ന ലഹരി ആശ്രയഥതം തടയേന്ടത്‌ ആവശ്യമാണ്‌. പരീക്ഷണങ്ങളുടെയും അനുകരാണത്തിന്റെയും സന്‍കര്‍ഷത്തിന്റെയും കാലഘട്ടത്തില്‍ കൌമാരം. ഈ കാലഘട്ടത്തില്‍ സ്നേഹത്തിന്റെ ഭാവത്തില്‍ അവരെ നന്മയിലേക്‌ വളര്‍ത്തുവാന്‍ മുതിര്‍ന്ന തലമുറ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ലഹരിയിലേക്കും അടിമത്ത്തിലേകുമുള്ള പ്രയാനം ക്രമേനയാണ്‌. പലതരം ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്‌ മധ്യമാണ്‌ മധ്യപാനാസക്തി രോഗമാണെന്ന് 1956 ല്‍ അമേരിക്കന്‍ അസ്സോസിയേഷന്‍ പ്രകയാപിച്ചിട്ടുണ്ട്‌. ഒരാളുടെ ആരോഗ്യം, കുടുംബം, തൊഴില്‍, സാമ്പത്തികം, സമൂഹം എന്നീ അഞ്ചു മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ മധ്യപാനം കൊണ്ട്‌ പ്രശ്നമുണ്ടെങ്കില്‍ അയാള്‍ മധ്യപാണരോഗിയാണ് ഏതു ംധ്യം കഴിക്കുന്നു എന്നോ എതാലവില്‍ കഴിക്കുന്നു എന്ണതോ അല്ല പ്രധാനം. ആംതമായി ലഹരി ഉപയോഗിക്കാനുള്ള പ്രവണത ഉപയോഗിക്കുന്ന ലഹരി കിട്ടിയില്ലെങ്കില്‍ ഉണ്ടാവുന്ന ശാരീരിക, മാനസിക അസ്വാസ്ധ്യങ്ങള്‍ ഉപയോഗിക്കുന്ന ലഹരിയുടെ അളവു കൂട്ടാനുള്ള പ്രവണത, പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ലഹരിയില്‍ നിന്ന് പിന്മാറാന്‍ കഴിയാതെ വരിക, ഈ അവസ്ഥയിലേത്തുന്നവരെ ലഹരി ആസക്തരായി കാണാം. ഇവര്‍ക്ക് ജീവിതത്തിലെ ഉത്തരവാധിതങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്നു കാളാള്‍രമേണ മാനസിക വിഭ്രാന്തി, വിശാതരോഗം, സംശയരോഗം, ആത്മഹത്യ പ്രവണതായിയലേക്കും വ്യക്തിയെ എത്തിക്കുന്നു. ലക്ഷ്യ ബോധം നഷ്ടപ്പെട്ട്‌ സമൂഹത്തില്‍ നിന്നും ഉത്തവറില്‍ നിന്നും ഓറ്റപ്പെട്ടു ജീവിക്കുന്നു. ചിലര്‍ മോഷണം സ്ഥിരം തൊഴിലാക്കുന്നു. ജയില്‍വാസവും അനന്തരഫലമായിരുന്നു.

ലഹരിക്കതിമപ്പെട്ടവര്‍ കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിച്ച്‌ എഇഡ്സ് റോകവും അവരെ കീഴ്പെടുത്തി എന്നുംവരാം.

ലഹരിക്കടിമപ്പെട്ടവര്ക്കായുള്ള ചികിള്‍സാ കേന്ദ്രങ്ങളില്‍ കിടത്തി ചികിള്‍സികേണ്ടതും അവര്‍ക്‌ സമഗ്രമായ മാതം വരുത്തി സമൂഹത്തിന്റെ മുക്യാ ദാരയിലേക്‌ കൊണ്ട്‌ വരേണ്ടത്‌ കുടുംബത്ത്ിന്റെയും സമൂഹത്തിന്റെയും കടമയാണ്‌. സമൂഹം നിഷേധാത്ത്‌മകമായ കാഴ്ചപാദിലൂടെ ലഹരി ആസക്തരേ വീക്ഷിക്കാതെ സ്നേഹവും അംഗീകാരവും നല്‍കി ലഹരി വിമുക്തമായ ജീവിതം തുടാരാണ്‌ സഹായിക്കേണ്ടതാണു മധ്യാസക്തി(ലഹരി ആസക്തി) സ്ഥിരമായ രോഗമായതിനാല്‍ പുന:പതനം ഉണ്താതതിരിക്കന്‍ രോകിയും കുടുംബവും സമൂഹവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മദ്യപാനവും കുടുംബവും

മദ്യപാനവും കുടുംബവും
സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമായ കുടുംബത്തിലാണു മനുഷ്യജീവിതം ആരംഭിക്കുന്നതും വളരുന്നതും പൂര്ണ്ണത പ്രാപിക്കുന്നതും. പരിവര്ത്തന വിധേയമായികൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണു കുടുംബം. കുടുംബജീവിതത്തിന്റെ ഘടനയിലും സാമൂഹ്യ ജീവിതത്തിലും അനുദിനം മാറ്റം സം ഭവിച്ചുകൊണ്ടിരിക്കുകയാണ്. വൈവാഹിക ബന്ധങ്ങളിലും, കുടുംബബന്ധങ്ങളിലും മാറ്റത്തിന്റെ അലയടികള് കണ്ടു തുടങ്ങിയിരിക്കുന്നു. പഴയ കൂട്ടുകുടുംബങ്ങള് ഇന്നു അണുകുടുംബങ്ങള്ക്കു വഴിമാറി കൊടുത്തിരിക്കുന്നു കുടുംബജീവിതത്തില് ഇന്നു നാം കാണുന്ന വിള്ളലുകളുടെ ഒരു കാരണം കൂട്ടുകുടുംബ സംവിധനത്തിന്റെതിരോധാനമാണ്. അണുകുടുംബങ്ങളില്കൂട്ടുകുടുംബങ്ങളെ അപേക്ഷിച്ച് സ്വാര്ത്ഥതയുടെ കരിനിഴല് കൂടുതലാണ്. ആശയവിനിമയവും ജീവിതം പങ്കുവക്കലും കുറഞ്ഞു വരുന്ന ഇത്തരം കുടുംബങ്ങളില് ഏകാന്തത തളം കെട്ടുന്നു. പണ്ടു മനുഷ്യന് ചെറിയ വീടുകളില് വലിയ മനസ്സുമായി ജീവിച്ചിരുന്നെങ്കില് ഇന്നവര് വലിയ വീടുകളില് ചെറിയ മനസ്സുമായി ജീവിക്കുന്നു.

മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങി. ടി. വി ശൃഖലകള് കുടുംബാംഗങ്ങള് തമ്മിലുള്ള ആശയവിനിമയം നാമമാത്രമാക്കുന്നു. ഒരു കൂരയ്ക്കു കീഴില് അന്യരെ പോലെ അവര് ജീവിക്കുന്നു.

ആഗോളവല്കരണവും കമ്പോളസംസ്കാരവുമെല്ലാം മനുഷ്യ ജീവിതത്തില് പിരിമുറക്കങ്ങലും സംഘര്ഷങ്ങളും വര്ദ്ധിപ്പിക്കുന്നു. ചിലര് പ്രശ്നങ്ങള് ധൈര്യമായി നേരിടുമ്പോള് മറ്റു ചിലര് വിഷാദ രോഗികളായി ആത്മഹത്യയില് പ്രശ്ന പരിഹാരം കണ്ടെത്തുന്നു. വേറെ ചിലര് ലഹരി ഉപയോഗം കൊണ്ട് പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താന് ശ്രമിക്കുന്നു.

ഇന്ന് നമ്മുടെ കുടുംബങ്ങളില് മദ്യ സമ്സ്കാരം വളര്ന്നുവരികയാണ്. മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും പിടിയില്പെട്ട് തകരുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും ദുരന്തങ്ങള് അനുദിനം കേള്ക്കുന്നു. ലക്ഷോപലക്ഷം കുടുംബങ്ങളെ തോരാത്ത കണ്ണീരിലേക്കും, നിത്യദാരിദ്ര്യ ത്തിലേക്കും, നരകജീവിതത്തിലേക്കും മദ്യപാനം തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തില് മദ്യം ഇന്നൊരു Status Symbol ആയി മാറിയിരിക്കുകയാണ്. ആഘോഷങ്ങള്ക്ക് കൊഴുപ്പു കൂട്ടുവാന് മദ്യം വിളമ്പേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. മരണത്തിന്റെയും വേര്പാടിന്റെയും വേദനയടക്കാനും മദ്യം വേണമത്രെ . മനുഷ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മദ്യം സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

മദ്യപാനം ഒരു രോഗമായി പ്രക്യാപിച്ചത് 1956 ല് അമേരിക്കന് മെഡിക്കല് അസോസിയേഷനാണ്. മദ്യം ഉപയോഗിക്കുന്ന എല്ലാവരും രോഗികലായി തീരുന്നില്ല. ചിലര് സാമൂഹിക കുടിയന്മാരായി തുടരുന്നു.

മദ്യപാനം ഒരു വ്യക്തിയുടെ മാത്രം രോഗമല്ല ഒരു കുടുംബത്തിന്റെ രോഗമാണ്. മദ്യപാനിയുടെ ഭാര്യക്ക് ശാരീരികമായും മാനസികമായും പീഡനങ്ങള് അനുഭവിക്കേണ്ടിവരുന്നു. മദ്യപാനത്തിന്റെ ആദ്യത്തെ ഘട്ടത്തില് ഭാര്യ തന്റെ ഭര്ത്താവിന്റെ മദ്യപാനം കാര്യമായി കണക്കാക്കുന്നില്ല എന്നു മാത്രമല്ല ഇങ്ങനെ ഒരു പ്രശ്നം കുടുംബത്തില് ഉണ്ടെന്നുള്ള വസ്തുത നിഷേധിക്കുന്നു. ഇത് ഭര്ത്താവിന്റെ മദ്യപാനം തുടരുവാനുള്ള പരോക്ഷമായ പ്രോത്സാഹനമാണു.
ഭര്ത്താവിന്റെ മദ്യപാനം മുന്നേറുന്നതോടു കൂടി ഭാര്യയുടെ പെരുമാറ്റങ്ങള്ക്കും മാറ്റങ്ങല് വന്നു തുടങ്ങുന്നു. കുടുംബനാഥന്റെ ഉത്തരവാദിത്വവും അവര് ഏറ്റുവാങ്ങേണ്ടി വരുന്നു. ആദ്യ ഘട്ടത്തില് ഭര്ത്തവിന്റെ കുടിയെ നിഷേധിച്ചു പറയുകയും നീതീകരിക്കുകയും ലഘൂകരിച്ചു പറയുകയും ചെയ്ത ഭാര്യ തന്റെ ഭര്ത്താവിനെ എതിര്ക്കാന് തുടങ്ങുന്നു. കുടുംബത്തില് പൊട്ടിത്തെറികളും കോളിളക്കങ്ങളും ഉണ്ടാകുന്നു. ഭര്ത്താവ് മദ്യപിച്ച് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ഭാര്യ മദ്യപിക്കാതെ അപമാനഭാരവും വിദ്ദ്വേഷവും വെറുപ്പും സഹിക്കാനാവാതെ ഭര്ത്താവും കുട്ടികളുമായി നിഷേധാത്മകമയി പെരുമാറുന്നു. ചിലര് ഭര്ത്താവിനെ ഉപേക്ഷിച്ച്കുട്ടികലുമായി സ്വന്തം കുടുംബത്തില് അഭയം തേടുന്നു. മറ്റു ചിലര് വിഷാദരോഗികളായി തീരുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.

