കുടിപ്പിച്ച് കുടിപ്പിച്ച് മുടിക്കുന്ന നയം
മദ്യ വില്‍പനയിലൂടെ നമ്മുടെ രാജ്യം നേടുന്ന വരുമാനം 21,600 കോടി രൂപയും മദ്യപാനം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനുമുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയുമാണെന്ന് ലോകാരോഗ്യ സംഘടനക്കു വേണ്ടി ഇന്ത്യയിലെ ഒരു സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ എന്ന സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രം വന്നതും വളര്‍ന്നതും ദ്രുതതാളത്തിലായിരുന്നു.
മദ്യവില്‍പനയില്‍ നിന്ന് ഈ വര്‍ഷം സര്‍ക്കാറിനുണ്ടാകുന്ന ലാഭം 3500 കോടി രൂപയോളമാകുമത്രെ.
കഴിഞ്ഞ വര്‍ഷം അത് 2,500 കോടിയോളമായിരുന്നു. മദ്യം കഴിച്ച് രോഗികളാകുന്നവരെ ചികിത്സിക്കാന്‍ മാത്രമായി ഒരു ആശുപത്രിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുകയാണ്.
എന്തൊരു വിരോധാഭാസം!
മദ്യത്തിനും മയക്കുമരുന്നിനും എതിരെ കോഴിക്കോട് ജില്ലയിലെ വടകരയില്‍ തിരുവള്ളൂര്‍ പഞ്ചായത്തില്‍ നിന്നും ഒരു കുട്ടം യുവാക്കള്‍ ചേര്‍ന്ന് രൂപികരിച്ച ജനകീയ സമിതിയാണ് യുവശക്തി ജനകീയ മദ്യ നിരോധന സമിതി യുവശക്തി ജനകീയ മദ്യ നിരോധന സമിതി Regi No. S.411/2008
Thursday, March 25, 2010
Thursday, March 18, 2010
Thursday, March 11, 2010
മദ്യക്കോള: സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല
തൃശൂര്‍: ബിയറിന് തുല്യമായി ലഹരി ചേര്‍ത്ത ശീതളപാനീയ വില്‍പനയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങിയില്ലെന്ന് വ്യക്തമാവുന്നു. ഇക്കൊല്ലം ഇത് വിപണിയിലിറക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ എടുത്തെന്ന് മാത്രം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഫയല്‍ എക്സൈസ് വകുപ്പില്‍ ക്ലോസ് ചെയ്തിട്ടില്ല.
ബക്കാര്‍ഡി ^മാര്‍ട്ടിനി ഇന്ത്യ കമ്പനിയാണ് പുതിയ ഉല്‍പന്നം വിപണിയിലിറക്കാന്‍ അനുമതി തേടി 2007^ല്‍ സര്‍ക്കാറിനെ സമീപിച്ചത്. 10 ശതമാനത്തില്‍ താഴെ വരെ ആല്‍ക്കഹോള്‍ അടങ്ങിയതാണ് 'റെഡി ടു ഡ്രിങ്ക്' എന്ന ഉല്‍പന്നമെന്നും ബിയറിന് തുല്യമാണിതെന്നും കമ്പനി സര്‍ക്കാറിനെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വന്‍ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു. ഒറ്റ നോട്ടത്തില്‍ ജ്യൂസാണെന്ന് തോന്നുന്ന 'റെഡി റ്റു ഡ്രിങ്ക്' പല നിറത്തിലും രുചിയിലും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
കമ്പനിയുടെ പദ്ധതിയെക്കുറിച്ച് എക്സൈസ് വകുപ്പ് വിശദമായി ചര്‍ച്ച നടത്തി. എന്നാല്‍, വകുപ്പിനകത്തുനിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. ബിയറിന് തുല്യമായ ശീതളപാനീയം വിപണിയിലിറക്കാന്‍ അനുമതി നല്‍കിയാല്‍ അത് പെട്ടിക്കടകളില്‍ പോലും ലഭ്യമാകുമെന്നും കുട്ടികളും സ്ത്രീകളും ഭൂരിഭാഗം യുവാക്കളും മദ്യപാനികളായി മാറുമെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. മേഖലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് ബക്കാര്‍ഡിക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചു. 2008 അവസാനത്തോടെ ബന്ധപ്പെട്ട ഫയല്‍ ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ ഫയല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീണ്ടും തുറക്കുകയായിരുന്നു. ബക്കാര്‍ഡിയുടെ ഉല്‍പന്നത്തിനായി അബ്കാരി ചട്ടത്തില്‍ ഭേദഗതിയും വരുത്തി. മലബാറിലെ ഉന്നത സി.പി.എം നേതാവിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഫയല്‍ വീണ്ടും തുറന്നതെന്ന് ആരോപണമുണ്ട്. ഇക്കാര്യം പുറത്തായി ജനരോഷമുയര്‍ന്നു. എക്സൈസ് വകുപ്പിലെ എല്ലാ തലത്തില്‍നിന്നും വീണ്ടും ശക്തമായ എതിര്‍പ്പ് ഉണ്ടായി. ഇതോടെയാണ് ഇക്കൊല്ലം ഇത് വിപണിയിലിറക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
എന്നാല്‍, മദ്യശീതള പാനീയം വിപണിയിലെത്തിക്കില്ലെന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. നടപടികള്‍ തല്‍ക്കാലം മരവിപ്പിച്ചെന്ന് മാത്രം. ക്ലോസ് ചെയ്ത ഫയല്‍ തുറന്ന സര്‍ക്കാറിന് അടുത്ത വര്‍ഷത്തോടെ ഇത് വിപണിയിലെത്തിക്കാവുന്നതേയുള്ളൂ
Thursday, February 11, 2010
മദ്യക്കോളക്കു പിന്നില്‍ വ്യവസായ സമ്മര്‍ദം
തിരുവനന്തപുരം: വന്‍കിട മദ്യവ്യവസായ ഗ്രൂപ്പിന്റെ സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാനത്ത് മദ്യക്കോള വിപണിയിലിറക്കാന്‍ അണിയറ നീക്കം.
ഈ വിഷയം പരിഗണനയിലുണ്ടെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രാലയം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ വിപണനത്തിലുള്ള മദ്യം കലര്‍ന്ന ശീതളപാനീയം കേരളത്തിലും വില്‍പ്പന നടത്തുകയാണ് ലക്ഷ്യം.