മദ്യപാനിയുടെ കുട്ടികളും അച്ചന്റെ മദ്യപാനത്തിന്റെ ദുരന്തങ്ങള് അനുഭവിക്കേണ്ടി വരുന്നു. മാതാപിതാക്കളുടെ മദ്യപാന ശീലം കുട്ടികളുടെ വ്യക്തി വികാസത്തെ കാര്യമായി ബാധിക്കുന്നു. ശൈശവത്തിലെയോ ബാല്യകാലത്തിലെയോ സന്തോഷങ്ങള് അവര്ക്ക് അനുഭവിക്കാന് സാധിക്കാതെ വരുന്നു. വികലമായ് വ്യക്തിത്വമുള്ളവര്ക്കും ഭാവിയില് ലഹരിശീലത്തിന് അടിമയാകാം എന്നു ഗവേശണങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മദ്യപാനം ഒരു പാരമ്പര്യ രോഗമാണ്. കുട്ടികള്ക്ക് ശരിയായ റോള് മോഡല് മദ്യപാനിയായ അഛന്മാരില്നിന്നു ലഭിക്കുന്നില്ല. മദ്യപാനിയുടെ കുടുംബത്തില് ഭാര്യയെ പോലെ തന്നെ മക്കളും മാനഹാനിയും മനഃക്ലേശവും അനുഭവിക്കേണ്ടി വരുന്നു. കാരണം അവര് തമ്മിലുള്ള ബന്ധങ്ങള്ക്ക് ഉലച്ചില് തട്ടിയിട്ടുണ്ടവാം. തമ്മില് അടുക്കാത്തവിധം അവര് അകന്നിട്ടുണ്ടാവം ജോലി നഷ്ടപ്പെട്ടിട്ടുണ്ടാവാം. കുട്ടികളുടെ പഠനം അവസാനിപ്പിച്ച് അവര് കൂലിവേലക്ക് പോയി തുടങ്ങിയിട്ടുണ്ടാവാം. മാത്രമല്ല മദ്യപരുടെ കുട്ടികള്ക്ക് സ്നേഹവും വത്സല്യവും കിട്ടാതെ വൈകാരിക മുരടിപ്പ് അനുഭവപ്പെടാം. ആരെയും സ്നേഹിക്കുവാനോ വിശ്വസിക്കുവാനോ അവര്ക്ക് കഴിയുന്നില്ല. മതാപിതാക്കളോടും അധികാരികളോടും പകയും പ്രതികാര മനോഭാവവുമാണു ഇവരില് രൂപപ്പെടുക. കുട്ടികള് കുടുംബത്തില് സംരക്ഷണം പ്രതീക്ഷിക്കുന്നു. എന്നാല് മദ്യപാനിയുടെ കുട്ടികല് കുടുംബത്തില് സ്വരക്ഷക്കുവേണ്ടി ചില ധര്മങ്ങള് അല്ലെങ്കില് Roles സ്വയം ഏറ്റെടുക്കുന്നു. ചില കുട്ടികള് ഉത്തരവാദിത്വമുള്ള കുട്ടിയുടെ (Responsible Child) റോള് ഏറ്റെടുക്കുന്നു. മാതാപിതാക്കള് ഉത്തരവാദിത്വത്തോടെ പെരുമാറി കാണുന്നില്ല. അതുകോണ്ടു തന്നെ കുട്ടി കുടുംബത്തിലെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു ചെയ്യുന്നു. അങ്ങനെ അവന്റെ കുട്ടികാലത്തെ കുട്ടികളും കൂട്ടുകാരും അവനു നഷ്ടമാകുന്നു. എങ്കിലും കുടുംബത്തിലെ ഒരു ഹീരോ ആകാന് അവന് പരിശ്രമിക്കുന്നു.

മറ്റൊരു റോള് പൊരുത്തക്കാരന്റെ (Adjusting Child) താണ്. കുടുംബത്തില് പ്രശ്നങ്ങള് ഉണ്ടാകാതിരിക്കുവാന് മനസ്സില്ലാ മനസോടെ എല്ലാ സാഹചര്യങ്ങളോടും ഒത്തിണങ്ങി പോകാന് അവന് പരിശ്രമിക്കുന്നു.

ഇനിയും ഒരു കൂട്ടര് കുടുംബത്തില് പ്രസാദകരുടെ (Placating Child) റോള് അഭിനയിക്കുന്നു. സ്വയം വേദന സഹിച്ചു കൊണ്ടും കാര്യമാക്കാതെയും കുടുംബത്തിലെ മറ്റംഗങ്ങളെ ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും നടക്കും. കുടിയനായ അച്ചനെ പ്രീണിപ്പിച്ചും ഇത്തരം കുട്ടികള് കാര്യം കാണാന് ശ്രമിക്കും. ഉള്ളില് അവനു അഛനോടു ദേഷ്യമാണെങ്കിലും പുറമെ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കും.

അപകടകരമായ മറ്റൊരു ധര്മ്മം ഏറ്റെടുക്കുന്നവരാണ് ധിക്കരി(Rebellious Child) മനസ്സിലുള്ള വെറുപ്പും പ്രതികാരവും പ്രകടിപ്പിച്ച് വീട്ടില് പ്രശ്നങ്ങള് ഉണ്ടാക്കും. അങ്ങനെ നിഷേധാത്മകമായ വിധത്തില് കുടുംബംഗങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റും. ഇക്കൂട്ടര് ഭാവിയില് കുറ്റവാളികളും സ്കൂളില് പ്രഷ്നമുണ്ടാക്കി വിദ്യഭ്യാസം പൂര്ത്തിയാക്കാന് കഴിയാത്തവരും അച്ചനെ പോലെ ലഹരിശീലത്തിനടിമപ്പെടുന്നവരുമാകാം. മദ്യപാനിയുടെ കുടുംബത്തിലെ ആര്കും ആരെയും വിശ്വാസമില്ല. ആര്ക്കും മിണ്ടാന് പാടില്ല, സ്നേഹം പ്രകടിപ്പിക്കാന് പാടില്ല എന്നീ തലയിലെഴുത്തുകള് കുടുംബബന്ധങ്ങളെ തകര്ക്കും.

ഇങ്ങനെ കുടുംബാന്തരീക്ഷം വിരസമാകുമ്പോഴാണ് മൂകസാക്ഷികളായ കുട്ടികള് റോളുകള് അഭിനയിച്ചു തുടങ്ങുന്നത്. ജീവിതം മുഴുവന് അഭിനയമയാല് മക്കളുടെ വ്യക്തിത്വം മുരടിക്കും.

കുടുംബ ത്തെ മുഴുവന് ബാധിക്കുന്ന മദ്യപാനരോഗത്തിന് ചികിത്സയുണ്ട്. പൂര്ണ്ണമായ സൌഖ്യം സാധ്യമല്ലെങ്കിലും ഇത് തടഞ്ഞുവക്കുന്ന രോഗമാണ്. മാറ്റം വരുത്തുവാനുള്ള തീരുമാനവും തെരഞ്ഞെടുപ്പും ഉണ്ടെങ്കില് മാത്രമേ ഒരു മദ്യപാനിയെ ചികിത്സിച്ച് രക്ഷപ്പെടുത്തുവാന് സാധിക്കുകയുള്ളു. സകുടുംബ് ചികിത്സയിലൂടെ മത്രമേ മദ്യപനു മൊചനം ലഭിക്കുകയുള്ളു. അതുപോലെ തന്നെ ഭാര്യയും മക്കളും കൌണ്സിലിങ്ങില് കിട്ടുന്ന ഉള്കാഴിച്ചകളിലൂടെ ജീവിതം ക്രമീകരിക്കുവാന്, വികലമായ പെരുമാറ്റ രീതികള് മാറ്റിയെടുക്കുവാനും പഠിക്കുന്നു. മദ്യപാനത്തില് നിന്നും മദ്യപനു ലഭിച്ച താല്കാലിക മാനസികലാഭം ലഹരിയില് നിന്നല്ലാതെ കുടുംബത്തില് നിന്നും സമൂഹത്തില് നിന്നും നേടിയെടുത്ത് ജീവിതം സന്തോഷപ്രധമാക്കി തീര്ക്കാന് മദ്യപന് ശ്രമിക്കണം. ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ലഹരിയുടെ ഉപയോഗം നിര്ത്തുക മാത്രമല്ല ചൈതന്യധന്യമായ പുതിയ ജീവിതശൈലിയിലേക്ക്. സമഗ്രമായ ജീവിത ദര്ശനത്തിലേക്ക് വ്യക്തിയേയും കുടുംബത്തെയും കൊണ്ടു വരിക എന്നുള്ളതാണ്. ഇതിന് മരുന്നും മാനസിക ചികിത്സയും ആദ്ധ്യാത്മക പരിവര്ത്തനവും അനുപേക്ഷീയമാ. ചികിത്സ കഴിഞ്ഞാലും വ്യക്തി ഒരു പുത്തന് ജീവിതശൈലി ഉണ്ടാകിയെടുത്ത് ജീവിതം കരുപിടിപ്പിച്ചില്ലെങ്കില്, അവന് മദ്യാപാനത്തിലേക്ക് വീണ്ടും തിരിച്ചു പോകും. പുനഃപതനം തടയാന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായം കൂടി മദ്യപന് ലഭിച്ചേ തീരൂ.