ഇതുസംബന്ധിച്ച് രാജ്യത്തെ ഒരു പ്രമുഖ മദ്യവ്യവസായ ഗ്രൂപ്പ് സമര്‍പ്പിച്ച ശിപാര്‍ശ സര്‍ക്കാറിന്റെ പക്കലുണ്ട്. നാല് ശതമാനത്തോളം ആള്‍ക്കഹോള്‍ കലര്‍ന്നതാകും ഈ ശീതളപാനീയമെന്നാണറിയുന്നത്. എന്നാല്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആള്‍ക്കഹോള്‍ ഇതിലുണ്ടാകുമെന്ന പ്രചാരണമാണ് മദ്യക്കമ്പനികള്‍ നടത്തുന്നത്.
മദ്യക്കോള വിപണനം നടത്തുന്നതിന് എക്സൈസ് വകുപ്പിനോട് മദ്യവ്യവസായ ഗ്രൂപ്പ് അനുമതി ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള കോള സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ശരിയാകില്ലെന്ന അഭിപ്രായമാണ് ആദ്യം വകുപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ മദ്യവ്യവസായഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യക്കോള വില്‍പന നടത്തുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ഇതാകാമെന്ന തീരുമാനത്തില്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്.
ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി ഈ കോളയുടെ വിപണനം നടത്താനാണ് ഉദ്ദേശ്യം. എന്നാല്‍ മദ്യക്കോളക്ക് നികുതി ഏത് രീതിയില്‍ ചുമത്തണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. വിദേശമദ്യത്തിനുള്ള നികുതി ചുമത്തണമെന്ന ആവശ്യം ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ ബിയറിന്റെ നികുതി ചുമത്തിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്.
എന്തായാലും സംസ്ഥാനത്ത് നികുതി വരുമാനമുണ്ടാക്കുന്ന നിലയില്‍ മദ്യക്കോള നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഇതുസംബന്ധിച്ച അത്യാവശ്യ ഭേദഗതികള്‍ അബ്കാരി ആക്ടില്‍ വരുത്തിയിട്ടുണ്ടെന്നും കൂടുതല്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അക്കാര്യം അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നുമാണറിയുന്നത്. സംസ്ഥാനത്തെ സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുക മാത്രമാകും ഈ മദ്യക്കോള വിപണിയിലിറക്കുന്നത് മൂലം സംഭവിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരത്തില്‍ ലഹരികോള നിരന്തരം ഉപയോഗിക്കുന്ന വ്യക്തി കാലക്രമേണ മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ഈ പാനീയം വിപണനം നടത്തുകയുള്ളൂയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശീതളപാനീയം വില്‍ക്കുന്ന കടകളിലും മദ്യക്കോള വില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് അനുമതി നല്‍കുകയാണെങ്കില്‍ ഇവിടെയും പെട്ടിക്കടകള്‍ വഴി മദ്യക്കോള വിപണനം നടക്കാന്‍ സാധ്യത ഏറെയാണ്.
വന്‍കിട മദ്യക്കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും മദ്യപന്‍മാരാക്കുന്ന നിലയിലേക്കാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട്.

Wednesday, February 10, 2010
മദ്യക്കോള: സര്‍ക്കാര്‍ നീക്കം അപകടകരം: ജാഗ്രതാസമിതി
തൃശൂര്‍ : സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്ന വിധത്തില്‍ മദ്യം കലര്‍ന്ന കോള വിപണിയില്‍ ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം അപകടമാണെന്ന് മദ്യക്കോള വിരുദ്ധ ജാഗ്രതാസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ അബ്കാരി നിയമംതന്നെ ഭേദഗതി ചെയ്യാന്‍ നീക്കമുണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സര്‍ക്കാറിന് നേരിടേണ്ടി വരുമെന്നും സമിതി രക്ഷാധികാരി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. കോളയില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ലഹരി അംശം ഉണ്ടാകുമെന്ന് കമ്പനിതന്നെ പറയുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ വില്‍പന പാടൂള്ളു എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതേ പാനീയം വിപണിയിലിറക്കിയ 10 സംസ്ഥാനങ്ങളില്‍ ശീതള പാനീയം വില്‍ക്കുന്ന എല്ലാ കടകളിലും ഇത് ലഭ്യമാണ്. ഭാവിയില്‍ കേരളത്തിലും പെട്ടിക്കടകളില്‍ വരെ മദ്യക്കോള സുലഭമാവും.
ഈമാസം 12ന് വൈകുന്നേരം അഞ്ചിന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ ജാഗ്രതാ സായാഹ്നധര്‍ണയും അബ്കാരി നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ദിവസം തിരുവനന്തപുരത്ത് ഉപവാസവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ജയിംസ് മുട്ടിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഇ.എ. ജോസഫ്, വൈസ് ചെയര്‍മാന്‍മാരായ എം.പി. ജോയ്, കെ.കെ. ഷാജഹാന്‍ എന്നിവരും പങ്കെടുത്തു.

Friday, February 5, 2010
Saturday, January 30, 2010
യുവതി മദ്യപിച്ച് കാറോടിച്ചു: എ.എസ്.ഐ അടക്കം രണ്ടു മരണം
മുംബൈ: മദ്യപിച്ച് കാറോടിച്ച യുവതി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അടക്കം രണ്ടുപേരുടെ ജീവനെടുക്കുകയും നാല് പോലീസുകാര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. നൂറിയ യൂസഫ് അഹ്ലുവാലിയ എന്ന 27 കാരിയാണ് കാറോടിച്ചിരുന്ന്. മറൈന്‍ ലൈനിലൂടെ പോകവെ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും പോലീസ് വാഹനത്തിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ പോലീസുകാര്‍ ചികിത്സയിലാണ്. നൂറിയയെ അറസ്റ്റ് ചെയ്തു.
Monday, January 11, 2010
യു എ ഇയില്‍ പുക വലിച്ചാല്‍ രണ്ട് വര്‍ഷം തടവ്

യു എ ഇയില്‍ പുക വലിച്ചാല്‍ രണ്ട് വര്‍ഷം തടവ്
അബുദബി: യു എ ഇയില്‍ പുകയില വിരുദ്ധ നിയമം കര്‍ശനമാക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. പുക വലിക്കുന്നതും പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതും പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷത്തെ തടവും പിഴയും ലഭിക്കും. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് ആല്‍ നഹ്യാന്‍ പുതിയ നിയമ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കി.
പുകിയ ഉല്‍പന്നങ്ങളുടെ പിണനവും പ്രചാരണവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുകിയ വില്‍കുന്ന ചായക്കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പുകിയ ഉല്‍പന്നങ്ങളുടെ ഉപയോഗവും അതു കാരണമായുണ്ടാകുന്ന രോഗങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ശക്തമായ നടപടികളെടുക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
രാജ്യത്ത് പുകയില വിരുദ്ധ ബോധവത്കരണം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
Monday, December 28, 2009
മദ്യപാനം വനിതകള്‍ രംഗത്തിറങ്ങണം -രാഷ്ട്രപതി
Tuesday, December 29, 2009
കൊച്ചി: സമൂഹത്തെ മാരകമായി ഗ്രസിച്ച തിന്മകള്‍ക്കെതിരെ വനിതകള്‍ രംഗത്തിറങ്ങണമെന്ന് രാഷ്ട്രപതി പ്രതിഭാ ദേവിസിങ് പാട്ടീല്‍.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി ഏറ്റവുമധികം ദുരിതത്തിലാക്കുന്നത് സ്ത്രീകളെയാണ്. ഈ സാഹചര്യത്തില്‍ ഇതിനെതിരെ സ്ത്രീകളാണ് രംഗത്തിറണ്ടേത്. കൊച്ചിയില്‍ വനിതാ അഭിഭാഷക ഫെഡറേഷന്റെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്പ്രതി.
മദ്യപാനം മാത്രമല്ല, ശൈശവ വിവാഹം, പെണ്‍ ഭ്രൂണഹത്യ, ശിശുഹത്യ, സ്ത്രീധനം, മയക്കുമരുന്ന് തുടങ്ങിയ തിന്മകളെല്ലാം സമൂഹ പുരോഗതിയെ പിന്നോട്ട് വലിക്കുന്നവയാണ്. സ്ത്രീ സമൂഹവും യുവാക്കളുമാണ് ഇവക്കെതിരെ രംഗത്തിറങ്ങേണ്ടത്. എങ്കിലേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകൂ. സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം പുരുഷന്മാര്‍ക്ക് എതിരായി മാറരുതെന്നും രാഷ്ട്രപതി പറഞ്ഞു.
കേരളത്തിലെ സ്ത്രീകള്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്നവരാണ്. ആദ്യ ഹൈ കോടതി വനിതാ ജഡ്ജി അന്നാ ചാണ്ടിയും ആദ്യ സുപ്രീംകോടതി വനിതാ ജഡ്ജി ഫാത്തിമാ ബീവിയും കേരളത്തില്‍ നിന്നായിരുന്നു എന്നത് യാദൃച്ഛികമല്ല. കേരളത്തിലെ ജനസംഖ്യയില്‍ 51 ശതമാനവും വനിതകളാണ്. കേരളത്തിലെ സ്ത്രീ സാക്ഷരതാ നിരക്ക് 88 ശതമാനമാണ്. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതുകൊണ്ടുതന്നെ മാറ്റത്തിന് ചുക്കാന്‍പിടിക്കാനും കേരള വനിതകള്‍ക്കാവും. സ്ത്രീകളുടെയിടയില്‍ നിയമ സാക്ഷരത വര്‍ധിപ്പിക്കാന്‍ വനിതാ അഭിഭാഷകര്‍ രംഗത്തിറങ്ങണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമവ്യവസ്ഥ കൂടുതല്‍ ലളിതവും സുതാര്യവും ഫലപ്രദവുമാക്കാന്‍ ഇനിയും ശ്രമങ്ങള്‍ ആവശ്യമാണ്. ചില നിയമങ്ങളെങ്കിലും കാലഹരണപ്പെട്ടവയാണ്. അവ പരിഷ്കരിക്കേണ്ടതുണ്ട്. നീതി ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കണം. വിവര സാങ്കേതിക വിദ്യാ രംഗത്തെ കുതിച്ചുചാട്ടം നീതി എളുപ്പം ലഭ്യമാക്കുന്നതിന് ഉപയോഗപ്പെടുത്തണം.
നിയമ വ്യവസ്ഥയിലെ ചെലവ് വര്‍ധന സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാവരുത്.കോടതി ഫീസും വക്കീല്‍ ഫീസുമെല്ലാം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതാകണം. സൌജന്യ നിയമസഹായം നല്‍കുന്ന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. ഇതുമായി സഹകരിക്കുന്നതിന് വനിതാ അഭിഭാഷകര്‍ സമയം കണ്ടെത്തണം. വനിതകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച സുവനീര്‍ രാഷ്ട്രപതിക്ക് നല്‍കി ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് പ്രകാശനം ചെയ്തു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാഷ്ട്ര പുരോഗതിയെത്തന്നെ തടയുന്നതാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി . ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചമാണെങ്കിലും തൊഴില്‍ സ്ഥലങ്ങളിലെയും മറ്റും അവകാശ ലംഘനങ്ങള്‍ തടയുന്നതിന് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശൈശവത്തിലും യൌവനത്തിലും വാര്‍ധക്യത്തിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ഇന്ത്യന്‍ സംസ്കാരമെങ്കിലും അവസ്ഥ മാറിവരികയാണെന്ന് ഹൈ കോടതി ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍ മഠ് അഭിപ്രായപ്പെട്ടു.
വനിതാ അഭിഭാഷക ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സീമന്തിനി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. ശ്രീമതി, ജോസ് തെറ്റയില്‍, റിട്ട. ജസ്റ്റിസുമാരായ വി.ആര്‍. കൃഷ്ണയ്യര്‍,ഫാത്തിമ ബീവി, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ഹൈ കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.
ഫെഡറേഷന്‍ കേരള പ്രസിഡന്റ് സുമതി ദണ്ഡപാണി സ്വാഗതവും അഖിലേന്ത്യാ സെക്രട്ടറി കെ. ശാന്തകുമാരി നന്ദിയുംപറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇറ്റലി, ആസ്ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദ്വിദിന സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.

Monday, October 26, 2009
Thursday, October 22, 2009
മദ്യപിച്ച ഡ്രൈവര്‍മാരെ പിടിക്കാന്‍ ഇനി കാറും

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ എന്‍ജിന്റെ പ്രവര്‍ത്തനം സ്വയം നിലക്കുന്ന ഉപകരണം പണിപ്പുരയില്‍ ജപ്പാനിലെ ടൊയോട്ട മോട്ടോഴ്‌സാണ് കുടിയന്‍മാരുടെ കൈക്കുപിടിക്കുന്ന ഉപകരണം വികസിപ്പിക്കുന്നത്.