നമ്മുടെ സമൂഹം മദ്യമുക്തമാകണമെങ്കില് കുടുംബത്തില് നിന്ന് ജീവിതം പ്രശ്നങ്ങള് നേരിടാമെന്നും, കുടുംബ ജീവിതം വളരാനും വളര് ത്തുവനും ഉള്ളതാണെന്നും ജീവിതം വിലപ്പെട്ടതാണെന്നും ഉള്ള ഉയര്ന്ന ചിന്തകളും മൂല്യങ്ങളും മതാപിതാക്കളുടെ ജീവിത മാതൃകയിലൂടെ മക്കള്ക്ക് പിഠിപ്പിച്ച് കൊടുത്താല് ഭാവി തലമുറയെ ലഹരിയുടെ നീരാളിപിടിത്തത്തില് നിന്നും രക്ഷപ്പെടുത്തി സമൂഹത്തില് സന്തുഷ്ട കുടുംബങ്ങള്ക്ക് രൂപം കൊടുക്കുവാന് സാധിക്കും.

സി. മൌറില്ല

Wednesday, April 22, 2009

മദ്യം വിഷയമയം

മാറി വരുന്ന സമൂഹത്തിന്റെ മുഖമുദ്രയായി ഇന്നു നമുക്കു മദ്യ പാനത്തെ എടുത്തു കാട്ടാവുന്നതാണ്. മദ്യം ഒഴിവാക്കാത്ത ഒരു ചടങ്ങു പോലും ഇന്ന് മനുഷ്യരുടെ ഇടയില്‍ ഇല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം മദ്യപാനം ഭൂമുഖത്തു വര്‍ദ്ധിച്ചു വരുന്ന ഏറ്റവും വലിയ വിപത്തായി വിലയിരുത്തുകയുണ്ടായി. എന്തിനും ഏതിനും ഒരു കൂട്ടാളിയായി മദ്യം മാറിയിരിക്കുന്നു.

മദ്യാസക്തി നമ്മുടെ നാട്ടില്‍ ഒരു സാമൂഹിക വിപത്തു കൂടിയാണ്. മദ്യപാനം മൂലം തകര്‍ന്നടിയുന്ന കുടുംബങ്ങളുടെ കഥ നമ്മുടെയിടയില്‍ നിത്യ സംഭവമാണ് അമിതമായി മദ്യപിക്കുന്നവരാണ്.നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷവും മനസ്സിന്റെ കുരുക്കഴിക്കാന്‍, ഒരുവേള മദോന്മത്തനാവാന്‍ വേണ്ടിയൊക്കെ മദ്യം ഉപയോഗിക്കുമ്പോള്‍ മാരക രോഗങ്ങളുടെ ഒരുശ്രേണി നമ്മുക്കു പിറകില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നുവെന്ന കാര്യം ആരും ഓര്‍മ്മിക്കുന്നില്ല. ക്ഷണികമായ സുഖാനുഭൂതിയും വിസ്മൃതിയും നല്‍ക്കുന്ന മദ്യാസക്തി മനുഷ്യ ശരീരത്തെയും അതിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളെയും ബലഹീനവും അചേതനവുമാകുന്നു.

സ്ഥിരമായ മദ്യപാനമുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ഏറെയാണ്. വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, മസ്തിഷ്കാഘാതം, ഹൃദ്രോഗം പെട്ടെന്നുള്ള മരണം ഇങ്ങനെ മാരക രോഗങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. മറ്റു ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ നിര്‍ബന്ധത്തിനു വഴങ്ങുന്നവര്‍ പിന്നീടിതിന് അടിമപ്പെട്ടു. ഒരുവന്‍
മദ്യത്തിനടിമപ്പെട്ടാല്‍ അവന്‍ കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല ഭൂമിക്കുതന്നെ ഒരു ഭാരമാണ്. മദ്യപാനം തന്നെ നശിപ്പിക്കുമെന്ന് ഒരു നേരമെങ്കിലും ഓര്‍ക്കുന്ന വ്യക്തിക്കു മദ്യത്തോടുണ്ടാവുക വെറുപ്പും വിദ്വേഷവും മാത്രമായിരിക്കും. ചഞ്ചലമായ മനുഷ്യ മനസ്സിനെ പിടിച്ചു നിര്‍ത്തുവാന്‍ അവനവനു സാധ്യമാവേണം. എന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള മാരക വിഷത്തിനടിമപ്പെട്ടാല്‍ കര്‍ത്തവ്യ നിര്‍വഹണം അസാധ്യം പിന്നെ ആ ജീവന്‍ എന്തിന്? ഈ ചോദ്യം മാത്രം അവശേഷിക്കും.