ഉയര്‍ന്ന അളവില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം സ്റ്റാര്‍ട്ടാവാന്‍ മടിക്കും. കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ വാഹനത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും. കുടിച്ച് പൂസായിരിക്കുന്ന ടാക്‌സി ഡ്രൈവറുടെ ചിത്രമെടുത്ത് വാഹനം ഉടമക്ക് അയച്ചു കൊടുക്കുകയും ചെയ്യും.
വാഹനത്തില്‍ സൂക്ഷിക്കുന്ന ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചാണ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നത്. ബ്രീത്ത് അനലൈസറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഡ്രൈവറുടെ ചിത്രങ്ങളും എടുക്കും. വന്‍തോതില്‍ ഡ്രൈവര്‍മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വാഹനം കുറേനേരത്തേക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും.
ട്രക്ക് നിര്‍മ്മാതാക്കളായ ഹീനോ മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ടൊയോട്ട ‘ആന്റി ഡ്രങ്ക് ഡ്രൈവിങ് എക്യുപ്‌മെന്റ് വികസിപ്പിക്കുന്നത്. ടൊയോട്ട കാറുകളില്‍ യന്ത്രം ഘടിപ്പിച്ചാല്‍ കാര്‍ വില്‍പ്പന കുറയുമെന്ന ആശങ്ക ടൊയോട്ടക്കുണ്ട്. അതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വാഹനങ്ങളില്‍ വിജയകരമായി യന്ത്രം ഘടിപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്.
സ്വന്തം വാഹനത്തില്‍ യന്ത്രം ഫിറ്റ് ചെയ്യാന്‍ കുടിയന്‍മാര്‍ തയ്യാറായിക്കൊള്ളണമെന്നില്ല. എന്നാല്‍ നിരവധി വാഹനങ്ങളുള്ള സ്വകാര്യ സ്ഥാപന ഉടമകള്‍ക്കും സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ക്കും തങ്ങളുടെ വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ മദ്യലഹരിയില്‍ ഓടിക്കുന്നുവോയെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും. പി്ന്നീട് സര്‍ക്കാര്‍ യന്ത്രം ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കിക്കൂടെന്നുമില്ല.
Friday, October 16, 2009
മദ്യപിച്ച് കാറോടിച്ച നടി സംഗീതയ്ക്ക് പിഴ

തിരുവനന്തപുരം: മദ്യലഹരിയില്‍ നഗരത്തിലൂടെ അതിവേഗതയില്‍ വാഹനമോടിച്ച സീരിയല്‍ നടി സംഗീതാമോഹന് 2750 രൂപ പിഴശിക്ഷ.
2008 സപ്‌തംബര്‍ 29ന് പുലര്‍ച്ചെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിക്കവെ കിഴക്കേകോട്ടയില്‍വെച്ച് നടിയെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കേസിലാണ് ഉത്തരവ്. മദ്യപിച്ച സംഗീത കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറ്റിയിരുന്നു
മദ്യപിച്ച് വാഹനമോടിച്ചെന്ന് സംഗീതാമോഹന്‍, അഭിഭാഷക മുഖേന തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.എം. ബഷീര്‍ മുമ്പാകെ സമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പിഴയൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്
Wednesday, September 9, 2009
മദ്യാസക്തി

മദ്യാസക്തി
ഒരു തമാശയ്ക്കാണ് പലരും അത് തുടങ്ങുന്നത്. ആദ്യം ഒരു രസത്തിനൊന്ന് രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്ച്ച്, ചവര്‍പ്പ് നിറച്ച് എരിഞ്ഞ് കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത് കൈ കൊണ്ട് തൊടില്ലെന്ന് അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്. എപ്പോള്‍ ഉറങ്ങിയെന്ന് പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു ഹാങ്ഓവര്‍. വേണ്ടായിരുന്നെന്ന് തോന്നും. പിന്നെ എേപ്പാഴെങ്കിലും
ആരെങ്കിലും വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ ആ പഴയ അപ്പൂപ്പന്‍ താടി ഓര്‍മ്മ വരും. പിന്നെപ്പിന്നെക്കരുതും കുടിച്ചാലെന്താ തനിക്കിതെപ്പോഴും നിറുത്താനാവുമല്ലോ എന്ന്. നിറുത്താനാവില്ലെങ്കിലും ആ കരുതലൊരു ധൈര്യം തരും, എന്നും അപ്പൂപ്പന്‍ താടിയാകാന്‍. പക്ഷേ പാമ്പായിത്തുടങ്ങിയാലും ആത്മവിശ്വാസത്തിന് തൊണ്ണൂറ് കാരറ്റ് മാറ്റായിരിക്കും. പക്ഷേ അപ്പോഴേക്കും രസം രോഗമായി മാറിയിരിക്കും.
മദ്യാസക്തി വെറും ദുശ്ശീലമല്ല. രോഗമാണ്. ചികില്‍സിച്ചു മാറ്റേണ്ട രോഗം. വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെയും കുടുംബ, സാമുഹിക ബന്ധങ്ങളെയും ജോലിയുടെ ഉത്തരവാദിത്തങ്ങളെയും ബാധിച്ചു തുടങ്ങുമ്പേഴാണ് കുടി വെറും കുടിയല്ലാതായി മാറുന്നത്. അത് മദ്യാസക്തിയെന്ന രോഗമാണ്.
ലക്ഷണങ്ങള്‍
മദ്യപാനം കേന്ദ്രനാഡീ വ്യവസ്ഥയെ തളര്‍ത്തുന്നു. ഇത് പ്രവര്‍ത്തനോല്‍സുകത, ഉത്കണ്ഠ, വൈകാരിക പ്രതികരണം, മാനസിക പിരിമുറുക്കം എന്നിവ കുറയാന്‍ കാരണമാകുന്നു.
വളരെ കുറച്ച് കുടിച്ചാല്‍ പോലും അത് സ്വഭാവ മാറ്റത്തിനും ചലന കഴിവുകളും ചിന്താശേഷിയും കുറയാനും കാരണമാകുന്നു.
ഏകാഗ്രതയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും തകരാറിലാക്കുന്നു.
കുടിയുടെ അളവ് കൂടുമ്പോള്‍ മത്ത് പിടിച്ച അവസ്ഥ (പാമ്പാകല്‍)
മറ്റു ലക്ഷണങ്ങള്‍
വയറു വേദന
ആശയക്കുഴപ്പം
ഒറ്റക്കിരുന്നുള്ള കുടി
കുടിച്ച ശേഷം അക്രമാസക്തനാകല്‍
കുടിയെ ഏതിര്‍ത്താല്‍ പകയോടെ പെരുമാറല്‍
കുടിയിലെ നിയന്ത്രണമില്ലായ്മ(കുറയ്ക്കാനോ നിറുത്താനോ കഴിയാതാവുക)
കുടിക്കാനായി ഒഴിവു കഴിവുകള്‍ പറയുക
ഓക്കാനം, ചര്‍ദ്ദി
കുടിക്കാതെ
ഒന്നും ചെയ്യാനാവാത്ത അവസ്ഥ
ഭക്ഷണത്തോട് വിരക്തി
വേഷത്തില്‍ തീരെ ശ്രദ്ധയില്ലാതിരിക്കുക
മരവിപ്പും വിറയലും
കുടി മറച്ചുവെക്കാനുള്ള ശ്രമം
പ്രഭാതത്തില്‍ വിറയല്‍
ഇത്തരക്കാര്‍ കുടി നിര്‍ത്താന്‍ ശ്രമിച്ചാല്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.മദ്യാസക്തിയുമായി തലച്ചോര്‍ പൊരുത്തപ്പെട്ടുകയും കുടിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്തതിനാലാണ് ഇങ്ങിനെ സംഭവിക്കുന്നത്. പ്രധാന പിന്മാറ്റ ലക്ഷണങ്ങള്‍ ഇവയാണ്.
ഉത്കണ്ഠ
മതിഭ്രമം
ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാം
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
വിശപ്പില്ലായ്മ, ഓക്കാനം, ചര്‍ദ്ദി.
മാനസിക രോഗം(സൈക്കോസിസ്)
ഉയര്‍ന്ന ശരീര താപനില
ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്
അസ്വസ്ഥത
വിറ
ബോധക്ഷയം
രോഗനിര്‍ണയം
ആഴ്ചയില്‍ 15 ഡ്രിങ്‌സ് കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ് കഴിക്കുന്ന സ്ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ് കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ് എന്നാല്‍ 12 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ അഞ്ച് ഔണ്‍സ് വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ് മദ്യം ആണ്.). ഡോക്ടര്‍ രോഗിയോട് മദ്യപാന ശീലത്തെക്കുറിച്ച് ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക് അതിന് കഴിയാതാവുകയോ ചെയ്താല്‍ ബന്ധുക്കളോട് ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.
മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:
. മദ്യപിച്ച് എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
. മുന്‍പ് കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
. കുടിയുടെ അളവ് കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ?
. കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
. നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്
കുടുംബത്തിലുള്ളവര്‍ക്ക് ആശങ്കയുണ്ടോ?
മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:
. രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
. സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് പരിശോധന(ഇആഇ)
. ഫോളേറ്റ് ടെസ്റ്റ്
. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
. സെറം മഗ്നീഷ്യം ടെസ്റ്റ്
. ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്
. യൂറിക് ആസിഡ് പരിശോധന
രോഗനിര്‍ണയം
രോഗപൂര്‍വനിരൂപണം(PROGNOSIS)
മദ്യാസക്തിയുള്ളവരില്‍ 15 ശതമാനം മാത്രമേ ചികില്‍സ തേടിയെത്തുന്നുള്ളൂ.ചികില്‍സക്ക് ശേഷം വീണ്ടും മദ്യപാനം തുടങ്ങുന്നതും സാധാരണമാണ്. അതുകൊണ്ടു തന്നെ മദ്യവിമുക്തി നേടിയവര്‍ വീണ്ടും മദ്യാസക്തിയിലേക്ക് വഴുതി വീഴാതിരിക്കാനായി നടത്തുന്ന തുടര്‍പരിശ്രമങ്ങല്‍ക്കും വൈകാരിക പിന്തുണയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ചികില്‍സാ പദ്ധതികളുടെ വിജയം പലപ്പോഴും വ്യത്യസ്തമായിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക് ചികില്‍സയിലൂടെ പൂര്‍ണ്ണ മദ്യവിമുക്തി നേടാന്‍ കഴിയുന്നുണ്ട്
കാരണങ്ങള്‍ മദ്യാസക്തി എന്നാല്‍ മദ്യത്തിന് അടിപ്പെടുന്ന അവസ്ഥയാണ്. മദ്യത്തോട് ശാരീരികവും മാനസികവുമായി ആശ്രിതത്വം പുലര്‍ത്തുന്ന അസ്ഥയിലായിരിക്കും ഇക്കൂട്ടര്‍. മദ്യാസക്തി രണ്ട് തരമുണ്ട്. ആശ്രിതത്വവും ദുരുപയോഗവും. മദ്യം ലഭ്യമാക്കാനം മദ്യപാനത്തിനുമായി ധാരാളം സമയവും ചെലവഴിക്കുന്നവരായിരിക്കും മദ്യത്തോട് ആശ്രിതത്വം പുലര്‍ത്തുന്നവര്‍.
ശാരീരിക ആശ്രിതത്വത്തിന്റെ ലക്ഷണങ്ങള്‍
. മദ്യപാനത്തിലൂടെ ഉദ്ദേശിച്ച ഫലം കിട്ടുന്നതിന് കൂടുതല്‍ അളവ് മദ്യപിക്കേണ്ടി വരുന്നു( ആല്‍ക്കഹോള്‍ ടോളറന്‍സ് കൂടുന്നു)
. മദ്യപാനം മൂലമുള്ള അസൂഖങ്ങള്‍
. മദ്യപിച്ച ശേഷം പറഞ്ഞതോ ചെയ്തതോ ഓര്‍മ്മയില്ലാത്ത അവസ്ഥ(ബ്ലാക്കൗട്ട് എന്നാണിതിന് പറയുക).
. കുടിക്കാതിരിക്കുമ്പോള്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.
ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തരത്തിലുള്ള ദീര്‍ഘവും അമിതവുമായ കുടി തീക്ഷ്‌നമായ മദ്യാസക്തിയുടെ സ്വഭാവമാണ്. കുടിച്ചുതുടങ്ങുന്നകാലത്ത് പലര്‍ക്കും കുടി നിയന്ത്രിക്കാനാവുമെങ്കിലും പിന്നീട് നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയാണ് പതിവ്. മദ്യാസക്തിയിലേക്ക് നയിക്കുന്ന അറിയപ്പെടുന്ന പൊതുവായ കാരണങ്ങളൊന്നുമില്ല. എന്നാല്‍ മദ്യാസക്തി ശക്തി പ്രാപിക്കുന്നതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മദ്യപാനികളായ കുടുംബങ്ങളിലുള്ളവര്‍ മദ്യപാനികളാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ കൂടുതലാണ്. ചില ജീനുകള്‍ മദ്യാസക്തിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആ ജീനുകളേതെന്നും അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്താനായിട്ടില്ല.
മദ്യാസക്തിയിലേക്ക് നയിക്കുന്ന മാനസിക ഘടകങ്ങള്‍
. ഉത്കണഠയില്‍ നിന്ന് മോചനം നേടാനുള്ള താല്‍പര്യം
. ബന്ധങ്ങളിലെ താളപ്പിഴകള്‍
. വിഷാദം
. ആത്മാഭിമാനക്കുറവ്
സാമൂഹിക ഘടകങ്ങള്‍
. എളുപ്പത്തിലുള്ള മദ്യ ലഭ്യത
. അടുത്ത സുഹൃത്തുക്കളുടെ സമ്മര്‍ദ്ധം(നിര്‍ബന്ധം)
. മ്ദ്യപാനത്തിന് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത
. മാനസികപിരിമുറുക്കം നിറഞ്ഞ ജീവിതശൈലി
മദ്യപിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.മലയാളി പതിമൂന്നാം വയസ്സില്‍ മദ്യം രുചിച്ചു തുടങ്ങുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ വെളിപ്പെടുകയുണ്ടായി. 2500 കോടി രൂപയുടെ മദ്യമാണ് പ്രതിവര്‍ഷം നാം കുടിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നത്.റോഡപകടങ്ങളും കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും കേരളത്തില്‍ പെരുകുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.
രോഗനിര്‍ണയം
ആഴ്ചയില്‍ 15 ഡ്രിങ്‌സ് കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ് കഴിക്കുന്ന സ്ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ് കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ് എന്നാല്‍ 12 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ അഞ്ച് ഔണ്‍സ് വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ് മദ്യം ആണ്.). ഡോക്ടര്‍ രോഗിയോട് മദ്യപാന ശീലത്തെക്കുറിച്ച് ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക് അതിന് കഴിയാതാവുകയോ ചെയ്താല്‍ ബന്ധുക്കളോട് ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.
മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:
. മദ്യപിച്ച് എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
. മുന്‍പ് കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
. കുടിയുടെ അളവ് കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ?
. കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
. നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്
കുടുംബത്തിലുള്ളവര്‍ക്ക് ആശങ്കയുണ്ടോ?
മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:
. രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
. സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് പരിശോധന(ഇആഇ)
. ഫോളേറ്റ് ടെസ്റ്റ്
. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
. സെറം മഗ്നീഷ്യം ടെസ്റ്റ്
. ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്
. യൂറിക് ആസിഡ് പരിശോധന
രോഗപൂര്‍വനിരൂപണം(PROGNOSIS)
മദ്യാസക്തിയുള്ളവരില്‍ 15 ശതമാനം മാത്രമേ ചികില്‍സ തേടിയെത്തുന്നുള്ളൂ.ചികില്‍സക്ക് ശേഷം വീണ്ടും മദ്യപാനം തുടങ്ങുന്നതും സാധാരണമാണ്. അതുകൊണ്ടു തന്നെ മദ്യവിമുക്തി നേടിയവര്‍ വീണ്ടും മദ്യാസക്തിയിലേക്ക് വഴുതി വീഴാതിരിക്കാനായി നടത്തുന്ന തുടര്‍പരിശ്രമങ്ങല്‍ക്കും വൈകാരിക പിന്തുണയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ചികില്‍സാ പദ്ധതികളുടെ വിജയം പലപ്പോഴും വ്യത്യസ്തമായിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക് ചികില്‍സയിലൂടെ പൂര്‍ണ്ണ മദ്യവിമുക്തി നേടാന്‍ കഴിയുന്നുണ്ട്.
രോഗനിര്‍ണയം
ആഴ്ചയില്‍ 15 ഡ്രിങ്‌സ് കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ് കഴിക്കുന്ന സ്ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ് കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ് എന്നാല്‍ 12 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ അഞ്ച് ഔണ്‍സ് വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ് മദ്യം ആണ്.). ഡോക്ടര്‍ രോഗിയോട് മദ്യപാന ശീലത്തെക്കുറിച്ച് ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക് അതിന് കഴിയാതാവുകയോ ചെയ്താല്‍ ബന്ധുക്കളോട് ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.
മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:
. മദ്യപിച്ച് എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
. മുന്‍പ് കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
. കുടിയുടെ അളവ് കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ?
. കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
. നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്
കുടുംബത്തിലുള്ളവര്‍ക്ക് ആശങ്കയുണ്ടോ?
മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:
. രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
. സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് പരിശോധന(ഇആഇ)
. ഫോളേറ്റ് ടെസ്റ്റ്
. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
. സെറം മഗ്നീഷ്യം ടെസ്റ്റ്
. ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്
. യൂറിക് ആസിഡ് പരിശോധന
ചികില്‍സ
താന്‍ നിയന്ത്രണമില്ലാതെ കുടിക്കുന്നയാളാണെന്ന് ഒരു മദ്യപാനിയും ഒരിക്കലും സമ്മതിക്കില്ല. തനിക്ക് എപ്പോള്‍ വേണമെങ്കിലും കുടി നിറുത്താനാവുമെന്ന് വീമ്പിളക്കുകയും ചെയ്യും. കുടിയുടെ എണ്ണവും അളവും കുറച്ചുകൊണ്ടുവന്ന് ഒരു വിഭാഗം കുഴപ്പക്കാരായ കുടിയന്മാരെ രക്ഷപ്പെടുത്താന്‍ കഴിയും. എന്നാല്‍ മദ്യാസക്തരുടെ കാര്യത്തില്‍ പൂര്‍ണ്ണ മദ്യ വിമുക്തി തന്നെയാണ് വേണ്ടത്. മദ്യവിമുക്തി ചികില്‍സയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്.