Tuesday, March 24, 2009

വ്യാജമദ്യ നിര്‍മാണം പൂര്‍ണമായി തടയണം

കേരളത്തില്‍ വിഷക്കള്ളും വ്യാജമദ്യവും വ്യാപകമാവുന്നുവെന്ന വ്യക്തമായ സൂചനകളാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നത്‌. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ അനധികൃതമായി സ്‌പിരിറ്റ്‌ കടത്താന്‍ ആഡംബര കാറുകളുടെ ഉപയോഗം ഉള്‍പ്പെടെ നവീന മാര്‍ഗങ്ങളാണ്‌ ഈയിടെയായി വ്യാജ മദ്യലോബി സ്വീകരിക്കുന്നത്‌. ഇനി വരുന്നത്‌ തിരഞ്ഞെടുപ്പ്‌ കാലമാണ്‌. പൊതുവെ മദ്യത്തിന്റെ ഉപയോഗം കൂടുന്ന സമയമാണിത്‌. വ്യാജമദ്യം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ വന്‍ ദുരന്തം വരെ സംഭവിച്ചേക്കാമെന്നാണ്‌ അടുത്തിടെ മധ്യ കേരളത്തില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ വഴി ദിവസവും ചെലവാകുന്ന കള്ളിന്റെ ചെറിയ ശതമാനം പോലും വരില്ല ഇവിടത്തെ യഥാര്‍ഥ കള്ളിന്റെ ഉത്‌പാദനം. സ്‌പിരിറ്റ്‌ കലര്‍ത്തിയുള്ള വ്യാജക്കള്ള്‌ വ്യാപകമാണെന്നറിയാന്‍ ഇതില്‍ കൂടുതല്‍ തെളിവൊന്നും ആവശ്യമില്ല. ടാങ്കര്‍ ലോറികളില്‍ പ്രത്യേക അറ ഉണ്ടാക്കിയും സിമന്റിന്റെയും പച്ചക്കറിയുടെയും മറ്റും മറവില്‍ സാധാരണ ചരക്കു ലോറികളിലും സ്‌പിരിറ്റ്‌ കടത്തല്‍ പതിവാണ്‌. ഇവയെക്കാള്‍ എളുപ്പവും പരിശോധിക്കാനും പിടിക്കപ്പെടാനുമുള്ള സാധ്യത കുറഞ്ഞതുമായ രീതി എന്ന നിലയിലാണ്‌ ഇപ്പോള്‍ ആഡംബര കാറുകളില്‍ കന്നാസുകളില്‍ സ്‌പിരിറ്റ്‌ കടത്തുന്നത്‌. ആലുവയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ആഡംബര കാറില്‍ നിന്ന്‌ 1000 ലിറ്റര്‍ സ്‌പിരിറ്റ്‌ നാട്ടുകാര്‍ പിടികൂടിയതോടെയാണ്‌ ഏറ്റവുമൊടുവില്‍ സ്‌പിരിറ്റ്‌ കടത്തലിന്റെ ഈ പുതിയ മുഖം നാം കണ്ടത്‌. സ്‌പിരിറ്റുമായെത്തിയ കാര്‍ അപകടത്തില്‍ പെട്ടപ്പോഴായിരുന്നു ഇത്‌. പിന്നീട്‌ എറണാകുളത്തു നിന്ന്‌ ഇത്തരത്തില്‍ രണ്ട്‌ കാറുകളില്‍ നിന്ന്‌ സ്‌പിരിറ്റ്‌ പിടികൂടി. ഈ പ്രദേശത്ത്‌ ഒരു സ്‌പിരിറ്റ്‌ ഗോഡൗണില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ 10,000 ലിറ്ററിന്റെ ടാങ്ക്‌ കണ്ടെത്തിയിരുന്നു. ഇത്തരം കേസുകളില്‍ വ്യാജക്കള്ളിന്റെ ഉടമകള്‍ക്കു പകരം ജീവനക്കാര്‍ മാത്രമാണ്‌ മിക്കപ്പോഴും പിടിയിലാവുന്നത്‌. സ്‌പിരിറ്റിന്റെയും കള്ളിന്റെയും മണം പുറത്തു വരാതിരിക്കാന്‍ കക്കൂസ്‌ മാലിന്യം വരെ ഗോഡൗണിനരികില്‍ ഇടുന്ന പതിവുമുണ്ട്‌. വളരെ വൃത്തിഹീനമായ ചുറ്റുപാടിലാണ്‌ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ചുരുക്കം. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന സ്‌പിരിറ്റില്‍ മരണത്തിനോ, കാഴ്‌ച നഷ്‌ടമാവാനോ കാരണമാകുന്ന വ്യാവസായിക സ്‌പിരിറ്റ്‌ കലരാനുള്ള സാധ്യതയും ഏറെയാണ്‌. വിഷക്കള്ള്‌ പിടികൂടിയതിനെത്തുടര്‍ന്ന്‌ ഈ പ്രദേശത്തെ ചില കള്ളുഷാപ്പുകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവയില്‍ നിന്ന്‌ അനധികൃതമായി കള്ള്‌ വില്‌പന നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. വ്യാജക്കള്ള്‌ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടു വരുന്നുവെന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന. ഒട്ടേറെ മദ്യ ദുരന്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച നമ്മുടെ നാട്ടില്‍ ജനം ഇനിയും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നില്ലെന്നത്‌ ഖേദകരമാണ്‌. വ്യാജമദ്യത്തിനെതിരെ എല്ലാ തലത്തിലും അതിയായ ജാഗ്രത ആവശ്യമാണ്‌. ചില ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക്‌ മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ സ്‌പിരിറ്റൊഴുക്ക്‌ നിര്‍ബാധം തുടരാന്‍ കാരണമാവുന്നതെന്ന്‌ പരാതിയുണ്ട്‌. പരിശോധനകള്‍ വ്യാപകമാക്കുകയും സ്‌പിരിറ്റിന്റെ അനധികൃത ഒഴുക്ക്‌ തടയുകയും വേണം. മധ്യകേരളത്തിലെ മൂന്ന്‌ ജില്ലകളില്‍ മാത്രമായി വിഷക്കള്ള്‌ നിര്‍മിക്കുന്ന ഇരുപതോളം ഗോഡൗണുകളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇത്തരം ഗോഡൗണുകളില്‍ പരിശോധന നടത്തുകയും വ്യാജക്കള്ളിന്റെ നിര്‍മാണം ബോധ്യപ്പെട്ടാല്‍ അവയുടെ ഉടമകള്‍ക്കെതിരെ കര്‍ക്കശ ശിക്ഷാ നടപടി എടുക്കുകയും ചെയ്യേണ്ടതുണ്ട്‌. തിരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ ഇക്കാര്യങ്ങളില്‍ പതിവിലധികം ശുഷ്‌കാന്തി ഉണ്ടായേ മതിയാവൂ. സ്‌പിരിറ്റൊഴുക്ക്‌ തടയാന്‍ കഴിവും അര്‍പ്പണബോധവുമുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന്‌ ഹൈക്കോടതി തന്നെ നേരത്തേ നിര്‍ദേശിച്ചിരുന്നതാണ്‌. ഉദ്യോഗസ്ഥര്‍ക്ക്‌ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആവശ്യമായ സൗകര്യം നല്‍കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. പേരിന്‌ പ്രത്യേക സംഘവും ആയുധവും വാഹന സൗകര്യവും മാത്രം പോരാ. വ്യാജമദ്യവും വിഷക്കള്ളും തടയാന്‍ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഇച്ഛാശക്തി പ്രകടമാക്കുക തന്നെ വേണം