. ഇടപെടല്‍
. ഡീടോക്‌സ്ഫിക്കേഷന്‍(വിഷമിറക്കല്‍)
. പുനരധിവസിപ്പിക്കല്‍
ഇടപെടല്‍
കുടി കൈവിട്ടു പോകുന്നത് പലപ്പോഴും കുടിയന്മാര്‍ അറിയാറില്ല. മദ്യപാനത്തിന്റെ പ്രത്യഘാതങ്ങള്‍ ബോധ്യപ്പെടുത്തുകൊണ്ടാണ് മദ്യാസക്തരെ നേരിടേണ്ടതെന്നാണ് മുന്‍കാലത്ത് ചികില്‍സകര്‍ ധരിച്ചിരുന്നത്. എന്നാല്‍ അനുകമ്പയും അനുതാപവും കൊണ്ടാണ് ചികില്‍സതുടങ്ങേണ്ടതെന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. അതായിരിക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്.മദ്യാസക്തിയില്‍ നിന്ന് വിമുക്തരാക്കാന്‍ കുടുംബാംഗങ്ങളും തൊഴിലുടമയുമൊക്കെ കൂടുതല്‍ ആത്മാര്‍ഥതയും സഹായ മനസ്സുമൊക്കെ കാണിക്കുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മദ്യപാനികള്‍ ചികില്‍സക്കെത്തുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഡീടോക്‌സിഫിക്കേഷന്‍
കൃത്യമായ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും കീഴിലായിരിക്കണം മദ്യവിമുക്തിക്കുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. മരുന്നുകള്‍ ഉപയോഗിച്ച് പിന്മാറ്റ ലക്ഷണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. ഡീടോക്‌സിഫിക്കേഷന്‍ പ്രക്രിയ നാല് മുതല്‍ ഏഴ് ദിവസം വരെ നീളും.സാധാരണ കാണപ്പെടുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിശോധനകളും ഇതോടൊപ്പം നടത്തണം. ഉദാഹരണത്തിന് കരള്‍ പരിശോധന, രക്തം കട്ടപിടിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന പോലുള്ളവ.കൂടാതെ സമീകൃതാഹാരവും വൈറ്റമിന്‍ സപ്ലിമെന്റുകളും നല്‍കണം.മദ്യപാനം നിറുത്തുമ്പോള്‍
ശ്രദ്ധയും ബോധവുമൊക്ക നഷ്ടപ്പെടുന്ന കടുത്ത മയക്കം പോലുള്ള സങ്കീര്‍ണ്ണമായ മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാം.വിഷാദം, മാനസിക ഭാവങ്ങള്‍ക്കുണ്ടാവുന്ന മറ്റു തകരാറുകള്‍ തുടങ്ങിയവയുണ്ടെങ്കില്‍ കൃത്യമായി കണ്ടെത്തുകയും ചികില്‍സിക്കുകയും വേണം.
പുനരധിവസിപ്പിക്കല്‍
ഡീടോക്‌സിഫിക്കേഷനു ശേഷമുള്ള സൗഖ്യമാക്കല്‍ പുനരധിവസിപ്പിക്കല്‍ പദ്ധതികള്‍ മദ്യത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സഹായിക്കും.കൗണ്‍സലിംഗ്, മാനസിക പിന്തുണ നല്‍കല്‍, പരിചരണം, ആരോഗ്യ പരിപാലനം തുടങ്ങിയവടങ്ങിയതാണിത്. മദ്യാസക്തിയുടെ പ്രത്യഘാതങ്ങളെക്കുറിച്ച് ബോധവത്കരണവും നല്‍കണം. അധിക മദ്യ വിമുക്തി കേന്ദ്രങ്ങളിലും ജീവനക്കാരും റോള്‍ മോഡലുകളായും പ്രവര്‍ത്തിക്കുന്നത് മദ്യാസക്തിയില്‍ നിന്നും വിമുക്തി നേടിക്കെണ്ടിരിക്കുന്നവരാണ്. പുനരധിവാസ പദ്ധതികള്‍ രോഗികളെ ഒരു കേന്ദ്രത്തില്‍ താമസിപ്പിച്ചുകൊണ്ടും അല്ലാതെയും നടത്താം.മദ്യവിമുക്തി പ്രക്രിയക്കിടെ വീണ്ടും പഴയ മദ്യപാനശീലത്തിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ റിലാപ്‌സ് എന്നാണ് വിളിക്കുന്നത്. റിലാപ്‌സിനെ പ്രതിരോധിക്കാനായി നല്‍കുന്ന മരുന്നുകള്‍ ഇവയാണ്.
അക്കാംപ്രോസേറ്റ്: മദ്യാസക്തിയില്‍ നിന്ന് വിമുക്തി നേടുന്നവരില്‍ റിലാപ്‌സ് ലക്ഷണങ്ങള്‍ കുറയ്ക്കാനായി നല്‍കുന്ന പുതിയ മരുന്നാണിത്.
ഡൈസള്‍ഫിറാം: ഈ മരുന്ന് കഴിച്ച ശേഷം രണ്ടാഴ്ചക്കുള്ളില്‍ വളരെ കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ പോലും അസുഖകരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവും.
നാള്‍ട്‌റെക്‌സോണ്‍(വിവിട്രോള്‍): ഈ മരുന്ന് മദ്യത്തിനുള്ള കൊതികുറയ്ക്കും. ഇന്‍ജക്ഷന്‍ രൂപത്തിലും ലഭ്യമാണ്.
ഗര്‍ഭിണികളും പ്രത്യേക രോഗങ്ങളും ഉള്ളവര്‍ ഈ മരുന്നുകള്‍ കഴിക്കരുത്. പൂര്‍ണ്ണ മദ്യാസക്തി വിമുക്തിക്ക് കൗണ്‍സലിംങ് അടക്കമുള്ള ദീര്‍ഘ കാല ചികില്‍സ ആവശ്യമാണ്.മരുന്നുകളുടെയും കൗണ്‍സലിംങ്ങിന്റെയും പ്രയോജനക്ഷമത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
പ്രതിരോധം
മദ്യപാനത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണ പരിപാടികള്‍ക്കും വൈദ്യോപദേശങ്ങള്‍ക്കും ഒരു പരിധിവരെ മദ്യപാനം തടയാന്‍ കഴിയും. മദ്യാസക്തിയെ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. പുരുഷന്മാര്‍ രണ്ട് ഡ്രിങ്കില്‍ കൂടുതലും സ്ത്രീകള്‍ ഒരു ഡ്രിങ്കില്‍ കൂടുതലും ഒരു ദിവസം കുടിക്കാന്‍ പാടില്ലെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ അബ്യൂസ് ആന്റ് ആല്‍ക്കഹോളിസം നിര്‍ദ്ദേശിക്കുന്നത്.
സങ്കീര്‍ണ്ണതകള്‍
. മസ്തിഷ്‌ക ക്ഷയം
. ശ്വാസ നാളം, അന്നനാളം, കരള്‍, വന്‍കുടല്‍ എന്നിവക്കുണ്ടാകുന്ന കാന്‍സര്‍
. കരള്‍ വീക്കം(സീറോസിസ്)
. ഡെലീറിയം ട്രെമെന്‍സ്(അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങള്‍ കണിക്കുന്ന ഒരു രോഗാവസ്ഥയാണിത്).
. വിഷാദം
. അന്നനാളത്തിലുണ്ടാകുന്ന ബ്ലീഡിംഗ്
. ഹൃദയ പേശികള്‍ക്കുണ്ടാകുന്ന തകരാറ്
. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
. ഉറക്കമില്ലായ്മ
. കരള്‍ രോഗങ്ങള്‍(മദ്യം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്)
. ഓക്കാനം, ഛര്‍ദ്ദി
. നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍
. പാന്‍ക്രിയാറ്റൈറ്റിസ്
. ജീവകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിയാത്തത് മൂലമുണ്ടാകുന്ന പോഷകക്കുറവ്
. പുരുഷന്മാര്‍ക്കുണ്ടാകുന്ന
ഉദ്ദാരണപ്രശ്‌നങ്ങള്‍
. ഓര്‍മ്മ നശിക്കല്‍
. സ്ത്രീകളില്‍ ആര്‍ത്തവ വിരാമം
. ആത്മഹത്യ
. വെര്‍ണിക്ക്-കേര്‍സാക്കോഫ് സിന്‍ഡ്രോം
ഗര്‍ഭകാലത്തെ മദ്യപാനം ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടാകാന്‍ കാരണമാകും. ഇതിലേറ്റവും ഗുരുതരമായത് പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും ബുദ്ധി മാന്ദ്യത്തിനും കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോമാണ്. ജീവിത കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ അഫക്ട്‌സ എന്ന അവസ്ഥ ഇതിന്റെ മറ്റൊരു രൂപമാണ്.എന്നാല്‍ മദ്യാസക്തിക്ക് അടിപ്പെട്ടവര്‍ അതിന്റെ ശാരീരിക, മാനസിക പ്രത്യാഘാതങ്ങള്‍ പരിഗണിക്കാറില്ല എന്നതാണ് ദുഖകരം. ആരോഗ്യ പ്രശ്‌നങ്ങള്‍ അധികരിച്ചു വരുന്നതിനൊപ്പം ഇത്തരക്കാരില്‍ കൂടുതല്‍ കുടിക്കാനുള്ള ആഗ്രഹവും വര്‍ദ്ധിച്ചുവരും.മദ്യാസക്തി ഇന്ന് ഏറ്റവും വലിയ സാമൂഹിക, സാമ്പത്തിക, പൊതുജനാരോഗ്യ പ്രശിനമായി മാറിയിരിക്കുകയാണ്. വാഹനാപകട മരണങ്ങളിലും മറ്റു അപകട മരണങ്ങളിലും പകുതിയിലധികവും മദ്യം മൂലമുണ്ടാകുന്നതാണ്. ആത്മഹത്യാ നിരക്കിലെ വര്‍ദ്ധനയുടെ കാരണവും മറ്റൊന്നല്ല. ഗാര്‍ഹിക അതിക്രമങ്ങളിലേക്കും ജോലി നഷ്ടപ്പെടുന്നതിലേക്കും മറ്റനവധി നിയമ ലംഘനങ്ങളിലേക്കും ജനങ്ങളെ നയിക്കുന്നതും ഈ മദ്യപാന ശീലമാണ്
Monday, August 24, 2009
Wednesday, July 8, 2009
ഗുജറാത്ത് വിഷമദ്യദുരന്തം: മരണസംഖ്യ 45 ആയി

അഹമ്മദാബാദ്: അഹമ്മദാബാദ് ജില്ലയിലെ മജുര്‍ഗാം മേഖലയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 45 ആയി. ചൊവ്വാഴ്‌ച രാവിലെയാണ് ഇവിടെ ദുരന്തമുണ്ടായത്. ഒദ്ധവ് ഫയര്‍സ്റ്റേഷന്‍, രബ്രറി ചാല്‍, അമരയ്‌വാഡി, ചബാന്‍പുര എന്നിവിടങ്ങളില്‍നിന്നുള്ള കൂലിപ്പണിക്കാരാണ് മരിച്ചവരില്‍ ഭൂരിഭാഗവും.
അതിഗുരുതരാവസ്ഥയില്‍ അഹമ്മദാബാദിലെ ആസ്‌പത്രികളില്‍ ഏറെപ്പേര്‍ ചികിത്സയിലാണ്. വ്യാജമദ്യവില്‌പന നടത്തിയവരെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി ആഭ്യന്തരമന്ത്രി അമിത്‌ഷാ നിയമസഭയില്‍ പ്രഖ്യാപിച്ചു. സഭയില്‍ ഈ വിഷയത്തില്‍ ബഹളമുണ്ടാക്കിയ 10 കോണ്‍ഗ്രസ് എം.എല്‍.എ.മാരെ സ്‌പീക്കര്‍ അശോക്‌ഭട്ട് സഭയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്.
മദ്യദുരന്തത്തില്‍ പ്രതിഷേധിച്ച് സഗ്രാപിത ബെഹ്‌രാപുര മേഖലയില്‍ ജനങ്ങള്‍ ബുധനാഴ്‌ചയും സംഘടിച്ച് റോഡിലിറങ്ങി. വാഹനങ്ങള്‍ക്ക് നേരെയും സ്ഥാപനങ്ങള്‍ക്ക് നേരെയും ഇവര്‍ കല്ലേറ് നടത്തി. സംഭവത്തിന്റെ പേരില്‍ രണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു. ജില്ലാ പോലീസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും ഡി.ജി.പി. ഉത്തരവിട്ടു. 1960 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ആദ്യമായാണ് ഇത്രയും വലിയ മദ്യദുരന്തമുണ്ടാകുന്നത്.
Subscribe to:
Posts (Atom)