കടപ്പാട് മാതൃഭൂമി

Thursday, March 12, 2009

മദ്യാസക്തി രോഗവും ചികിത്സയും

മദ്യാശ്രയത്വം ഒരു രോഗമാണെന്ന് 1956-ല്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു അതു 5 വര്‍ഷത്തെ നിരന്തരമായ പഠനങ്ങള്‍ക്ക് ശേഷം. പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാ‍ന്‍ ഇതുവരെ മരുന്നുകള്‍ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു “സ്വയം കൃതനര്‍ത്ഥ” രോഗം കൂടിയാണിത്. ഇത് ഒരു രോഗമല്ല രോഗങ്ങളുടെ ഒരു സമുഞ്ചയമാണ് അതുകൊണ്ട്‌ മദ്യാസക്തി രോഗത്തെ ആല്‍ക്കഹോള്‍ ഡിപ്പന്റന്റ് സിംഡ്രോം (ADS) എന്നാ ണു പറയുന്നത്.

ഇത് ഉപയോഗിക്കുന്ന വ്യക്തിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തെ തകര്‍ക്കുന്നു. മദ്യമുപയോഗിക്കുന്ന വ്യക്തി വിവിധ മനോജന്യരോഗങ്ങള്‍ക്ക് അടിമയായി മാറുന്നു.

മദ്യം മനുഷ്യന്‍ കഴിക്കുന്നു മദ്യം മദ്യത്തെ കഴിക്കുന്നു മദ്യം മനുഷ്യനെ കഴിക്കുന്നു

(ജപ്പാന്‍ പഴമൊഴി)

മദ്യോപയോഗം ഒരു പ്രാഥമികരോഗം
മദ്യത്തിന്റെ ഏതു രീതിയിലുള്ള ഉപയോഗവും രോഗാവസ്ഥയാണ് മറ്റൊരു രോഗത്തിന്റെ ലക്ഷണമല്ല. ഒരു രസത്തിനു വേണ്ടിയോ സൌഹൃദത്തിനു വേണ്ടിയോ തുടങ്ങി വെയ്ക്കുന്നു. നമുക്കു ചില മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞുവെന്നു തോന്നാം. എങ്കിലും വീണ്ടും അത് ആവര്‍ത്തിച്ചു ശീലമാക്കുന്നു.

മദ്യാസക്തി വളരുന്ന രോഗം
മദ്യപാനം ഒരു നിലയില്‍ തന്നെ നില്‍ക്കില്ല, അത് കൂടിക്കൂടി വരുന്നു ക്രമേണ ആസക്തിയിലേക്കും, ആശ്രിതത്വത്തിലേക്കും എത്തിച്ചേരുന്നു. ഈ അവസരത്തില്‍ വ്യക്തിയെ സാരമായി ബാധിച്ച് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് വഴിമാറിടുന്ന, നിത്യവും വളരുന്ന ഒരു രോഗമാണിത്.

മദ്യാസക്തി മാരകരോഗം
രോഗി അറിയാത്ത രോഗാവസ്ഥയാണിത്. അറിഞ്ഞാല്‍ തന്നെ സ്വയം മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുന്നു. ജീവിതത്തിലെ സമസ്ത മെഖലയിലും ഇതിന്റെ സ്വാധീനം കടന്നു വരുന്നു. മനസ്സിന്റെ നിയന്ത്രണം, ശാരീരികാവസ്ഥ ഇവയൊക്കെ നിയന്ത്രിക്കാനാവാതെ പോകുന്നു.

മദ്യാസക്തി ആയുഷ്കാല രോഗം
ഒരിക്കല്‍ മദ്യാശ്രയത്വത്തിന്റെ പിടിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്നും മോചനം നേടിയാലും ആഗ്രഹമെന്നത് നിലനില്‍ക്കും. എങ്കിലും നിയന്ത്രിച്ചു നിര്‍ത്താം. കുടിയില്‍ നിന്നും വിട്ടുനില്‍ക്കാം. പക്ഷെ വഴുതി വീഴാനുള്ള സാധ്യത ഏറെയാണ് സൂക്ഷിക്കുക. ചികിത്സിച്ച്, നിയന്ത്രിച്ച് നിര്‍ത്താവുന്ന ഒരു രോഗമാണിത്.
മദ്യാസക്തി ഒരു രോഗമാണെന്ന തിരിച്ചറിവ് മദ്യാസക്തനില്‍ ഉണ്ടാക്കിയിട്ട് മാത്രമേ ചികിത്സയിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കാവൂ. ഇത് ഒരു സ്ഥിരരോഗമാണെങ്കിലും ചികിത്സിച്ച് നിയന്ത്രിച്ചു നിര്‍ത്താം.
ഈ രോഗാവസ്ഥയുടെ വിവിധ വശങ്ങളെ പറ്റി പഠിക്കുമ്പോള്‍, നിരവധി വര്‍ഷത്തെ ലഹരി ഉപയോഗം (മദ്യമുപയോഗിക്കുമ്പോള്‍ സാധാരണ പുകയില ഉല്പന്നങ്ങളും മറ്റു ചിലപ്പോള്‍ ചില മരുന്നുകളും ഉപയോഗിക്കുന്നു) അവരെ ആറു തലങ്ങളില്‍ രോഗികളാക്കി മാറ്റുന്നു.

ശാരീരിക രോഗം
ഈഥൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തുവിന്റെ (വ്യാജനാണെങ്കില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം ഏതാണെന്ന തിരിച്ചറിവു കിട്ടുന്നില്ല) ഒരു മനുഷ്യന്റെ ശരീരത്തിലെ എല്ലാ മേഖലയിലും തകരാരുണ്ടാകുന്നു. ആന്തരികാവയവങ്ങളില്‍ പ്രത്യേകിച്ച് കരള്‍, വൃക്ക, ഹൃദയം, കുടല്‍, ലൈഗികാവയവങ്ങള്‍ എന്നിവയെ തകരാറിലാക്കുന്നു. ഭക്ഷണം കഴിക്കാന്‍ വയ്യാത്ത, വിറയല്‍ ഉണ്ടാകുന്നു, ശര്‍ദ്ദില്‍ ഉണ്ടാകുന്ന അവസ്ഥയിലെത്തിക്കുന്നു. ഓരോ വ്യക്തിയിലും വ്യത്യസ്ത പ്രശ്നങ്ങളാണുണ്ടകുന്നത്.

മനോജന്യ രോഗങ്ങാള്‍
മദ്യത്തിന്റെ ഉപയോഗം തെറ്റാണെന്നറിഞ്ഞുകൊണ്ടാണു പലരും മദ്യപാനം തുടങ്ങുന്നത് അത് കൊണ്ട് തന്നെ അല്പമനോജന്യരോഗിയാണു ലഹരിയുടെ പിടിയിലേക്ക് പോകുന്നത്. ഇതിന്റെ നിരന്തരമായ ഉപയോഗം വിവിധ മാനസിക രോഗങ്ങള്‍ക്കും, മനോവൈകല്യങ്ങള്‍ക്കും ഇടയാക്കുന്നു. ഏറ്റവും പ്രധാനം ഉറക്കമില്ലായ്മയാണ്, രണ്ടാമത് നിരന്തരമായ മദ്യോപയോഗത്തില്‍ നിന്നുണ്ടാകുന്ന കുറ്റബോധം, വിഷാദ രോഗത്തിലേക്കും, ആത്മഹത്യ ചിന്തയിലേക്കും എത്തിക്കൂന്നു.
മൂന്നാമത് സംശയരോഗം, ജീവിത പങ്കാളിയേയും മറ്റുള്ളവരേയും സംശയിക്കുന്നു.മറ്റൊന്ന് ഹലൂസിനേഷന്‍സ് കാണാത്ത കാര്യങ്ങള്‍ കാണുക കേള്‍ക്കാത്ത കാര്യങ്ങള്‍ കേള്‍ക്കുക എന്ന തോന്നലില്‍ ഇടപെടുന്നത്. നാലാമത് പരിസരബോധമില്ലാതെ ഇടപെടുക, മദ്യത്തിന്റെ ലഹരിയില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ മറന്നു പോവുക, “Blackout” തുടങ്ങിയ പ്രശ്നങ്ങള്‍.

മദ്യാസക്തി ഒരു കുടുംബരോഗം
മദ്യാസക്തി രോഗത്തിന്റെ അവസ്ഥ കുടുംബബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുന്നു. പിതാവിന്റെ മദ്യപാനം കുട്ടികളുടെ വ്യക്തി രൂപീകരണത്തിനു തടസ്സമാകുന്നു മാതാവ് പിതാവിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുന്നതുകൊണ്ട് അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാനാവാതെ കുഴങ്ങുന്നു. പരസ്പര സ്നേഹത്തിന്റേയോ, അഭാവത്തില്‍ കുടുംബവും രോഗത്തിന്റെ പിടിയിലാകുന്നു.

മദ്യാസക്തി ഒരു സാമൂഹികരോഗം
മദ്യാസക്തവ്യക്തി ഉള്‍പ്പെട്ടിരിക്കുന്ന സമൂഹം, അവന്റെ ജോലി, സുഹൃത്തുക്കള്‍, അവന്റെ കുടുംബം എന്നിവടങ്ങളില്‍ അവനു ലഭിക്കേണ്ടുന്ന കരുതല്‍, സ്ഥാനം ഇവയൊക്കെ നഷ്ടമാകുന്നു. ജോലിസ്ഥലങ്ങളിലെ അപകടങ്ങള്‍ അതിക്രമങ്ങള്‍ക്ക് ഇടയാകുന്നു. ലഹരി ഉപഭോക്താവിന്റെ സഹവാസം സമൂഹത്തിന്റെ തന്നെ തകര്‍ച്ചക്ക് കാരണമാകുന്നു.

മദ്യാസക്തി ഒരു ആത്മീയ രോഗം
അര്‍ത്ഥവത്തായ ജീവിത ക്രമവും, ജീവിത ശൈലിയുമാണു ആത്മീയത, ലഹരി ആസക്തന് ഇതൊരിക്കലും സാധ്യമാകുന്നില്ല. ആയതിനാല്‍ ആത്മീയ മേഖലയിലും മദ്യാസക്തന്‍ രോഗിയാണു.

മദ്യാസക്തരെ മൂന്നു ഗണമായി തിരിക്കാവുന്നതാണ്

SAD ALCOHOLICS (വിഷാദ മദ്യപര്‍)
വിഷാദം മാറ്റുവാന്‍ മദ്യം മരുന്നായി ഉപയോഗിക്കുന്നവര്‍. ഇവര്‍ മദ്യമയക്കുമരുന്നുപയോഗം നിര്‍ത്തിയാല്‍ വിഷാദത്തിലേക്കു വീഴും അതിനാല്‍ ഇവര്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ ആവശ്യമാണ്.

BAD ALCOHOLICS
ചികിത്സിച്ചു ഭേദമാക്കാന്‍‍ പ്രയാസകരമായ രീതിയില്‍ വ്യക്തിത്വ വൈകല്യം സംഭവിച്ചവരാണിവര്‍. ഇവരില്‍ ചിലര്‍ക്ക് ജന്മനാതന്നെ മയക്കുമരുന്നുകളോട് ആസക്തിയുള്ളവരായിരിക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ലഭിക്കേണ്ടുന്ന സ്നേഹമോ പരിഗണനയോ ലഭ്യമാകാതെ സാമൂഹ്യവിരുദ്ധവ്യക്തിത്വം ഈ വ്യക്തികളില്‍ രൂപപ്പെടുന്നു.

MAD ALCOHOLICS (മനോരോഗമദ്യപര്‍)
മനോരോഗത്തിനു പ്രതിവിധിയായി മദ്യമുപയോഗിക്കുന്നവര്‍, പ്രത്യേകിച്ച് ഉന്മാദ-വിഷാദരോഗ ശമനത്തിനു വേണ്ടി മദ്യമുപയോഗിക്കുന്നവര്‍. അതിനായി മദ്യമുപയോഗിക്കുകയല്ല മനോരോഗത്തിനുള്ള മരുന്നു കഴിക്കുകയാണു വേണ്ടത്.

ചികിത്സ എങ്ങിനെ?
മദ്യാസക്തനുമായുള്ള ബന്ധത്തില്‍ കുടുംബത്തിലെ എല്ലാവരും മാനസിക ശാരീരിക രോഗങ്ങളില്‍ ചെന്നുപെടുന്നു. ഇതൊരു കുടുംബരോഗവും സാമൂഹിക പ്രശ്നവുമാണ്, ചികിത്സ ഒഴിവാക്കാനാവില്ല.

ശാരീരിക ചികിത്സ
ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയാണ് ആദ്യപടി (Detoxification) അതോടെ പിന്മാറ്റ പ്രശ്നങ്ങള്‍ (Withdrawal Symptoms) വിറയല്‍, സ്വസ്ഥതക്കുറവ്, ഉറക്കമില്ലായ്മ, ആശയക്കുഴപ്പം ഇവ ആരംഭിക്കുന്നു. മരുന്നുകൊണ്ട് വേഗത്തില്‍ ഇത് സുഖപ്പെടുത്താം.

മനശാസ്ത്ര ചികിത്സ
ലക്ഷ്യബോധം, ചിന്താശക്തി, ചുമതലാബോധം മുതലായവ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നു വ്യക്തിയെ വീണ്ടെടുക്കാന്‍ മനഃശാസ്ത്ര ചികിത്സ (Psychotherapy) ഉപയോഗിക്കുന്നു. ലഹരി വസ്തുക്കളുടെ പിടിയില്‍ നിന്നുള്ള മോചനം ആവശ്യമാണെന്ന് രോഗിയെ ബോദ്ധ്യപ്പെടുത്തണം.

പുനരധിവാസം (Rehabilitation)
മദ്യപാനിയുടെ ജീവിതക്രമങ്ങളെ അവലോകനം ചെയ്ത് പുനസംവിധാനം ചെയ്യുന്നതിലൂടെ രോഗം വീണ്ടും ബാധിക്കുന്നത് തടയാം. മദ്യത്തില്‍ നിന്നും വിട്ടുനില്ക്കുന്നതില്‍ ആത്മീയമായ പരിവര്‍ത്തനവും അത്യന്താപേക്ഷിതമാണ്.

അനുധാവനം (Follow Up)
മദ്യപാനം ഒരു ആയുഷ്ക്കാലരോഗമാണ്. ചികിത്സ നേടിയവര്‍ വീണ്ടും ഒരു നിശ്ചിത ഇടവേളകളില്‍ ചികിത്സകനെ സന്ദര്‍ശിക്കണം.കൃത്യമായി കേന്ദ്രത്തിലെത്താത്തവരെ കത്തു മുഖേനയും ഭവന സന്ദര്‍ശനത്തിലൂടെയും ബന്ധപ്പെടുന്നു

മദ്യത്തില്‍ നിന്നു അകന്നുനില്‍ക്കാനുള്ള ചില വഴികള്‍
മദ്യപാനം ഒരു രോഗമാണെന്നും ഞാനതിനു അടിമയാണെന്നും സ്വയം മനസ്സിലാക്കുക.
ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മദ്യം ഉപയോഗിക്കുകയില്ല എന്നു സത്യം ചെയ്യരുത്.
ഇന്ന് ഈ ഒരു ദിവസം മദ്യം കഴിക്കുകയില്ല എന്നു തീരുമാനിക്കുക, നാളെ ആ തീരുമാനം പുതുക്കുക.
ജീവിതത്തില്‍ ഊര്‍ജ്ജസ്വലനാവുക പ്രാര്‍ത്ഥനക്കായി സമയം മാറ്റി വയ്ക്കുക.
ജീവിതചര്യകള്‍ ക്രമീകരിക്കുക- ഒരു ടൈം ടേബിള്‍ ഉണ്ടാക്കി അതനുസരിച്ച് ജീവിക്കുക.
മാനസിക പ്രശ്നങ്ങള്‍ ചികിത്സകനുമായി പങ്കുവയ്ക്കുക.
മദ്യം ഉപയോഗിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുക.

ആല്‍ക്കഹോലിക്‌സ് അനോനിമസ് (ALCOHOLICS ANONIMUOS)
മദ്യത്തില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരുടെ ആഗോളസംഘടനയാണു A.A. ഇവര്‍ യോഗം ചേര്‍ന്നു സ്വന്തം അനുഭവങ്ങളും ദുഃഖങ്ങളും മറ നീക്കി പങ്കുവയ്ക്കുന്നു. ഇത് തങ്ങളുടെ നിലനില്‍പ്പിനും മറ്റുള്ളവരുടെ രക്ഷയ്ക്കും അങ്ങേയറ്റം സഹായകരമാണ്. മദ്യത്തില്‍ നിന്നും മോചനം നേടണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണു ഈ സംഘടനയില്‍ ചേരാനുള്ള യോഗ്യത, കേരളത്തില്‍ ഇത്തരം അനേകം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
കടപ്പാട് CAPA

Sunday, January 18, 2009

സ്ത്രീകള്‍ക്ക് ഒരു മാതൃക

സ്ത്രീകള്‍ക്ക് ഒരു മാതൃക

Monday, November 10, 2008

ഒരു നിശബ്ദ കൊലയാളികൂടി പാന്മാസ്സാല

ഒരു നിശബ്ദ കൊലയാളികൂടി പാന്മാസ്സാല

Tuesday, October 28, 2008

പുകവലി നിരോധനം

പുകവലി നിരോധനം ഏര്പ്പെടുത്തിയതിനു പിന്നാലെ രാജ്യവ്യാപകമായി മദ്യനിരോധനം ഏര്പ്പെടുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ആരോഗ്യമന്ത്രി അന്പുമണി രാംദോസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി മദ്യവില്പ്പനയ്ക്ക് നിയന്ത്രണം ഏര്പ്പെടുത്താന് സര്ക്കാര് ആലോചിക്കുന്നു. മദ്യ നിയന്ത്രണ നയത്തെ കുറിച്ച് ചെന്നൈയില് ഒരു സെമിനാറില് സംസാരിക്കവെയാണ് അന്പുമണി രാംദോസ് ഇക്കാര്യം അറിയിച്ചത്.രാജ്യത്ത് നിയമം മൂലം മദ്യവില്പന നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലാണ്. മദ്യ വില്പന നിയന്ത്രിക്കുന്നതിന് ബോധവത്കരണം നടത്താനും ആലോചനയുണ്ട്. ഇതിന് പ്രചരണം നല്കുന്നതിനായി വിവിധ ഏജന്സികളുമായി ചര്ച്ചകള് ആരംഭിച്ചു. ഇന്നത്തെ യുവ തലമുറ മദ്യത്തിന് അടിമകളാകുന്നത് തടയുന്നതിന് ശക്തമായ നയം ഉണ്ടാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മദ്യപാനം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്ക്കു കാരണമാണ്. മദ്യം പൂര്ണമായി നിരോധിക്കണമെന്നാണ് അഭിപ്രായം - മന്ത്രി പറഞ്ഞു.പുകവലിക്കാരില് നിന്നും ഈടാക്കുന്ന പിഴ പുകവലി വിരുദ്ധ പ്രചാരണത്തിന്റെ ചെലവിനോ ട്രഷറിയിലേക്കോ എടുക്കാമെന്ന് നിര്ദേശം നല്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങളില് നിന്ന് പുകവലി നിരോധിച്ച നടപടിക്ക് അനൂകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

മദ്യാസക്തി രോഗവും ചികിത്സയും

മദ്യാസക്തി രോഗവും ചികിത്സയും

-Mr. അലക്സാണ്ടര്‍ ജേക്കബ്